സുധാകരന് ഇരട്ടപ്രഹരം!ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയുടെ അന്വേഷണവും! പുനർജനി തട്ടിപ്പ് കേസിൽ വിഡി സതീശനും കുരുക്ക് ! എസ്പി. വി അജയ കുമാറിന് അന്വേഷണ ചുമതല.പ്രതിപക്ഷനേതാവും പാർട്ടി പ്രസിഡന്റും കേസുകളിൽ വരിഞ്ഞുമുറുകുമ്പോൾ കോൺഗ്രസ് അങ്കലാപ്പിൽ !!

കൊച്ചി: കോൺഗ്രസ് പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും കേസുകളിൽ കുരുങ്ങി നെട്ടോട്ടം കേരളത്തിലെ കോൺഗ്രസിന്റെ മുഖം നഷ്ടമാകുന്ന തരത്തിൽ അഴിമതിക്കേസും വഞ്ചന കേസും ആണ് രണ്ട് പ്രമുഖ നേതാക്കളെ പ്രതിരോധത്തിൽ ആക്കിയിയ്ക്കുന്നത് . മോൻസൺ കേസിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും കെ സുധാകരനെതിരെ അന്വേഷണം തുടങ്ങി. പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. മോന്‍സന്റെ മുന്‍ ജീവനക്കാരുടെ രഹസ്യമൊഴി ഇ ഡി രേഖപ്പെടുത്തി. കെ.സുധാകരനെതിരായ നിര്‍ണ്ണായക തെളിവുകള്‍ മൊഴിയിലുണ്ടെന്ന് സൂചന

മോന്‍സന്റ മുന്‍ജീവനക്കാരായ ജോഷി, ജയിസണ്‍, അജിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി. രേഖപ്പെടുത്തിയത്. സുധാകരനും മോന്‍സന്‍ മാവുങ്കലും ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മുന്‍ ജീവനക്കാരുടെ രഹസ്യമൊഴി ഇ ഡി രേഖപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂവരും നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി മജിസ്‌ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. സുധാകരനെതിരായ ചില നിര്‍ണ്ണായക വിവരങ്ങള്‍ രഹസ്യമൊഴിയില്‍ വ്യക്തമായതേടെയായിരുന്നു ക്രൈംബ്രാഞ്ച് സുധാകരനെ രണ്ടാം പ്രതിയാക്കിയത്. പത്ത് ലക്ഷം രൂപ മോന്‍സണ്‍ മാവുങ്കല്‍ സുധാകരന് കൈമാറുന്നത് താന്‍ കണ്ടുവെന്ന മുന്‍ ഡ്രൈവര്‍ അജിത്തിന്റെ മൊഴി ക്രൈംബ്രാഞ്ച് കേസ്സില്‍ നിര്‍ണ്ണായകമായി.

സമാന രീതിയില്‍ കെ.സുധാകരനെതിരായ നിര്‍ണ്ണായക തെളിവുകള്‍ ഇവര്‍ ഇ ഡി ക്ക് നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന. സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി പ്രാഥമികമായി പരിശോധിക്കുന്നത്. അന്വേഷണം ആദ്യഘട്ടം പിന്നിടുന്നതോടെ സുധാകരനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള രണ്ടാം ഘട്ടത്തിലേക്ക് ഇ ഡി കടക്കും.

അതേസമയം പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ വിദേശത്ത് നിന്ന് പണംപിരിച്ചെന്ന പരാതി അന്വേഷിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2 എസ്പി.വി അജയ കുമാറിനാണ് അന്വേഷണ ചുമതല. പുറമെ ഡിവൈഎസ്‌പി സലീംകുമാർ, സിഐമാരായ മനോജ്‌ ചന്ദ്രൻ, അനൂപ്‌ ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

വി ഡി സതീശൻ നടത്തിയ വിദേശയാത്രകൾ, പണപ്പിരിവ്, പുനർജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകൾ എന്നിവയാണ് സംഘം അന്വേഷിക്കുക. അതേസമയം, പുനർജനി തട്ടിപ്പ് കേസിൽ വി.ഡി.സതീശനെതിരെ സമഗ്രമായ അന്വേഷണമാണ് വിജിലൻസ് നടത്തുന്നത്. അന്വേഷണത്തിൻ്റെ ആദ്യപടിയായി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചു. പരാതിക്കാരനായ കാതികുടം ആക്ഷൻ കൗൺസിൽ ഭാരവാഹി ജയ്സൻ പാനിക്കുളങ്ങരയോട് തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദമായ മൊഴി നൽകുമെന്നും കയ്യിലുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ ഹാജരാക്കുമെന്നും ജയ്സൺ കൈരളി ന്യൂസിനോട് പറഞ്ഞു.

2001 മുതൽ വി.ഡി സതീശൻ നടത്തിയ വിദേശയാത്രകളെ പറ്റി അന്വഷിക്കുക,നിയമം ലംഘിച്ച് വിദേശത്ത് പിരിവ് നടത്തിയത് അന്വേഷിക്കുക തുടങ്ങിയവയാണ് പരാതിക്കാരുടെ ആവശ്യങ്ങൾ.വരും ദിവസങ്ങളിൽ കൂടുതൽ പേരിൽ നിന്നും വിജിലൻസ് വിവരങ്ങൾ ശേഖരിക്കും.

Top