മെത്രാന്മാരുടെ ധ്യാനത്തിന് സമാപനം: സീറോ മലബാര്‍ സിനഡ് ഇന്നു മുതല്‍.പുതിയ രൂപതകൾ പ്രഖ്യാപിക്കാൻ സാധ്യത .

കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന്‍ ആരംഭിക്കുന്നു. 15 വരെ നടക്കുന്ന സിന‍ഡില്‍ സീറോ മലബാർ സഭയിലെ 64 മെത്രാന്മാരിൽ 58 പേർ പങ്കെടുക്കുന്നുണ്ട്.ഈ സമ്മേളനത്തിൽ പുതിയ രൂപതകൾ പ്രഖ്യാപിക്കാൻ സാധ്യതുണ്ടെന്നും അറിയുന്നു .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

സിനഡിനൊരുക്കമായി ജനുവരി 7 മുതൽ ആരംഭിച്ച ധ്യാനം ഇന്നലെ സമാപിച്ചു. റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ഐവൽ മെൻഡാൻസയാണ് ധ്യാനം നയിച്ചത്. മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഇന്ന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് സിനഡിന്റെ കാര്യപരിപാടികൾ സിനഡു സംബന്ധിച്ചുള്ള സഭാനിയമനുസരിച്ച് നടക്കുന്നതാണ്.

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സിനഡ് സമ്മേളനം സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ, വൈസ് ചാൻസലർ ഫാ. എബ്രാഹം കാവിൽപുരയിടത്തിൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് തോലാനിക്കൽ, മീഡിയാ കമ്മിഷൻ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂർ, സി. നിഖില എം.എസ്.ജെ., സി. പുഷ്പം എം.എസ്.ജെ., സി. അൻസ എം.എസ്.ജെ. വിവധ കമ്മീഷനുകളിൽ പ്രവർത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്.

Top