എന്നെ മാത്രം ഫോണ്‍വിളിച്ചാല്‍ മതിയെന്ന് സുഹൃത്ത്, മദ്യം കുടിപ്പിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി വിവാഹിതയായ യുവതിയുടെ പകരം വീട്ടല്‍

ഭുവനേശ്വര്‍: തന്നെ മാത്രം ഫോണ്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ ആണ്‍ സുഹൃത്തിനെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി വിവാഹിതയായ യുവതി. ഒഡീഷയിലെ കോഞ്ച്ഹറില്‍ യുവതിയുടെ വീട്ടില്‍ വെച്ച് ബുധനാഴ്ച്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പരാതിയിന്മേലാണ് നടപടി. ചെന്നെയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന രാജേന്ദ്ര നായിക്കാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ചെന്നൈയില്‍ നിന്നും കോഞ്ച്ഹര്‍ ജില്ലയിലെ ഘടഗോണിലെ ജഹബേണ്ടയിലെ സ്വന്തം വീട്ടിലേക്ക് വന്ന രാജേന്ദ്ര അന്ന് വീട്ടിലേക്ക് പോകാതെ യുവതയുടെ വീട്ടില്‍ തങ്ങി. അപ്പോള്‍ യുവതിയോട് മറ്റുള്ളവരോട് ഫോണില്‍ സംസാരിക്കുന്നത് കുറയ്ക്കണമെന്നും തന്നെ മാത്രം ഫോണ്‍ ചെയ്താല്‍ മതിയെന്നും രാജേന്ദ്ര ആവശ്യപ്പെട്ടു. ഇത് യുവതി സമ്മതിച്ചില്ല. തുടര്‍ന്ന് ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കിച്ചു. ഒടുവില്‍ രാജേന്ദ്രയെ യുവതി നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. ബോധരഹിതനായ ശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചെടുക്കുകയായിരുന്നു.
ആദ്യം പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രാജേന്ദ്രയെ പിന്നീട് കോഞ്ച്ഹറിലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിക്കുമ്പോള്‍ ഗുരുതരമായ അവസ്ഥയിലായിരുന്ന യുവാവ് ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി.

Top