കെ എം മാണിയുടെ രാജി ഉടന്‍…കൊച്ചി:അഴിമതിയെ വിശുദ്ധവല്‍ക്കരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും മാണിക്കും തിരിച്ചടി !.ഇനി രക്ഷയില്ല ..കെ എം മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടും . കെ എം മാണി സ്വമേധയാ രാജിവയ്‌ക്കുമോ എന്ന് വ്യക്തമായിട്ടില്ല . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വി എം സുധീരനുമായി ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത് . മാണി രാജി വയ്‌ക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് എടുത്തത് . ബാര്‍കോഴ കേസില്‍ മന്ത്രി കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി. കോഴ കൊടുത്തതിനും തെളിവുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ലെന്നും ചൂണ്ടികാട്ടി.മാണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജസ്റ്റിസ് കമാല്‍ പാഷ നടത്തിയത്.
മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം മാണിയുടെ മന:സാക്ഷിക്ക് വിടുന്നു. മാണി പദവിയില്‍ തുടരുന്നത് ജനങ്ങളില്‍ സംശയം ഉണ്ടാക്കും. പ്രതി സംശയത്തിന്റെ നിഴലില്‍ തുടരണമോയെന്ന് അദ്ദേഹത്തിന്റെ മന:സാക്ഷി തീരുമാനിക്കട്ടെ. സീസര്‍ മാത്രമല്ല; സീസറിന്റെ ഭാര്യയും സംശുദ്ധയായിരിക്കണമെന്നും കോടതി പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും കോടതി നിരീക്ഷിച്ചു. രൂക്ഷവിമര്‍ശനമാണ് വിജിലിന്‍സ് ഡയറക്ടര്‍ക്ക് നേരെയും ഉണ്ടായത്. അതേസമയം വിജിലന്‍സിന്റെ വസ്തുതാ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും വാങ്ങാനും പരിശോധിക്കാനും വിജിലന്‍സ ഡയറക്ടര്‍ക്ക് അധികാരമണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ വിജിലന്‍സിന്റെ മറ്റ് വാദങ്ങള്‍ കോടതി തള്ളി.
വിജിലന്‍സ് ഡയറക്ടര്‍ തെളിവ് പരിശോധിച്ചില്ല.തുടരന്വേഷണത്തിന് ഉത്തരവിടാമായിരുന്നു. വേണ്ട രീതിയില്ലല്ല അധികാരം ഉപയോഗിച്ചത്. കൂടാതെ വിജിലന്‍സ് ഡയറക്ടര്‍ സ്വന്തം അഭിപ്രായം അന്വേഷണ ഉദ്യോഗസ്ഥനില്‍ അടിച്ചേല്‍പ്പിച്ചൂവെന്നും ഹൈക്കോടതി പറഞ്ഞു.
തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേയില്ലെന്നും ഹൈക്കോടതി വിധിച്ചു. കേസില്‍ കബില്‍ സിബല്‍ ഹാജരായതിനെയും കോടതി വിമര്‍ശിച്ചു. ഇതിനുള്ള ചിലവും ജനം വഹിക്കണമോയെന്ന് കോടതി ചോദിച്ചു. കേസില്‍ സ്വകാര്യ നിയമോപദേശം തേടിയതിനേയും വിമര്‍ശിച്ചു.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുയായിരുന്നു ഹൈക്കോടതി . അതേസമയം വിജിലന്‍സ് ഡയറകടര്‍ക്കെതിരായ പരാമര്‍ശത്തെ കബില്‍ സിബലും അഡ്വക്കറ്റ് ജനറലും എതിര്‍ത്തു. തുടര്‍ന്ന് വിധി പറയല്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവെച്ച് കേസില്‍ വീണ്ടും വാദം തുടര്‍ന്നു. പീന്നീടാണ് വിധി പൂര്‍ണമായും പ്രസ്താവിച്ചത്.
കെ എം മാണിക്കെതിരെ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയില്‍ പ്രഥമദൃഷ്ട്യാ അപാകമില്ലെന്ന് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു.വിജിലന്‍സ് കോടതി വിധി വിജിലന്‍സിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ വിജിലന്‍സിന് എതിരെ വിധിയില്‍ പരാമര്‍ശം ഇല്ലെന്നായിരുന്നു കോടതിയുടെ ആദ്യ നിരീക്ഷണം.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അധികാര പരിധി ലംഘിച്ചതായും വിജിലന്‍സ് മാന്വലിന് വിരുദ്ധമായി ഡയറക്ടര്‍ പ്രവര്‍ത്തിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെ എം മാണിയെ കുറ്റവിമുക്തനാക്കിയ അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു.