കർദിനാളിന്റെ കള്ളങ്ങൾ പിടിക്കപ്പെടുന്നു!..സീറോ മലബാര്‍സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സഭ വിറ്റ 64 സെറ്റ് ഭൂമിയുടെ ഇടപാടുകള്‍ റദ്ദാക്കി, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് നികുതിവെട്ടിച്ചെന്നും 10 കോടി പിഴയൊടുക്കണമെന്നും ആദായനികുതി വകുപ്പ്

കൊച്ചി:സീറോമലബാർ സഭയുടെയും കർദിനാൾ ആലഞ്ചേരിയിയുടെയും കള്ളങ്ങൾ പൊളിയുന്നു .ഭൂമി വിവാദം വീണ്ടും സജീവമായി .സഭയും കൂടെ കൂടി നിയമ വിരുദ്ധമായി ഭൂമി കച്ചവടം നടത്തി എന്നത് തെളിയുകയാണ് .ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭ വിറ്റ കാക്കനാട്ടെ 64 സെറ്റ് ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഇടപാടുകാരന്‍ സാജുവര്‍ഗീസ് 10 കോടിയുടെ നികുതി വെട്ടിച്ചെന്നും ഈ തുക പിഴയൊടുക്കണമെന്നും ആദായനികുതി വകുപ്പ്. രേഖകളില്‍ 3.94 കോടി കാണിച്ച ഭൂമി വിറ്റത് 39 കോടി രൂപയ്‌ക്കെന്നും കണ്ടെത്തി. നടപടി താല്‍ക്കാലികമെന്നും ഭൂമി ഇടപാട് മരവിപ്പിച്ചെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

എറണാകുളം – അങ്കമാലി അതിരൂപത കോടികള്‍ വിലമതിക്കുന്ന സ്ഥലം കുറഞ്ഞ വിലയ്ക്ക് വിറ്റതിനെതിരെ വൈദികരും വിശ്വാസികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. ഇടപാടില്‍ ഒപ്പിട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് പരാതി വരെ നല്‍കിയിരുന്നു. കൊച്ചി നഗരത്തിലെ കണ്ണായ കേന്ദ്രങ്ങളിലെ സ്ഥലമിടപാടുകള്‍ സുതാര്യമല്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇടപാടില്‍ വീഴ്ച സംഭവിച്ചെന്നും അന്വേഷണത്തിന് ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആവശ്യപ്പെട്ട് ഇടവക വികാരിമാര്‍ക്ക് സര്‍ക്കുലര്‍ കൈമാറിയിരുന്നു.

കാക്കനാട്ട് സീപോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡരികില്‍ 69 സെന്റ്. തൃക്കാക്കര കൊല്ലംകുടി മുകളില്‍ ഒരു ഏക്കര്‍.27 കോടി മതിപ്പുവിലയുള്ള സ്ഥലങ്ങള്‍ ഒമ്ബത് കോടിക്കാണ് വിറ്റത്. സെന്റിന് ഒമ്പതെര ലക്ഷത്തിന് വില്‍ക്കാനാണ് അതിരൂപതയുടെ ഫിനാന്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. ഒമ്പത് കോടിയേ ലഭിച്ചുള്ളൂവെന്ന് ഒരു വിഭാഗം വൈദികര്‍ പറയുന്നു. ബാക്കി തുകയ്ക്ക് കോതമംഗലത്ത് 25 ഏക്കറും മൂന്നാറിന് സമീപം 17 ഏക്കറും ഈടായി വാങ്ങിയെന്നാണ് വിശദീകരണം. കാക്കനാട്ടെ സ്ഥാപനമാണ് സ്ഥലങ്ങള്‍ വാങ്ങിയത്.സഭയ്ക്ക് മെഡിക്കല്‍ കോളേജ് തുടങ്ങാനായി ബാങ്ക് വായ്പയെടുത്ത് 60 കോടിക്ക് കാലടിയില്‍ സ്ഥലം വാങ്ങിയിരുന്നു. പിന്നീട് പദ്ധതി ഉപേക്ഷിച്ചു. പ്രതിവര്‍ഷം ആറു കോടിയോളം രൂപ വായ്പ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കി കടം വീട്ടാനാണ് സ്ഥലങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. കുറഞ്ഞ വിലയ്ക്ക് വിറ്റതിലൂടെ സഭയിലെ ചിലര്‍ സാമ്ബത്തിക നേട്ടമുണ്ടാക്കിയതായും ആരോപണം ശക്തമാണ്. 90 കോടി ലഭിക്കേണ്ട സ്ഥലമാണ് വിറ്റതെന്ന് ഫാ. ജോസഫ് പാറേക്കാട്ടില്‍ പറയുന്നു.

Top