അശ്ലീല സംഭാഷണം; സ്ത്രീയെ മോശമായി ചിത്രീകരിച്ച കസബയ്‌ക്കെതിരെ വനിതാ കമ്മീഷന്‍

Kasaba

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച പുതിയ ചിത്രത്തിനെതിരെ വനിതാ കമ്മീഷന്‍. ചിത്രത്തില്‍ അശ്ലീല സംഭഷണങ്ങള്‍ കുത്തി നിറച്ചെന്നാണ് പരാതി. സ്ത്രീ ആസ്വദിക്കാനുള്ളതാണെന്നുള്ള പരാമര്‍ശവും ചൂണ്ടിക്കാണിക്കുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ കെ സി റോസക്കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്.

ഇത്തരം സ്ത്രീവിരുദ്ധമായ പരമാര്‍ശങ്ങള്‍ മമ്മൂട്ടിയെ പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. അത്തരം സംഭാഷണങ്ങള്‍ തിരക്കഥയില്‍ ഉണ്ടെങ്കില്‍ തിരുത്താനുളള ആര്‍ജ്ജവം മമ്മൂട്ടിയെ പോലെയുളള ഒരു നടന്‍ കാണിക്കണമായിരുന്നുവെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ ഇത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. ചിത്രത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ചിത്രം കണ്ട് വിലയിരുത്താന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞു.

ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓരോ പത്ത് മിനുട്ട് ഇടവിട്ടും കസബയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുന്നുണ്ട്.

Top