റിയൽ എസ്റേറ്റുകാരന്റെ കയ്യിലെ പാവയായി കത്തോലിക്ക സഭ ;കോടികളുടെ അഴിമതിക്ക് മറയിട്ട് കർദിനാളിനെ വെള്ളപൂശി കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി:ആഗോള സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ ഭൂമി കുംഭ കോണത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്ക് വ്യക്തമായ പങ്കു ഉണ്ട് എന്ന് തെളിവുകൾ പുറത്തുവന്നപ്പോൾ ഭൂമി കച്ചവടത്തിൽ കർദിനാളിന്റെ വെള്ള പൂശി എല്ലാ കള്ളാ കച്ചവടക്കാരുടെ തലയിൽ കെട്ടിവെക്കാൻ കത്തോലിക്കാ കോൺഗ്രസ് .ആർക്കുവേണ്ടിയാണ് ഇപ്പോൾ പുറത്തിറക്കിയ ഈ റിപ്പോർട്ട് എന്നോ ഇതിനു സഭാ വൈദിക പ്രെസ്‌പീറ്ററിയാൻ സമിതിക്ക് മുന്നിലും വിശ്വാസികൾക്ക് മുന്നിലും എന്ത് അസ്അധികാരിത്താൻ ഉള്ളതെന്നും വ്യക്തമല്ല .കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന് രേഖപ്പെടുത്തി പുറത്തിറക്കിയ റിപ്പോർട്ടിൽ എല്ലാം സുതാര്യവും . ഭൂമി കുഭകോണത്തിൽ നടന്നത് 100 കോടി രൂപയുടെ ഇടപാടും അഴിമതിയും, കള്ളപണ ഇടപാടുമാണ്‌. പുറത്തുവരുന്ന 27 കോടി എന്നത് വെറും എഗ്രിമെന്റുകളും മാത്രം.എന്നിട്ട് വെറും 9കോടി കിട്ടിയപ്പോൾ 36 ആധാരങ്ങളിൽ അധികാരികളുടെ മുന്നിൽ 36 തവണ കള്ളം പറഞ്ഞു ഒപ്പിട്ട് നല്കിയത് കർദിനാൾ മാർ ആലഞ്ചേരിയാണ്‌ .അതും പലരും ഭൂമി കുംഭകോണത്തിലെ കോടികൾ പോകറ്റിൽ തിരുകിയ ശേഷവും .

കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

26.12.2017 ല്‍ ബഹുമാനപ്പെട്ട കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് ചുമതലപ്പെടുത്തിയതനുസരിച്ച് കമ്മീഷന്‍ മെന്പര്‍മാരായ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സാജു അലക്സ്, സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, വര്‍ക്കിംഗ് കമ്മിറ്റി മെന്പര്‍ ജിബോയിച്ചന്‍ വടക്കന്‍ എന്നിവര്‍ എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വസ്തുകച്ചവടം വിവാദത്തെ സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്.

എറണാകുളം – അങ്കമാലി അതിരൂപത 2015 മെയ്മാസം 29-ാം തിയതി മറ്റൂര്‍ ഭാഗത്ത് 23.22 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജ് ആരംഭിക്കുവനായി വാങ്ങിയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ 25 ഏക്കറോളം വസ്തു ഒന്നിച്ച് വാങ്ങിയത് നിലനിറുത്തുവാന്‍ വേണ്ടി വസ്തു വാങ്ങിയതിലുള്ല കടം വീട്ടുവാന്‍ 3 ഏക്കറോളം വസ്തു വില്‍ക്കുവാന്‍ തീരുമാനിച്ചു. രൂപതയുടെ ഫിനാന്‍ഷ്യല്‍ കൌണ്‍സിലില്‍ 15.06.2016ല്‍ കൂടി വസ്ത്തുവിന്‍റെ വില 9.05 ലക്ഷം രൂപ സെന്‍റ് ഒന്നിന് ആവറേജ് നിശ്ചയിക്കുകയും, വില്‍പന നടത്തുവാല്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി 21.06.2016 ല്‍ ഈ വസ്തു കച്ചവടം ചെയ്യുകയും, അഡ്വാന്‍സായി ലഭിച്ച 10 ലക്ഷം രൂപ സഹായ മെത്രാനായ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് ഒപ്പിട്ട് കൈപറ്റുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് സാജു വര്‍ഗീസ് എന്ന റിയല്‍ എസ്റ്റേറ്റ്കാരനെ ഈ വസ്തു വില്‍ക്കുവാന്‍ വികാരി ജനറാളായ ബഹു. സെബാസ്റ്റ്യന്‍ വടക്കുംപാടത്ത് അച്ചന്‍ 04.07.2016ല്‍ ചുമതലപെടുത്തിയിട്ടുള്ളതാണ്. ഇതനുസരിച്ച് ആ റിയല്‍ എസ്റ്റേറ്റ്കാരന്‍ ഈ വസ്തു വില്‍ക്കുവാന്‍ നേതൃത്വം നല്‍കി.CATHOLICA-REPORT

നോട്ട് നിരോധനവും സാന്പത്തിക മാന്ദ്യവും മൂലം പണം 6 മാസത്തിനുള്ളില്‍ തന്നുകൊള്ളാമെന്ന് രൂപതാ പൊക്യൂറേറ്റര്‍ ആയ ഫാ. ജോഷി പുതുവ യെയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് ആധാരം തയ്യാറാക്കി അഭിവന്ദ്യ ആലഞ്ചേരി പിതാവിനെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയിട്ടുള്ളതാണ്. സാന്പത്തിക മാന്ദ്യത്തിന്‍റെ കാരണം പറഞ്ഞ റിയല്‍ എസ്റ്റേറ്റ് ഡീലറായ സാജു വര്‍ഗീസ് അതിരൂപതയ്ക്ക് ലഭിക്കുവാനുള്ള 18 കോടി രൂപയ്ക്ക് പകരമായി കോട്ടപ്പടിയില്‍ 25 ഏക്കറും ദേവികുളത്ത് 17 ഏക്കറും തീറാധാരപ്രകാരം രൂപതയിലേക്ക് വാങ്ങിയിട്ടുള്ളതാണ്. ഈ സ്ഥലങ്ങള്‍ കണ്ടു ബോധ്യപ്പെടുവാനായി അഭിവന്ദ്യ ആലഞ്ചേരി പിതാവിനോട് പറഞ്ഞിട്ടുള്ളതിനാല്‍ മാത്രമാണ് പിതാവ് ഈ സ്ഥലം വാങ്ങുവാന്‍ സമ്മതിച്ചത്. ഈ സ്ഥലങ്ങളൊന്നും പിതാവ് കണ്ടിട്ടില്ല എന്ന വസ്തുതയില്‍ നിന്ന് തന്നെ ഈ വിഷയത്തില്‍ പിതാവിനെ ഒറ്റപ്പെടുത്തുന്നത് നീതി രഹിതമാണെന്നും ഞങ്ങള്‍ വിലയിരുത്തി.അതിരൂപതയ്ക്ക് ലഭിക്കേണ്ട പണം ഈ രണ്ട് സ്ഥലങ്ങള്‍ വിറ്റാല്‍ ലഭിക്കുകയില്ലയെന്ന് തീരുമാനിച്ച് ചിലര്‍ പറയുന്നതിലെ സാങ്കേതികത്വം മനസ്സിലാകുന്നില്ല. ഈ 42 ഏക്കര്‍ സ്ഥലം വിറ്റാല്‍ അതിരൂപതയ്ക്ക് ലഭിക്കേണ്ട പണം ലഭിച്ചില്ലെങ്കില്‍ മാത്രമേ ഈ വിവാദങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുള്ളു.

അപ്രകാരം പണം പൂര്‍ണ്ണമായി തിരികെ ലഭിച്ചില്ലെങ്കില്‍ അതിലുണ്ടാകുന്ന കുറവ് നമുക്ക് വസ്ത്തുകച്ചവടത്തിലെ നഷ്ടമായി കണക്കാക്കാവുന്നതേ ഉള്ളൂ. ഇതിലെ ഒരു ഏര്‍പാടിലും അഭിവന്ദ്യ ആലഞ്ചേരി പിതാവ് സ്വന്തം ലാഭത്തിനായി എന്തെങ്കിലും ചെയ്തു എന്ന് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കില്‍ സഭയുടെ വിവിധ തലങ്ങളിലൂടെ പരിഹരിക്കാതെ മാധ്യമ വിചാരണയ്ക്ക് വിട്ടുനല്‍കി .സഭയേയും സമുദായത്തെയും ഇകഴ്‍ത്തിക്കാണിച്ചതില്‍ എന്തെങ്കിലും ഗൂഡാലോചന ഉണ്ടോ എന്നും ഈ കമ്മീഷന്‍ ശങ്കിക്കുന്നു. ഈ ഭൂമി ഇടപാടില്‍ റിയല്‍ എസ്റ്റേറ്റ് ഡീലറായി കടന്നുവന്ന സാജു വര്‍ഗീസ് നമ്മുടെ സഭയെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തിട്ടുള്ളതാണെന്നും ആയതിനാല്‍ ,സാജു വര്‍ഗീസിനെതിരെ നാം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ഈ ഭൂമി ഇടപാടില്‍ സാങ്കേതികത്വ പിഴവുകളല്ലാതെ മറ്റ് സാന്പത്തിക ദുരുദ്ദേശങ്ങള്‍ രൂപതാ അധികാരികള്‍ക്ക് ഇല്ലായെന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്. സഭാ തലവനായ അഭിവന്ദ്യ ആലഞ്ചേരി പിതാവ് ഈ വിഷയത്തില്‍ യാതൊരുവിധ ബോധപൂര്‍വ്വമായ കുറ്റം ചെയ്തിട്ടില്ലയെന്നും ഇതിനാല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.അതേസമയം സീറോ മലബാർ സഭയിലേ ഭൂമി കുംഭകോണത്തിൽ ശക്തമായ നിലപാടുമായി വൈദീകർ മുന്നോട്ട് തന്നെ. സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ കർദിനാൾ ഊരാ കുടുക്കിലേക്ക്. ഭൂമി തട്ടിപ്പിലേ മുഖ്യ കണ്ണിയായ മാർ ആലഞ്ചേരിയേ സംരക്ഷിക്കാൻ സഭ ഒട്ടും തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കി ബിഷപ്പുമാരുടെ സിനഡ് വിളിച്ചു കൂട്ടി. സിനഡിൽ കർദിനാൾ എത്തി കൃത്യമായ വിശദീകരണവും തുടർന്ന് വിചാരണ തന്നെ ഉണ്ടാകും. കർദിനാൾ കള്ളം പറഞ്ഞ് വൈദീക സമിത്ക്ക് മുന്നിൽ ഹാജരാകാതിരുന്നത് വിഷയം ഗൗരവത്തിലാക്കി. കർദിനാൾ ചെയ്ത കുറ്റകൃത്യത്തിലും അധാർമികതയിലും ഉറച്ചു നില്ക്കുമ്പോൾ സഭയിലേ മഹാഭൂരിപക്ഷം വൈദീകരും ബിഷപ്പുമാരും നീതിയുക്തമായ പരിഹാരത്തിനായി വൻ നീക്കം നടത്തുന്നു. വിഷയം ഇട്ട് മൂടാനല്ല..വിഷയം മാന്യമായി പരിഹരിച്ച് തെറ്റുകൾ തിരുത്താനാണ്‌ സഭയിലേ ഭൂരിപക്ഷത്തിന്റെ നീക്കം. ആ നീക്കത്തിൽ മാർ ആലഞ്ചേരിയുടെ കർദിനാൾ കസേരയും നഷ്ടമാകും എന്നും ഉറപ്പായി കഴിഞ്ഞു.

വൈദീക സമിതി കഴിഞ്ഞ ആഴ്ച്ച വിളിച്ചപ്പോൾ അതിൽ കർദിനാൾ മാർ ആലഞ്ചേരി എത്തി വിശദീകരണം നല്കാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ വൈദീക സമിതി ചേർന്നപ്പോൾ കർദിനാൾ പെട്ടെന്ന് ഒളിച്ചോടുകയായിരുന്നു. തന്നെ കത്തോലിക്കാ കോൺഗ്രസിന്റേയും ചില വിശ്വാസികളും ചേർന്ന് തടഞ്ഞു വയ്ച്ചു എന്നായിരുന്നു കർദിനാൾ വിശദീകരിച്ചത്. കർദിനാളിനെ ആരും തടഞ്ഞില്ല, ആത്മീയ ആചാര്യൻ കള്ളം പറഞ്ഞ് വീണ്ടും തടിയൂരുന്നു .വൈദീക സമിതിക്ക് മുന്നിൽ കർദിനാൾ വിശദീകരണം നല്കാൻ പോകാതിരുന്നതിന്റെ കാരണം ഇങ്ങിനെ. വൈദീകർ ഭൂമി ഇടപാടിൽ കർദിനാളിന്റെ വിശദീകരണം കേൾക്കാൻ ചേർന്നു. ഈ സമയം അതുവരെ സമിതിക്ക് മുന്നിൽ എത്താമെന്ന് പറഞ്ഞിരുന്ന മാർ ആലഞ്ചേരി പെട്ടെന്ന് കളം മാറ്റി. തന്നെക്കാൾ താഴെയുള്ള ഒരു സമിതിയുടെ വിചാരണക്ക് മുന്നിൽ ഹാജരാകാൻ തയ്യാറല്ലെന്ന് അറിയിച്ചു. എനിക്ക് ആരുടെ മുന്നില്മു വരേണ്ട കാര്യമില്ല. ഞാൻ വരുന്നുമില്ല. ഇങ്ങിനെയാണ്‌ വൈദീക സമിതിയോട് കർദിനാൾ പ്രതികരിച്ചത്

Top