മുസ്ലിം ക്രിസ്ത്യൻ വോട്ടർമാർ റോജിക്ക് എതിരായി!.അങ്കമാലിപിടിച്ചെടുക്കാൻ നാട്ടുകാരുടെ സ്വന്തം ജോസ് തെറ്റയിൽ

കൊച്ചി:ഇത്തവണ കോൺഗ്രസിന്റെ യുവ എം എൽ എ അങ്കമാലിയിൽ തോൽക്കും.മണ്ഡലത്തിലെ പ്രബല വിഭാഗങ്ങൾ എല്ലാം റോജിക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് .യുഡിഎഫ് വോട്ടു ബാങ്കിൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി .മാത്രമല്ല അങ്കമാലിയുടെ സ്വന്തം ജോസ് തെറ്റയിൽ തന്നെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി രംഗത്ത് എത്തിയിരിക്കുകയാണ് . കണ്ണൂർ സ്വദേശിയായ റോജി കഴിഞ്ഞ ഇലക്ഷനിൽ ബെന്നി മൂഞ്ഞേലിയെ തോൽപ്പിച്ചാണ് എം എൽ എ ആയത് .എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയിൽ അല്ല .വിജയിപ്പിച്ച എംഎൽഎ അങ്കമാലിയിലെ ജനങ്ങളെ വെറുപ്പിച്ച് എന്നാണു അവിടെ ഉള്ള കോൺഗ്രസിന്റെ പ്രവർത്തകർ തന്നെ പറയുന്നത് .മുസ്ലിം ക്രിസ്ത്യൻ ന്യനപക്ഷങ്ങളെ അവഗണിച്ച് എന്ന പരാതിയും ഉണ്ട് .അതിനാൽ കഴിഞ്ഞ തവണ വിജയിപ്പിച്ചവർ ഇത്തവണ റോജിയെ തോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് .

മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങളെ ചൊടിപ്പിച്ചത് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരേ ബിജെപിയും ആർ എസ് എസും നടത്തുന്ന നാമജപജാഥയിൽ അങ്കമാലി എം എൽ എ റോജി എം ജോൺ പങ്കെടുത്തു എന്നാരോപണം തന്നെയാണ് .ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരേ ശരണമന്ത്രങ്ങളും നാമജപങ്ങളുമായാണ് നാടാകെ പ്രതിഷേധം ഉയർന്നിരുന്നു. ആർ എസ് എസ് ,മറ്റ് ഹൈന്ദവ സംഘടനകളും ബിജെപിയും നേതൃത്വം നൽകുന്ന നാമജപജാതക്ക് മുന്നിൽ റോജിയും പങ്കെടുത്തു എന്നതാണ് വോട്ടർമാർ തിരിയാൻ കാരണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോജിയുടെ നാമജപജാഥ വോട്ട് ബാങ്കിനെ കാര്യമായി സ്വാധീനിക്കും എന്നും ക്രിസ്ത്യാനികളുടെ വോട്ടിൽ ചോർച്ചയുണ്ടാകും എന്നും ചിലർ ആരോപണം ഉന്നയിച്ച് രംഗത്തുണ്ട് .ക്രിമിനല്‍ കേസിലെ പ്രതിയുമായി കുടിക്കാഴ്ച്ച നടത്തിയ അങ്കമാലി എംഎല്‍എ റോജി ജോണ്‍ കുടുങ്ങിയിരുന്നു . അങ്കമാലിയിലെ വ്യാപാരി ജെയിനിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച റൈസണുമായി റോജി എം ജോണ്‍ ബഹ്‌റൈനില്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം .ഈ ആരോപണവും റോജിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്

അതേസമയം മണ്ഡലത്തിലെ ജനകീയനായ തങ്ങളുടെ സ്വന്തം ജോസേട്ടൻ എത്തിയതിൽ ആവേശത്തിലാണ് മണ്ഡലത്തിലെ വോട്ടർമാർ .മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള കപ്പക്കൃഷി വിളവെടുത്തും ഇന്ധനവിലവർധനയ്‌ക്കെതിരായ ബസ്‌ ഉടമകളുടെ സമരം ഉദ്‌ഘാടനം ചെയ്‌തും അഡ്വ. ജോസ് തെറ്റയിലിന്റെ പ്രചാരണത്തിന്‌ ബുധനാഴ്ച തുടക്കമായിരുന്നു . ഇന്ധന കൊള്ളയ്ക്കെതിരെ നഗരത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നിരാഹാരസമരം അങ്കമാലി ജങ്‌ഷനിൽ ഉദ്ഘാടനം ചെയ്‌തു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി നോർത്ത് കമ്മിറ്റി ചെത്തിക്കോട് നടത്തിയ കപ്പക്കൃഷിയുടെ വിളവെടുപ്പും നിർവഹിച്ചു. അങ്കമാലി, മഞ്ഞപ്ര, നായത്തോട് പ്രദേശങ്ങളിൽ വോട്ടർമാരെ നേരിട്ടു കണ്ടും വോട്ട് അഭ്യർഥിച്ചു.

അങ്കമാലി തെറ്റയിൽ തോമസിന്റെയും ഫിലോമിനയുടെയും മകനായ ജോസ്‌ തെറ്റയിൽ എംഎൽഎ ആയിരുന്നപ്പോഴും മന്ത്രിയായപ്പോഴും അല്ലാത്തപ്പോഴും എന്നും അങ്കമാലിയിൽെ പൊതുപ്രവർത്തനരംഗത്ത്‌ സജീവമാണ്‌. കാലടി ശ്രീശങ്കരാ കോളേജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈക്കോടതി അഭിഭാഷകൻ, സീനിയർ ഗവ. പ്ലീഡർ, പബ്ലിക് പ്രോസിക്യൂട്ടർ, കേന്ദ്ര ഗവ. സ്റ്റാൻഡിങ് കോൺസൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1989–-90ൽ അങ്കമാലി മുനിസിപ്പൽ ചെയർമാനായിരുന്നു.2006 ലും, 2011 ലും തുടര്‍ച്ചയായി ജയിച്ചു കയറിയ ജോസ് തെറ്റയിലിന് കഴിഞ്ഞ തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. 2013 ല്‍ ലൈംഗിക വിവാദത്തില്‍പ്പെട്ടതായിരുന്നു കാരണം. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സുപ്രീംകോടതിയില്‍ തെളിയിക്കാനായതിന്റെ ആത്മവിശ്വാസവും മുന്‍മന്ത്രിക്കുണ്ട്.

2006 മുതൽ തുടർച്ചയായി രണ്ടുവട്ടം അങ്കമാലി എംഎൽഎ. 2009ൽ ഗതാഗതമന്ത്രിയായി. തൊഴിലാളി യൂണിയൻ നേതാവ്‌, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ‌ സ്ഥാപക നേതാവ്‌, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയൻ. “സിനിമയും രാഷ്ട്രീയവും’, “ദുഷ്ടനെ ദൈവം പനപോലെ വളർത്തുമോ’ എന്നീ പുസ്തകങ്ങൾ രചിച്ചു. ഭാര്യ: ഡെയ്സി. മക്കൾ: ആദർശ്, ആസാദ്. മരുമകൾ: ജ്യോതിസ്.

Top