ഭൂമികുംഭകോണം:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കി അന്വേഷണകമ്മിഷൻ റിപ്പോര്‍ട്ട്.കർദിനാൾ നിയമലംഘനം നടത്തി

ഹെറാൾഡ് (EXCLUSIVE )

കൊച്ചി : സീറോ മലബാര്‍സഭ ഭൂമി ഇടപാട് കേസില്‍കര്‍ദിനാള്‍മാര്‍ജോര്‍ജ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കി അന്വേഷണകമ്മിഷൻ റിപ്പോര്‍ട്ട് .ഭൂമി ഇടപാട് കേസില്‍കര്‍ദിനാള്‍മാര്‍ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിൽ .വൈദിക സമിതിയുടെ അന്വോഷണത്തിൽ കർദിനാളിനെതിരെ ഗുരുതര ആരോപണങ്ങൾ .ഇടപാടുകൾ എല്ലാം കർദിനാൾ നേരിട്ടു തന്നെയാണ് നടത്തിയത് .എന്നാൽ പണം കിട്ടുമെന്ന് ഉറപ്പാക്കിയില്ല.ഒടുവിൽ പിഴവുകളിൽ ദുഃഖമെന്ന് കർദിനാൾ കുറ്റസമ്മതവും നടത്തി.കർദിനാൾ ഇന്ത്യൻ നിയമങ്ങളും കാനോനിക നിയമങ്ങളും തെറ്റിച്ചു .ഏകദേശം നൂറു കോടി രൂപയുടെ ക്രമക്കേടാണ് നടത്തിത് . അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഔദ്യോഗികമായി പുറത്ത് വിടുമെന്ന് അറിയുന്നു.കത്തോലിക്കാ സഭയുടെ അസ്ഥിവാരം ഇളക്കിയ സീറോ മലബാർ സഭയുടെ ഭൂമി കുംഭകോണം ആദ്യമായി പുറത്ത് വിട്ടത് ഡെയിലി ഇന്ത്യൻ ഹെറാൾഡ് ആയിരുന്നു .പിന്നീട് ഈ തട്ടിപ്പ് മുഖ്യധാരാ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു .അന്വോഷണ റിപ്പോർട്ട് ഹെറാൾഡ് പുറത്ത് വിടുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015 ഏപ്രില്‍ഒന്നുമുതല്‍ 2017 നവംബര്‍30 വരെ നടത്തിയ ഭൂമി ഇടപാടുകളില്‍ആണ് ക്രമക്കേട് കണ്ടെത്തിയത്. ഫാദര്‍ ബെന്നി മാരംപറമ്പില്‍കണ്‍വീനര്‍ആയ ആറംഗ അന്വേഷണ കമ്മിറ്റി ജനുവരി നാലിന് റിപ്പോര്‍ട്ട് തയാറാക്കി . കമ്മിഷന്‍ഏകദേശം 25 ഓളം സിറ്റിങ്ങുകള്‍നടത്തി. ക്രമക്കേട് നടന്നതായി പറയുന്ന വര്‍ഷങ്ങളിലെ അക്കൌണ്ട് ബുക്കുകള്‍,ട്രയല്‍ബാലന്‍സ്, ഭൂമിഇടപാട് രേഖകള്‍എന്നിവയെല്ലാം സമിതി പരിശോധിച്ചു. 46 ഓളം ഇടപാടുകളും അവയുടെ രേഖകളും പരിശോധിച്ചതില്‍വന്‍ക്രമക്കേട് നടന്നതായി സമിതി കണ്ടെത്തി.

ആദായനികുതി നിയമം 1961, രേജിസ്ട്രഷേന്‍ആക്റ്റ് 1908 , മറ്റു പ്രധാന ഭൂമിയിടപാട് നിയമങ്ങള്‍ ആധാരമാക്കിയാണ് കുറ്റപത്രം തയാറാക്കുന്നത് .2017 ഡിസംബര്‍18 നു തന്നെ കമ്മിഷന്‍ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചാര്‍ട്ടേഡ അക്കൌണ്ടന്റായ ജോണി പള്ളിവാതുക്കലിന്റെ സഹായത്തോടെയാണ് സാമ്പത്തിക ക്രമക്കേടുകള്‍സമിതി കണ്ടെത്തിയത്.REPORT RECOMMENT

2013-14, 2014-15 ,2015-16 സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് സ്റ്റേറ്റ്മെന്റുകള്‍,2017 മാര്‍ച്ച് 31 ,2017 നവംബര്‍30 ലെ ട്രയല്‍ബാലന്‍സ് , ബാങ്ക് അക്കൌണ്ടുകള്‍,2015 മുതല്‍2018 വരെയുള്ള അക്കൌണ്ട് ബുക്കുകള്‍,36 ഭൂമി ഇടപാട് രേഖകള്‍, തുടങ്ങി 15 ഓളം രേഖകള്‍കമ്മിഷന്‍പരിശോധിച്ചു.

മരട്, നിലംപതിഞ്ഞമുകള്‍, സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്‌, കൊല്ലംകുടിമുകള്‍,മാത്തൂര്‍,മുട്ടത്തുപാറ തുടങ്ങി നിരവധിയിടങ്ങളില്‍പോയി കമ്മിഷന്‍തെളിവെടുത്തു.

ആദായനികുതി നിയമം 11(5), 12(3), 194 (IA), 269SS, 271D , 139(4A) , 139 (1), 12A എന്നി വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങള്‍ആണ് ചുമത്തിയിരിക്കുന്നത്.

അതിരൂപതക്ക് ഉണ്ടായ കടങ്ങള്‍വീട്ടാന്‍2016 മാര്‍ച്ച് 18 നു ഫിനാന്‍സ് കൌണ്‍സില്‍യോഗം ചേരുകയും കളമശ്ശേരിയിലെയും കുണ്ടാന്നൂരിലെയും സ്ഥലങ്ങള്‍വില്‍ക്കാന്‍നിര്‍ദേശിക്കുകയും ചെയ്തുവത്രേ. ഈ യോഗത്തില്‍ഫിനാന്‍സ് ഓഫീസര്‍തനിക്ക് പൂര്‍ണാധികാരം നല്‍കാന്‍ആവശ്യപ്പെട്ടതോടെയാണ് സംഭവത്തില്‍പ്രധാന വഴിത്തിരിവ് ഉണ്ടാകുന്നത് . അങ്ങനെ ഫിനാന്‍സ് ഓഫീസര്‍ക്ക് പരമാധികാരം നല്‍കുന്നത് സഭാ നിയമങ്ങള്‍ക്ക് എതിരാണ്.

2016 ജൂലൈ 6 ന് കണ്സള്‍ട്ടെഴ്സ് ഫോറം യോഗം ചേരുകയും ഫിനാന്‍സ് ഓഫീസര്‍ആ മീറ്റിങ്ങില്‍68 കോടി രൂപ ലോണ്‍തിരിച്ചടവുണ്ട് അതി രൂപതക്ക് എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെ മരടിലെ അടക്കം അഞ്ചു ഭൂമികള്‍വില്‍ക്കാന്‍തീരുമാനിച്ചു. സെന്റിന് ഏകദേശം 9 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഇതേ യോഗത്തില്‍തന്നെ വരന്തരപ്പള്ളിയിലെയും കുണ്ടന്നൂരിലെയും സ്ഥലങ്ങള്‍കൂടി വില്‍ക്കാനുള്ള ചര്‍ച്ചയും നടന്നു. ഇതോടെ വീക്കെ ബില്‍ഡേഴ്സ് , കാക്കനാട് എന്ന വിലാസത്തിലെ അജാസ് എന്‍എസിനെ സെന്റിന് 9.05 ലക്ഷം രൂപ വച്ച് അഞ്ചു ഭൂമികള്‍വില്‍ക്കാന്‍ ധാരണയുണ്ടാക്കി.

2016 ആഗസ്റ്റ്‌19 നു കുണ്ടന്നൂര്‍, മരട്,നിലംപതിഞ്ഞമുകള്‍,തൃക്കാക്കരയിലെ രണ്ടു പ്ലോട്ടുകള്‍,കളമശേരി, വാടാനപ്പള്ളി,സ്റ്റേഡിയം,മാത്തൂര്‍എന്നിവിടങ്ങളിലെ ഭൂമികള്‍വില്ക്കാമെന്നു ഫിനാന്‍സ് ഓഫീസര്‍ഫിനാന്‍സ് കൌണ്‍സിലിനെ അറിയിച്ചു . എന്നാല്‍ചില രേഖകളുടെ അപര്യാപ്തത മൂലം ചില ഭൂമികള്‍വില്‍ക്കാന്‍ സാധിക്കാതെ വന്നുവെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.MAR ANE20വിവാദമായ 36 ഭൂമിയിടപാടുകളും നടന്നത് കര്ദിനനാള്‍ മാര്‍ ആലഞ്ചേരിയുടെ കാലത്താണ്. സെന്റിന് 9.05 ലക്ഷം വച്ച് ഭൂമി വില്ക്കാ്ന്‍ ഉണ്ടാക്കിയ കരാറിന്റെ കൃത്യമായ രേഖകള്‍ കമ്മിഷന് ലഭിച്ചിട്ടില്ല. ഈ സ്ഥലങ്ങളുടെ മാര്ക്ക്റ്റ് വിലയുമായി യാതൊരു തരത്തിലും താരതമ്യം ചെയ്യാതെയാണ് വില 9.05 ലക്ഷമായി നിജപ്പെടുത്തിയത്. കമ്മിഷന്‍ അന്വേഷണത്തില്‍ അന്ന് തന്നെ ഈ സ്ഥലങ്ങള്ക്ക്ത ഏകദേശം സെന്റിന് 15 ലക്ഷം രൂപ വിലമതിക്കും എന്ന് അറിയാനായി. കോടിക്കണക്കിനു രൂപയുടെ തിരിമറിയാണ് സഭയില്‍ നടന്നത് എന്നത് വ്യക്തം.

അന്വേഷണകമ്മിഷന്‍ ചോദ്യം ചെയ്തപ്പോള്‍ കര്ദിശനാള്‍ മാര്‍ ആലഞ്ചേരി ക്രമക്കേട് നടന്ന വിവരം സമ്മതിച്ചതായും അറിയുന്നു. കൃത്യമായ രേഖകള്‍ ഇല്ലാതെയാണ് പല ഇടപാടുകളും നടത്തിയത്. എല്ലാ ഇടപാടുകളും മാര്‍ ആലഞ്ചേരി നേരിട്ട് തന്നെ നടത്തിയതായും അന്വേഷണ സമിതി കണ്ടെത്തി. ഇടപാടുകളില്‍ പണം ലഭിക്കുന്ന കാര്യം ഉറപ്പാക്കുന്നതില്‍ വീഴ്ച വന്ന് എന്നും പിഴവ് പറ്റിയതില്‍ ദുഃഖം ഉണ്ടെന്നും മാര്‍ ആലഞ്ചേരി സമ്മതിച്ചു.

ഭൂമി വിൽപ്പനയിൽ സഭാ നിയമങ്ങളോ സിവിൽ നിയമങ്ങളോ ലംഘിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.എന്നാൽൽ ചില ക്രമക്കേടുകൾ സംഭവിച്ചു. അതിൽ ദുഖമുണ്ടെന്ന് കർദിനൾ ആലഞ്ചേരി അന്വഷണ കമ്മീഷന് എഴുതി നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.

ഭൂമി വില്പ്പ നക്ക് സജു വര്ഗീതസ്‌ കുന്നെലിനെ ഇടനിലക്കാരനാക്കിയത് അന്വേഷണ കമ്മിഷന്‍ ഗൗരവമായി കാണുന്നു. സാജു വർഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കർദിനാൾ എഴുതി നൽകിയിട്ടുണ്ട്. കമ്മീഷൻ മറ്റ് ചില സുപ്രധാന കണ്ടെത്തലുകളും റിപ്പോർ‍ട്ടിലുണ്ട്. സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ ആലഞ്ചേരി സഭാ നിയമങ്ങള്‍ പാലിച്ചില്ല എന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തി.

അതേസമയം, ഭൂമി ഇടപാട് കേസ് ഇന്ന് കോടതി പരിഗണിക്കും. ഭൂമി ഇടപാടിൽ സഭക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കാത്തലിക്ക് അസോസിയേഷൻ ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റ്് പോളച്ചൻ പുതുപ്പാറ പരാതി നൽകിയിരുന്നു.കഴിഞ്ഞ ദിവസം സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിൽ ഉൾപ്പെടെ അഞ്ച് വൈദികർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. എറണാകുളം സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Top