മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിടാൻ നീക്കം ? തന്ത്രം മാറ്റുന്നു, തദ്ദേശതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ മുന്നണിയല്ലാതെയും മത്സരിക്കും!..

കോഴിക്കോട്‌ :മുസ്ലിം ലീഗ് യുഡിഎഫ് വിടുവാൻ ഒരുങ്ങാതായി സൂചന. ഭരണപക്ഷം അതിശക്തമായി ഇരിക്കുകയും പ്രതിപക്ഷം ദുർബലമായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ യുഡിഎഫ് മുന്നണിയിലെ രാണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് മുന്നണി വിടുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകരും ചിന്തിക്കുന്നത് .തദ്ദേശതെരഞ്ഞെടുപ്പ്‌ അടുത്തതോടെ വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ യു.ഡി.എഫിനു പുറത്തുള്ള പാര്‍ട്ടികളുമായി മുസ്ലിം ലീഗ്‌ ചര്‍ച്ച തുടങ്ങി. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ മുന്നണിയായിരിക്കില്ല ചിലയിടങ്ങളില്‍ ഉണ്ടാവുകയെന്നാണ്‌ സൂചന. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതു സംബന്ധിച്ച നിബന്ധനകള്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ആരൊക്കെയായി സഹകരിക്കാമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം ചേരുന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി കൈക്കൊള്ളും.

ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത പൊതുസമ്മതര്‍ക്കു പ്രത്യേക പരിഗണന ലഭിച്ചേക്കും. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും പുതുമുഖങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്നും നിര്‍ദേശമുണ്ട്‌. 30 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കായി മാറ്റിവയ്‌ക്കണം.പ്രദേശികതല കൂട്ടുകെട്ടുകള്‍ ജില്ലാ-മണ്ഡലം അടിസ്‌ഥാനത്തില്‍ രൂപീകരിക്കുന്ന പാര്‍ലമെന്ററി ബോര്‍ഡുകള്‍ക്കു തീരുമാനിക്കാം. അവിടുത്തെ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങള്‍ മെനയേണ്ടതും പാര്‍ലമെന്ററി ബോര്‍ഡുകളാണ്‌. ഒരു കുടുംബത്തില്‍നിന്ന്‌ ഒരാള്‍ മല്‍സരിച്ചാല്‍ മതിയെന്നും പാര്‍ട്ടി സര്‍ക്കുലറില്‍ വ്യക്‌തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പാര്‍ട്ടിലും പ്രവര്‍ത്തിക്കാത്തവരും എന്നാല്‍ നാട്ടില്‍ പൊതു സമ്മതരുമായ ആളുകളെ സ്ഥാനര്‍ഥിയായി ലീഗ് പരിഗണിക്കും. സമാന മനസ്‌കരെയും സ്ഥാനാര്‍ഥികളാക്കുന്നത് ആലോചിക്കുന്നുണ്ട്. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് പരിഗണന നല്‍കണമെന്ന നിര്‍ദേശവും ഉണ്ട്. പ്രദേശിക തലത്തില്‍ ആരൊക്കെയായി കൂട്ടുകൂടണമെന്ന് ജില്ലാ-മണ്ഡലം അടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന പാര്‍ലമെന്ററി ബോര്‍ഡുകള്‍ക്ക് തീരുമാനിക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മുന്നണിയായിരിക്കില്ല ചിലയിടങ്ങളില്‍ ഉണ്ടാവുകയെന്നാണ് സൂചന. പുതിയ കൂട്ടുകെട്ടുകള്‍ വരുമ്പോള്‍ പുതിയ പേരുകള്‍ കൂട്ടായ്മക്ക് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഭരണത്തിന്റെ തണലില്‍ ഇടതുമുന്നണി സ്വാധീനം ചെലത്തുന്‍ സാധ്യതയുള്ളതിനാല്‍ അടിത്തറ വികസിപ്പിച്ച് കൂടുതല്‍ സീറ്റുകളും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണവും പിടിച്ചെടുക്കണമെന്നാണ് പാര്‍ട്ടി അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

മൂന്നുതവണ അംഗങ്ങളായവരെ ഇത്തവണ മല്‍സരത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. പഴയ മുഖങ്ങളെ മാറ്റി പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മല്‍സരിച്ചാല്‍ മതിയെന്ന് പാര്‍ട്ടി സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ആളുകള്‍ മല്‍സരിക്കുന്ന രീതി പരമാവധി ഒഴിവാക്കണം. കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുന്നതാനണ് ഈ തീരുമാനം.യുവതലമുറയ്ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

30 ശതമാനം സീറ്റുകള്‍ ഇവര്‍ക്കായി മാറ്റിവയ്ക്കണം.തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പ്രദേശിക തലത്തില്‍ ആവിഷ്‌ക്കരിക്കുന്നതിനും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനും ജില്ലാ, നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പാര്‍ലമെന്റ്‌റി ബോര്‍ഡ് രൂപീകരിക്കും. ഇവര്‍ക്കായിരിക്കും തീരുമാനമെടുക്കുന്നതിനുള്ള അധികാരം.മൂന്നുതവണ അംഗങ്ങളായവരെ ഇത്തവണ ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നു.മുന്നണിയില്‍ ഇല്ലാത്തവരും എന്നാല്‍ യു.ഡി.എഫിനെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ചവരുമായും ചര്‍ച്ച നടക്കുന്നുണ്ട്. പ്രദേശിക തലത്തില്‍ പരമാവധി സീറ്റുകള്‍ നേടുകയാണ് ഇതുകൊണ്ട് ലീഗ് ലക്ഷ്യമിടുന്നത്.

Top