ഭൂമി കുംഭകോണം കോടതിയിലേക്ക്…മാർ ആലഞ്ചേരി കുടുങ്ങും! രാഷ്ട്രീയ മുതലെടുപ്പിനും നീക്കം

കൊച്ചി: സീറോ മലബാർ സഭയിലെ നൂറുകോടിക്കടുത്ത ഭൂമി കുംഭകോണത്തിൽ പുതിയ നീക്കത്തിലേക്ക് .നികുതിവെട്ടിപ്പ് ,ഹവാല ,കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അതി ഗുരുതരമായ നിയമലംഘനങ്ങൾ നഗ്നമായി നടന്നിരിക്കുന്നതിനാൽ അതിനു പിന്നിൽ പ്രവർത്തിച്ച കർദിനാൾ മാർ ആലഞ്ചേരി അടക്കമുള്ളവരെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സഭ വിശ്വാസികൾ കോടതിയിലേക്ക് നീഗുന്നതായി സൂചന . ഭൂമി ഉടപാടിൽ കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റീസ് എന്ന സംഘടനയുടെ പ്രതിനിധിയായി അഡ്വ. പോളച്ചൻ പുതുപ്പാറ എറണാകുളം റെയ്ഞ്ച് ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരി, പൊക്യുറേറ്റർ ഫാദർ ജോഷി പുതുവ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ എന്നിവരെ പ്രതികളാക്കിയാണ് പരാതി. ഈ പരാതിയിൽ ഉചിതമായ നടപടിയെടുക്കണമെന്നും ആലഞ്ചേരിക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. വിഷയം സഭയ്ക്കകത്ത് ഒതുക്കിത്തീർക്കാവുന്നതല്ലെന്നും നടന്നിരിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും അവർ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ ഇടതു സർക്കാറം പിണറായി വിജയനും സഭയെ ഭയന്ന് നടപടിയ്ക് ശുപാര്ശ ചെയ്യില്ല .പോലീസും നടപടി എടുക്കില്ല .എന്നാൽ വിഷയം ക്രിമിനൽ വകുപ്പിലും നികുതി വെട്ടിപ്പിലും കള്ളപ്പണം വെളുപ്പിക്കലും തുടങ്ങിയ അതിഗുരുതരമായതിനാൽ കോടതിയെ സപീപിച്ചാൽ അന്വോഷണത്തിനു ഉത്തരവുണ്ടാകാം .കോടതി വഴി വിഷയം വരുമ്പോൾ സഭയെ ചൊല്പടിയിൽ എത്തിക്കാം എന്നും രാഷ്ട്രീയമായും നീങ്ങാൻ എന്നും സി.പി.എമ്മും കരുതുന്നു .അതിനാൽ തന്നെ തന്ത്രപരമായ നീക്കമാണ് സി.പി.എമ്മും സർക്കാരും നടത്തുന്നത് .അടുത്ത് വരുന്ന തിരെഞ്ഞെടുപ്പിൽ സഭയെ കൂടെ നിർത്താനുള്ള രാഷ്ട്രീയ നീക്കം.

എന്നാൽ ഈ വിഷയത്തിൽ ഇടപെടണമോ എന്ന കാര്യത്തിൽ രാഷ്ട്രീയ തീരുമാനം വേണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. വിഷയത്തിൽ വൈദികരുടെ പൊതു നിലപാട് മനസ്സിലാക്കാനാണ് പിണറായിയുടെ നീക്കം.അതിനിടെ വിഷയം പഠിക്കാൻ വിശ്വസ്തനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു എന്നും സൂചനയുണ്ട് .വസ്തു ഇടപടാടിൽ ഇടപെട്ട് ക്രിമിനൽ കേസെടുക്കാൻ പരിമതിമായ നിയമങ്ങളേ ഉള്ളൂവെന്നാണ് പൊലീസിന്റെ പക്ഷം. അതുകൊണ്ട് തന്നെ ആലഞ്ചേരിക്കെതിരായ പരാതിയിൽ പൊലീസ് തൽകാലം നടപടി എടുക്കില്ല. വിശ്വാസികൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കോടതിയിൽ പോകട്ടേ എന്നാണ് അവരുടെ പക്ഷം. വിശ്വാസികളുടെ പണമാണ് സഭയ്ക്കുള്ളത്. അതിനാൽ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികൾക്കാണ്. സഭയ്ക്കകത്ത് ഒതുക്കിത്തീർക്കാവുന്ന ഒരു വിഷമല്ല ഇത്. പൊലീസ് നടപടി ആവശ്യപ്പെടുന്ന ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാലാണ് നടപടി ആവശ്യപ്പെട്ട് ഐജിക്ക് പരാതി നൽകിയത്. എന്നിട്ടും ആരും അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് ആലഞ്ചേരിയും കൂട്ടരുടെയും കോടികളുടെ കൊള്ള തെളിയിക്കാൻ കേസുമായി കോടതിയിലേക്ക് പോകുന്നത്.സഭയുടെയും പള്ളികളുടെയും സാമ്പത്തിക പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ ദേവസ്വം, വഖഫ് മാതൃകയിൽ ചർച്ച് ആക്ട് കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.catholicka congress -mar alenchery

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ആലഞ്ചേരിയെ പിന്തുണച്ച് എകെസിസി രംഗത്തുവന്നു. സാങ്കേതിക പിഴവുകളല്ലാതെ സാമ്പത്തിക ദുരുദ്ദേശ്യങ്ങൾ ഇല്ല. ദേവികുളത്തും കോതമംഗലത്തും ഭൂമി വാങ്ങിയത് വികാരി ജനറാളിനെയും പ്രൊക്യുറേറ്ററെയും വിശ്വാസത്തിലെടുത്തെന്നും കത്തോലിക്ക കോൺഗ്രസ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. രണ്ട് സ്ഥലങ്ങളും വിറ്റ് പണം ലഭിച്ചില്ലെങ്കിൽ മാത്രമേ വിവാദങ്ങൾക്ക് പ്രസക്തിയുള്ളു. മാധ്യമവിചാരണയ്ക്കു പിന്നിൽ ഗൂഢാലോചനയെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട്

26.12.2017 ല്‍ ബഹുമാനപ്പെട്ട കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്‍റ് ചുമതലപ്പെടുത്തിയതനുസരിച്ച് കമ്മീഷന്‍ മെന്പര്‍മാരായ കത്തോലിക്ക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് സാജു അലക്സ്, സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, വര്‍ക്കിംഗ് കമ്മിറ്റി മെന്പര്‍ ജിബോയിച്ചന്‍ വടക്കന്‍ എന്നിവര്‍ എറണാകുളം – അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വസ്തുകച്ചവടം വിവാദത്തെ സംബന്ധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്.

എറണാകുളം – അങ്കമാലി അതിരൂപത 2015 മെയ്മാസം 29-ാം തിയതി മറ്റൂര്‍ ഭാഗത്ത് 23.22 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളേജ് ആരംഭിക്കുവനായി വാങ്ങിയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആരംഭിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ 25 ഏക്കറോളം വസ്തു ഒന്നിച്ച് വാങ്ങിയത് നിലനിറുത്തുവാന്‍ വേണ്ടി വസ്തു വാങ്ങിയതിലുള്ല കടം വീട്ടുവാന്‍ 3 ഏക്കറോളം വസ്തു വില്‍ക്കുവാന്‍ തീരുമാനിച്ചു. രൂപതയുടെ ഫിനാന്‍ഷ്യല്‍ കൌണ്‍സിലില്‍ 15.06.2016ല്‍ കൂടി വസ്ത്തുവിന്‍റെ വില 9.05 ലക്ഷം രൂപ സെന്‍റ് ഒന്നിന് ആവറേജ് നിശ്ചയിക്കുകയും, വില്‍പന നടത്തുവാല്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി 21.06.2016 ല്‍ ഈ വസ്തു കച്ചവടം ചെയ്യുകയും, അഡ്വാന്‍സായി ലഭിച്ച 10 ലക്ഷം രൂപ സഹായ മെത്രാനായ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് ഒപ്പിട്ട് കൈപറ്റുകയും ചെയ്തിട്ടുള്ളതാണ്. തുടര്‍ന്ന് സാജു വര്‍ഗീസ് എന്ന റിയല്‍ എസ്റ്റേറ്റ്കാരനെ ഈ വസ്തു വില്‍ക്കുവാന്‍ വികാരി ജനറാളായ ബഹു. സെബാസ്റ്റ്യന്‍ വടക്കുംപാടത്ത് അച്ചന്‍ 04.07.2016ല്‍ ചുമതലപെടുത്തിയിട്ടുള്ളതാണ്. ഇതനുസരിച്ച് ആ റിയല്‍ എസ്റ്റേറ്റ്കാരന്‍ ഈ വസ്തു വില്‍ക്കുവാന്‍ നേതൃത്വം നല്‍കി.

നോട്ട് നിരോധനവും സാന്പത്തിക മാന്ദ്യവും മൂലം പണം 6 മാസത്തിനുള്ളില്‍ തന്നുകൊള്ളാമെന്ന് രൂപതാ പൊക്യൂറേറ്റര്‍ ആയ ഫാ. ജോഷി പുതുവ യെയും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ച് ആധാരം തയ്യാറാക്കി അഭിവന്ദ്യ ആലഞ്ചേരി പിതാവിനെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയിട്ടുള്ളതാണ്. സാന്പത്തിക മാന്ദ്യത്തിന്‍റെ കാരണം പറഞ്ഞ റിയല്‍ എസ്റ്റേറ്റ് ഡീലറായ സാജു വര്‍ഗീസ് അതിരൂപതയ്ക്ക് ലഭിക്കുവാനുള്ള 18 കോടി രൂപയ്ക്ക് പകരമായി കോട്ടപ്പടിയില്‍ 25 ഏക്കറും ദേവികുളത്ത് 17 ഏക്കറും തീറാധാരപ്രകാരം രൂപതയിലേക്ക് വാങ്ങിയിട്ടുള്ളതാണ്. ഈ സ്ഥലങ്ങള്‍ കണ്ടു ബോധ്യപ്പെടുവാനായി അഭിവന്ദ്യ ആലഞ്ചേരി പിതാവിനോട് പറഞ്ഞിട്ടുള്ളതിനാല്‍ മാത്രമാണ് പിതാവ് ഈ സ്ഥലം വാങ്ങുവാന്‍ സമ്മതിച്ചത്. ഈ സ്ഥലങ്ങളൊന്നും പിതാവ് കണ്ടിട്ടില്ല എന്ന വസ്തുതയില്‍ നിന്ന് തന്നെ ഈ വിഷയത്തില്‍ പിതാവിനെ ഒറ്റപ്പെടുത്തുന്നത് നീതി രഹിതമാണെന്നും ഞങ്ങള്‍ വിലയിരുത്തി.അതിരൂപതയ്ക്ക് ലഭിക്കേണ്ട പണം ഈ രണ്ട് സ്ഥലങ്ങള്‍ വിറ്റാല്‍ ലഭിക്കുകയില്ലയെന്ന് തീരുമാനിച്ച് ചിലര്‍ പറയുന്നതിലെ സാങ്കേതികത്വം മനസ്സിലാകുന്നില്ല. ഈ 42 ഏക്കര്‍ സ്ഥലം വിറ്റാല്‍ അതിരൂപതയ്ക്ക് ലഭിക്കേണ്ട പണം ലഭിച്ചില്ലെങ്കില്‍ മാത്രമേ ഈ വിവാദങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുള്ളു.MAR ALECHERY COURT MOVE

അപ്രകാരം പണം പൂര്‍ണ്ണമായി തിരികെ ലഭിച്ചില്ലെങ്കില്‍ അതിലുണ്ടാകുന്ന കുറവ് നമുക്ക് വസ്ത്തുകച്ചവടത്തിലെ നഷ്ടമായി കണക്കാക്കാവുന്നതേ ഉള്ളൂ. ഇതിലെ ഒരു ഏര്‍പാടിലും അഭിവന്ദ്യ ആലഞ്ചേരി പിതാവ് സ്വന്തം ലാഭത്തിനായി എന്തെങ്കിലും ചെയ്തു എന്ന് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴ ഉണ്ടായിട്ടുണ്ടെങ്കില്‍ സഭയുടെ വിവിധ തലങ്ങളിലൂടെ പരിഹരിക്കാതെ മാധ്യമ വിചാരണയ്ക്ക് വിട്ടുനല്‍കി .സഭയേയും സമുദായത്തെയും ഇകഴ്‍ത്തിക്കാണിച്ചതില്‍ എന്തെങ്കിലും ഗൂഡാലോചന ഉണ്ടോ എന്നും ഈ കമ്മീഷന്‍ ശങ്കിക്കുന്നു. ഈ ഭൂമി ഇടപാടില്‍ റിയല്‍ എസ്റ്റേറ്റ് ഡീലറായി കടന്നുവന്ന സാജു വര്‍ഗീസ് നമ്മുടെ സഭയെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തിട്ടുള്ളതാണെന്നും ആയതിനാല്‍ ,സാജു വര്‍ഗീസിനെതിരെ നാം ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

ഈ ഭൂമി ഇടപാടില്‍ സാങ്കേതികത്വ പിഴവുകളല്ലാതെ മറ്റ് സാന്പത്തിക ദുരുദ്ദേശങ്ങള്‍ രൂപതാ അധികാരികള്‍ക്ക് ഇല്ലായെന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്. സഭാ തലവനായ അഭിവന്ദ്യ ആലഞ്ചേരി പിതാവ് ഈ വിഷയത്തില്‍ യാതൊരുവിധ ബോധപൂര്‍വ്വമായ കുറ്റം ചെയ്തിട്ടില്ലയെന്നും ഇതിനാല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.അതേസമയം സീറോ മലബാർ സഭയിലേ ഭൂമി കുംഭകോണത്തിൽ ശക്തമായ നിലപാടുമായി വൈദീകർ മുന്നോട്ട് തന്നെ. സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ കർദിനാൾ ഊരാ കുടുക്കിലേക്ക്. ഭൂമി തട്ടിപ്പിലേ മുഖ്യ കണ്ണിയായ മാർ ആലഞ്ചേരിയേ സംരക്ഷിക്കാൻ സഭ ഒട്ടും തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കി ബിഷപ്പുമാരുടെ സിനഡ് വിളിച്ചു കൂട്ടി. സിനഡിൽ കർദിനാൾ എത്തി കൃത്യമായ വിശദീകരണവും തുടർന്ന് വിചാരണ തന്നെ ഉണ്ടാകും. കർദിനാൾ കള്ളം പറഞ്ഞ് വൈദീക സമിത്ക്ക് മുന്നിൽ ഹാജരാകാതിരുന്നത് വിഷയം ഗൗരവത്തിലാക്കി. കർദിനാൾ ചെയ്ത കുറ്റകൃത്യത്തിലും അധാർമികതയിലും ഉറച്ചു നില്ക്കുമ്പോൾ സഭയിലേ മഹാഭൂരിപക്ഷം വൈദീകരും ബിഷപ്പുമാരും നീതിയുക്തമായ പരിഹാരത്തിനായി വൻ നീക്കം നടത്തുന്നു. വിഷയം ഇട്ട് മൂടാനല്ല..വിഷയം മാന്യമായി പരിഹരിച്ച് തെറ്റുകൾ തിരുത്താനാണ്‌ സഭയിലേ ഭൂരിപക്ഷത്തിന്റെ നീക്കം. ആ നീക്കത്തിൽ മാർ ആലഞ്ചേരിയുടെ കർദിനാൾ കസേരയും നഷ്ടമാകും എന്നും ഉറപ്പായി കഴിഞ്ഞു.

 

Top