കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സര്‍ക്കുലര്‍;ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെ . രാജിവയ്ക്കുമെന്ന് സഹായ മെത്രാന്‍മാര്‍.അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി

കൊച്ചി: ഭൂമി വില്‍പന വിവാദത്തില്‍ അങ്കമാലി അതിരൂപയില്‍ പൊട്ടിത്തെറി. വിവാദത്തില്‍ വൈദികര്‍ രണ്ട് തട്ടിലായിരിക്കുകയാണ്. സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം പുകയുന്നത് പ്രകടമായിത്തുടങ്ങിയെങ്കിലും ഇന്നത് സര്‍ക്കുലര്‍ പുറത്തിറങ്ങുന്നതിനോളം എത്തി. സ്വന്തം അതിരൂപതയിലെ മെത്രാപ്പോലീത്തയ്‌ക്കെതിരെയാണ് സഹായ മെത്രാന്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളുകയാണ് സര്‍ക്കുലര്‍. അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്താണ് കര്‍ദ്ദിനാളിനെതിരെ സര്‍ക്കുലര്‍ ഇറക്കിയത്.
ജോര്‍ജ്ജ് ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് സഹായ മെത്രന്മാര്‍ ഭീഷണി മുഴക്കിക്കഴിഞ്ഞു. ഇതോടെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. രണ്ട് സഹായ മെത്രാന്മാര്‍ രാജി സന്നദ്ധത അറിയിച്ചതോടെ ഇന്നു നടക്കുന്ന വൈദിക സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ വൈദിക സമ്മേളനത്തില്‍ ഇവര്‍ രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടറിന് ലഭിച്ച വിവരം.ആലഞ്ചേരി തല്‍സ്ഥാനം രാജിവച്ചില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്ന് സഹായ മെത്രന്മാര്‍ ഭീഷണി മുഴക്കിയതോടെ ഏവരും സാകൂതം വീക്ഷിച്ച വൈദിക സമിതി യോഗം പകുതിക്ക് വച്ച് ഉപേക്ഷിച്ചു. വൈദിക സമ്മേളനത്തില്‍ വച്ച് രാജി പ്രഖ്യാപിക്കുമെന്നാണ് സഹായ മെത്രാന്മാരോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ചിലര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കുവേണ്ടിയും സംസാരിച്ച്‌ .സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് .

സഭയുടെ ഭൂമിവിറ്റ് കുരുക്കിലായ ആലഞ്ചേരിക്കുവേണ്ടി ചില അല്‍മായ സംഘടനകള്‍ രംഗത്തെത്തി. കര്‍ദ്ദിനാളിനെ ഒറ്റപ്പെടുത്തി അക്രമിക്കാന്‍ അനുവദിക്കില്ല എന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ കാത്തലിക് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ എതിര്‍പ്പനേത്തുടര്‍ന്നാണ് വൈദിക സമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനച്ചത്. പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സഹായ മെത്രാനും അങ്കമാലി രൂപതയുടെ വികാരി ജനറലുമായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനോട് ഇവര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളി എടയന്ത്രത്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. അതിരൂപതയുടെ ഭൂമി വിറ്റത് കാനോനിക സമിതികള്‍ അറിയാതെയാണ്. സഭയുടെ സ്വന്തമായ ഭൂമികള്‍ വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഭൂമി വില്‍പനയ്ക്ക് ശേഷം അതിരൂപതയുടെ കടം ഗണ്യമായി വര്‍ദ്ധിച്ചു. അതിരൂപതയുടെ കീഴിലുള്ള എല്ലാ വൈദികര്‍ക്കുമായാണ് സര്‍ക്കുലര്‍ അയച്ചത്.അതിനിടയില്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ അദ്ദേഹത്തെ പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നു. അനീതി കണ്ടിട്ട് നോക്കിയിരിക്കാനാകുന്നില്ലെന്ന് ഒരു വൈദിക സമിതി അംഗം ഡെയ് ലി ഇന്ത്യൻ ഹെറാൾഡിനോട് പ്രതികരിച്ചു.

സീറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി കുംഭകോണത്തിന്റെ ഞെട്ടിക്കുന്ന സത്യ വാർത്ത ആദ്യം പുറത്ത് വിട്ടത് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് ആയിരുന്നു .ചില ബിഷപ്പ്മാരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കുപ്രചരണങ്ങൾ ഭൂമി കുംഭ കോണത്തിലെ ഇടനിലക്കാർ പടച്ചു വിട്ടിരുന്നു .36 ആധാരങ്ങൾ ഒപ്പിട്ടു കൊടുത്ത ആലഞ്ചേരി പിതാവിന്റെ അധാർമികത മറച്ചു വെക്കാൻ നടത്തിയ നീചമായ കുപ്രചരണം ആയിരുന്നു ചിലരിലേക്ക് ആരോപണം ഉന്നയിച്ചുകൊണ്ടുള്ള അസത്യ പ്രചാരണം നടത്തിയ .കെട്ടിച്ചമച്ച ആ വാർത്തകൾ പുറത്ത് വന്നു മണിക്കൂറുകൾക്ക് ശേഷം ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് പുറത്തുവിട്ട സത്യം കേരളത്തിലെ സീറോമലബാർ സഭ വിശ്വാസികളെ ഞെട്ടിക്കുന്നതായിരുന്നു .കേരളം ഞെട്ടുന്ന ഭൂമി കുംഭകോണം ഉന്നതരായ വൈദികരും പിതാവും നടത്തിയ തെളിവുകൾ ..വാർത്ത പുറത്ത് വന്നപ്പോൾ അതിനെ തടയാൻ ഞങ്ങള്‍ക്കെതിരായ ആരോപണങ്ങളുടെ കുത്തൊഴുക്കായിരുന്നു.. മഞ്ഞ പത്രം…തേഞ്ഞു പഴകിയ വാക്കുകള്‍ കൊണ്ടും ഞായറാഴ്ച്ച കുര്‍മ്പാനയിലെ ഭീഷണികള്‍കൊണ്ടും വിശ്വാസികളെ പറഞ്ഞ് പറ്റിച്ചും വാര്‍ത്തയെ ഇല്ലാതാക്കാനായിരുന്നു സഭാഅധികാരികള്‍ ശ്രമിച്ചത്.എന്നാൽ ധാർമികമായി ഒരു തട്ടിപ്പും നടത്തിയില്ല എന്ന വാദമുഖങ്ങളെ തൊലിയുരിച്ച് കാട്ടിക്കൊണ്ട് ഭൂമി കുംഭകോണത്തിൽ കോടികളുടെ തട്ടിപ്പ് നടന്നു എന്ന് തെളിയിക്കുന്ന രേഖകൾ ഞങ്ങൾ പുറത്തുവിട്ടു .ഉടനെ 34 കോടി നഷ്ടം വന്നു എന്ന് പറഞ്ഞു സഭ വാക്താവ് രംഗത്ത് വന്നു .പ്രമുഖ ചാനലിൽ കുറ്റസമ്മതം നടത്തി .

സഭയുടെ പ്രോക്യുറേറ്ററെയും മറ്റൊരു വൈദികനെയും പുറത്താക്കി മുഖം രക്ഷിക്കാൻ വിഫലശ്രമം നടത്തി .ഇപ്പോൾ സീറോ മലബാർ സഭയിലെ ഭൂരിപക്ഷം വൈദികരും വിശ്വാസികളും സത്യം മനസിലാക്കി .ബിഷപ്പുമാർ രാജിയുടെ രംഗത്ത് എത്തിയിരിക്കുന്നു .ഞങ്ങൾ പുറത്ത് വിട്ട വാര്‍ത്ത ഇന്ന് മുഖ്യാധാര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. നൂറ് കോടിയുടെ ഇടപാടില്‍ സഭയുടെ വിശ്വാസികളുടെ നേർച്ചപ്പണം മാഫിയ സംഘങ്ങളിൽ എത്തിയിരിക്കയാണ് . വൈദീകരും സഭയുടെ പരമോന്നത സ്ഥാനമലങ്കരിക്കുന്ന കര്‍ദ്ദിനാളും ധാർമികമായി പ്രവർത്തിച്ചിരിക്കുന്നു .സഭാവിശ്വാസികളെ ഞെട്ടിച്ച് കൊണ്ട് ഹെറാൾഡ് പുറത്ത് വിട്ട വാര്‍ത്ത അക്ഷരം പ്രതി ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഞങ്ങൾ പുറത്ത് വിട്ടതോടെ ഞങ്ങളെഴുതിയ വാര്‍ത്തകള്‍ മുഖ്യാധാര മാധ്യമങ്ങള്‍ക്കും ഏറ്റെടുക്കേണ്ടിവന്നു.സീസറിനുള്ളത് സീസറിനു ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാതെ അധികാരികൾ നടത്തിയ ധാർമികതയും നികുതിവെട്ടിപ്പും തട്ടിപ്പും മറനീക്കി പുറത്ത് വന്നിരിക്കയാണ് .അതിനിടെ ഞെട്ടിക്കുന്ന കുറ്റസമ്മത പോലെ തെളിവുകളുടെ സർക്കുലർ മാർ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികർക്ക് മാത്രമായി കൊടുത്തിരിക്കുന്നത്തിന്റെ കോപ്പി ഡെയിലി ഇന്ത്യൻ ഹെറാൾഡിനു കിട്ടി.അതിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഉടൻ പുറത്ത് വിടുന്നതായിരിക്കും .

സിറോ മലബാര്‍ സഭയില്‍ നടന്ന കോടികളുടെ ഭൂമി അഴിമതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹെറാൾഡ് പുറത്ത് വിട്ടിരുന്നു . കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി നേരിട്ട് 36 ആധാരങ്ങളിലും ഒപ്പിട്ടതിന്റെ തെളിവാണ് പുറത്തായിരിക്കുന്നത്. ഭൂമി വില്‍പ്പനയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു വൈദികരെ സഭ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാന്‍ സഭ നേരത്തെ തീരുമാനിച്ചിരുന്നു. ഫിനാന്‍സ് ഓഫീസറായിരുന്ന ഫാ. ജോഷി പുതവയെയും മോണ്‍. സെബാസ്റ്റ്യന്‍ വടക്കും പാടനെയുമാണ് ചുമതലകളില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. രണ്ട് വൈദികരും ആലഞ്ചേരിയും മാത്രം അറിഞ്ഞാണ് വന്‍ ഭൂമി വില്‍പ്പന നടന്നത്. ഇതിനാല്‍ ഭൂരിപക്ഷം വൈദികരും മാര്‍ ആലഞ്ചേരിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

സഭയില്‍ നടന്ന ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍. കാനന്‍, സിവില്‍ നിയമങ്ങളുടെ ലംഘനങ്ങള്‍ ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വൈദികരുടെ നിലപാട്. സാമ്പത്തിക നഷ്ടം മാത്രമല്ല, ധാര്‍മ്മിക വീഴ്ചകളും ഭൂമി ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറയുന്നു. ഈ ആരോപണങ്ങള്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. കര്‍ദിനാളിനെതിരെ കൂടുതല്‍ വൈദീകര്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തി.കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സ്ഥാനത്തുനിന്നു മാറണമെന്ന ആവശ്യവുമായി ചില വൈദികരും രംഗത്തെത്തിയിട്ടുണ്ട്.ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ടു സീറോ മലബാര്‍ സഭയ്ക്കു ലഭിക്കാനുള്ള തുകയെ സംബന്ധിച്ചു വ്യക്തമായ മറുപടി പറയാന്‍ ഇതുവരെ സഭാ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. ഇനി ലഭിക്കാനുള്ളത് 34 കോടി രൂപയാണെന്നും ഇതു വാങ്ങിയെടുക്കാന്‍ സഭ പരിശ്രമിക്കുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ പോള്‍ കരേടന്‍ വ്യക്തമാക്കിയത്.

Top