എം.എം.ഹസൻ മാർക്ക് തട്ടിപ്പുകാരൻ !ഹസൻറ് രാജ്യസഭാ സീറ്റ് മോഹം തല്ലിക്കെടുത്തി !

കുബേരൻ

കൊച്ചി : വിമർശകർ ദേശാടനകിളി എന്ന് പറഞ്ഞു കളിയാക്കിയാലും വിമർശിച്ചാലും അധികാര സ്ഥാനം നിലനിർത്താൻ ഗ്രൂപ്പുകളിൽ മെയ്വഴക്കത്തോടെ നിൽക്കുന്ന ആളാണ് എം എം ഹസൻ എന്ന കോൺഗ്രസ് നേതാവ് .രമേശ് ചെന്നിത്തലയെ പോലെയും സുധാകരനെ പോലെയും വേണുഗോപാലിനെ പോലെയും പത്തുപേരെ കളത്തിലിറക്കി ജയ് വിളിക്കാൻ സ്വന്തമായി അണികൾ ഇല്ലെങ്കിലും ആന്റണിയും ഉമ്മൻ ചാണ്ടിയും ഗ്രൂപ്പു ലേബലും മൈനോരിറ്റി ലേബലും വെച്ച് പതിച്ചുകൊടുത്ത് നേതാവാക്കി നിർത്താറുണ്ട് ഹാസനെ .സുധീരൻ രാജി വെച്ച ഒഴിവിൽ താത്കാലിക പ്രസിഡന്റായി കയറിയ ഹാസന്റെ രാശി തെളിഞ്ഞതും അങ്ങനെയാണ് .അതങ്ങനെ താൽക്കാലികം കൂട്ടിക്കൂട്ടി കുറെ കാലം പ്രസിഡന്റ് സ്ഥാനത്ത് വിലസി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടി ഒന്നുമില്ലാതെ തകർത്തു എന്ന പേരുണ്ടാക്കി എടുത്താലും -ഒരു യാത്രയിലൂടെ കുറെ പണവും പിരിച്ച് പ്രദേശ് കോൺഗ്രസ് കമ്മറ്റിക്ക് കൊടുത്തു .ഉപചാപക കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ കേട്ട് കുറെ പുലിവാലുകൾ പിടിച്ച് എന്നല്ലാതെ പാർട്ടിക്ക് ഗുണവും സ്വന്തമായി ഗുണവും കിട്ടിയില്ല .ഹസൻറ് യാത്ര എത്തുന്നതിന് മുൻപേ സ്ഥാനം തെറിപ്പിക്കാനുള്ള നാടകവും കൂടെയുണ്ടായിരുന്ന കെസി ജോസഫ്ഉം ടീമും തന്നെ നടത്തി എന്നാണ് കോൺഗ്രസുകാരിൽ തന്നെ ചിലരുടെ ആരോപണം ഹസൻ വേദനയോടെ പ്രസിഡന്റ് സ്ഥാനം മാറി കൊടുക്കുമ്പോൾ ഒരുപാട് കണ്ടീഷനാലിറ്റികൾ ഉണ്ടായിരുന്നു -വാഗ്നാനങ്ങൾ ഉണ്ടായിരുന്നു എന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ .മുസ്ലിം ആയ ഹസന് വയനാട് സീറ്റ് കൊടുത്ത് ലോക് സഭയിൽ മത്സരിപ്പിക്കുക.സീറ്റ് ഉറപ്പ് എന്നും ചേതമില്ലാത്ത കരാർ ആയിരുന്നു ഗ്രൂപ്പ് നേതാക്കൾ കൊടുത്തത് ആന്റണിയും -ഉമ്മൻ ചാണ്ടിയും എന്തിനേറെ ചെന്നിത്തലയും വാഗ്നാന പെരുമഴക്ക് ഉറപ്പു കൊടുത്തു എന്നാ കോൺഗ്രസുകാർ പറയുന്നത് .

എന്നാൽ എന്ത് ചെയ്യാം പറഞ്ഞവർ തന്നെ ഒടുവിൽ കാലുവാരി .അവർ തന്നെ സിദ്ദിഖിനെ പൊക്കി കൊണ്ടുവന്നു …അപ്പോഴുള്ള കരാർ ആയിരുന്നത്ര രാജ്യസഭാ സീറ്റ് എന്നാണ് പിന്നാമ്പുറം ചർച്ച .ഒടുവിൽ വയനാട് സിദ്ദിഖിന്റെ ചുണ്ടിൽ നിന്നും പോയി -പിന്നെ കോൺഗ്രസുകാരുടെ രാഹുൽ ജി എത്തി .രാഹുൽ ഗാന്ധി എത്താനും കാരണം ആന്റണി എന്ന കൗശലക്കാരൻ ആണെന്നാ റിപ്പോർട്ടുകൾ .എന്തായാലും ഹസൻറ് മനസ് നോവാതിരിക്കാൻ രാജ്യസഭാ മോഹവും -യുഡിഎഫ് കൺവീനർ പോസ്റ്റും വെച്ചുറപ്പിച്ചു കൊടുത്തു ഹാസനെ വീണ്ടും ഗ്രൂപ്പിലെ മുന്നണി പോരാളിയാക്കി എന്നും കോൺഗ്രസുകാർ മൊഴിയുന്നു ഉടൻ വരുന്ന രാജ്യസഭാ സീറ്റിൽ മോഹം കുരുപ്പിച്ചിരുന്ന ഹാസന്റെ ചങ്കുപിളർത്തുന്ന പ്രചാരണമാണ് സോഷ്യൽ മീഡിയായിൽ കൂടി തകർക്കുന്നത് …

ഹസൻ മാർക്ക് തട്ടിപ്പിൽ പിടിക്കപ്പെട്ട നേതാവ് …ഒരിടത്തും സീറ്റില്ലാതെ ഒരിക്കലും വാ തുറക്കാത്ത ഒരിക്കലും ബിജെപ്പിക്ക് എതിരെ ശബ്ദ്ദിക്കാത്ത മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിനെ എതിർ ശംബ്ദം പോലും മുഴക്കാതെ ബിജെപിയുടെ എതിർ സ്ഥാനാർത്തിയില്ലാതെ രാജ്യസഭയിലേക്ക് പറഞ്ഞുവിട്ടപ്പോൾ കോൺഗ്രസുകാർ മാത്രമല്ല ബിജെപിക്കാരും ഞെട്ടി .സൈബർ ഇടത്തെ കൊങ്ങികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മൻമോഹൻ സിംഗിന്റെ ഫോട്ടോഷോപ്പുമായി കാലം നിറഞ്ഞാടി .ഇതുകണ്ട ആന്റണിക്കും മോഹം മുളച്ചിരിക്കാം അധികാരം അലങ്കാരം പോലെ വലിച്ചെറിയുന്ന ആന്റണിക്ക് രോഗമോ പ്രായമോ ഒരു വിഷയമല്ല .അറക്കപ്പറമ്പിൽ കുര്യൻ ആന്റണിക്കും ഒരു ആറുവർഷം കൂടി രാജ്യസഭയെ സേവിക്കണം എന്ന ചിന്തയിൽ ചിത വെക്കാൻ ഹാസന്റെ മോഹം തല്ലിക്കെടുത്തുക മാത്രമേ പറ്റൂ .അതിനു സൈബർ പോരാളികൾ ഒരു നിമിത്തമായി കാണുമോ എന്നതാണ് ചോദ്യം .എന്നാൽ ഇതിനു പിന്നിലും ആന്റണി പക്ഷം ആണെന്നും പിന്നാമ്പുറ പ്രാചാരണം ഉണ്ട് …

അതങ്ങിനെ തന്നയാ ആന്റണിയും ആന്റണി പക്ഷവും ..മുപ്പത്തിരണ്ടാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി പ്രസിഡന്റും 37-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ കേരള മുഖ്യമന്ത്രിയും ആയ ആൾ . ഏഴുകൊല്ലം പ്രതിരോധവകുപ്പ് ഭരിച്ച് ഏറ്റവും നീണ്ടകാലത്തെ പ്രതിരോധമന്ത്രി. എ ഗ്രൂപ്പിന്റെ ജനയിതാവ് . ഇനി ചവിട്ടിക്കയറാന്‍ പടവുകൾ രാഷ്ട്രപതിഭവനും മുഗള്‍ ഗാര്‍ഡന്‍സും സ്വപ്നമായി തീരുന്നു. ആ സ്വപ്നം നിറവേറ്റാന്‍ കോണ്‍ഗ്രസിന് ഇനി ത്രാണിയില്ല.

മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ജീവിതത്തില്‍, സ്വന്തം പ്രസ്ഥാനത്തെ നേര്‍വഴിക്ക് നയിക്കാനുള്ള സാരോപദേശവുമായി കോൺഗ്രസ് പ്രസിഡന്റ് സ്ഥാന മോഹവും സോണിയാജി ഗ്രൂപ്പ് തല്ലിക്കെടുത്തി . വിശ്രമത്തിലേക്ക് നടന്നുകയറാനുള്ള പടവിലെത്തിയാലും രാജ്യസഭാ തന്നെ വേണം . കോണ്‍ഗ്രസില്‍ കോണ്‍ഗ്രസിനെ അറിയുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളാണ് ഇന്ന് ആന്റണി. നിരാശയും ദുഃഖവും പങ്കിടാനേ കഴിയുന്നുള്ളൂ. കുത്തിയാലും ഇളക്കിയാലും കീഴ്മേല്‍ മറിച്ചാലും കോണ്‍ഗ്രസ് നന്നാകില്ല-നന്നാകാൻ പാടില്ല എന്നറിയുന്ന ആന്റണിക്ക് ഇനി എത്തിപ്പിടിക്കാൻ രാജ്യസഭയെ മാത്രമേ ഇപ്പോൾ ഉള്ളൂ.

അതും ഇനി കേരളത്തിൽ മാത്രമല്ലെ ഒരു ഒഴിവു വരാത്തതുള്ളൂ .അതിൽ നിന്ന് വിജയിച്ചുകയറാം മന്മോഹനെപോലെ ഇനി ബിജെപിക്ക് എതിരേയുമില്ല ,സി.പി.എമ്മിനും എതിരെ ഒന്നും പറയില്ല .എതിരില്ലാതെ വിജയിപ്പിക്കണം എന്നായിരിക്കും പ്രാർത്ഥന . തന്നെയും മലയാളികളെയാകെയും ഈ അവസ്ഥയിലെത്തിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് ചിലപ്പോഴക്കെ മനസ്സില്‍ ഓര്‍ക്കുമായിരിക്കും . അതിനാൽ തന്നെ ഇനി വീണ്ടും ഇങ്ങോട്ടു വരിക പ്രയാസമായിരിക്കും എന്ന തിരിച്ചറിവും .അതിനാൽ സ്വന്തം ചാവേറായി നിൽക്കുന്ന ഹാസനെ തന്നെ വെട്ടാമെന്നു ആന്റണികരുതിക്കാണും എന്നാണ് കോൺഗ്രസുകാരുടെ തന്നെ പിന്നാമ്പുറ സംസാരം .എങ്കിൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഏതു കുറ്റിച്ചുലു മത്സരിച്ചാലും വിജയിക്കുന്ന സീറ്റായ ഇരിക്കൂർ ഹസന് കൊടുത്ത് കനിവുണ്ടാകണം എന്നാണ് കുബേരന് പറയാനുള്ളത് ..

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Top