ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി; നാല്‍പ്പതുകാരി അറസ്റ്റില്‍

മുംബൈ: ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. സംഭവത്തില്‍ നാല്‍പ്പതുകാരിയുള്‍പ്പടെ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. താനെ പോലീസാണ് സത്രീതളെ അറസ്റ്റ് ചെയ്തത്. പരിക്കേറ്റ യുവാവിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പരിക്കേറ്റ യുവാവും സ്ത്രീയും താമസിക്കുന്നത് ഒരേ സ്ഥലത്താണ്. ഈ സ്ത്രീയെ ഇഷ്ടമാണെന്ന്് അവരുടെ ഭര്‍ത്താവിനോട് യുവാവ് നേരത്തെ പറഞ്ഞിരുന്നു. യുവാവ് ഈ സ്ത്രീയെ മുമ്പ് ഉപദ്രവിച്ചിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോള്‍ സ്ത്രീ ഒഴിഞ്ഞവീട്ടിലേക്ക് ഇയാളെ വിളിച്ചുവരുത്തി. മറ്റ് രണ്ടുപേരുടെ സഹായത്തോടെ മര്‍ദിച്ച ശേഷം യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ത്രീയുടെ ഭര്‍ത്താവും യുവാവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞതായി ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top