കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ചലച്ചിത്രതാരം മുകേഷ് സ്ഥാനാര്‍ത്ഥിയാകും

തിരുവനന്തപുരം:ചലച്ചിത്രതാരം മുകേഷ് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏകദേശ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ . കേരള കോണ്‍ഗ്രസി(എം)ന്റെ ഡോ:എന്‍.ജയരാജാണ് നിലവില്‍ എം എല്‍ എ .അടുത്ത തവണയും ജയരാജ് തന്നെയായിരിക്കുമെന്ന് മാണി കോണ്‍ഗ്രസിലെ ചിലര്‍ വ്യക്തമാക്കുന്നു എങ്കിലും സിനിമാ നടന്‍ മോഹന്‍ ലാല്‍ അവിടെ എന്‍ എസ് എസിന്റെ ശുപാര്‍ശയില്‍ സ്ഥാനാര്‍ഥിയാകുമെന്നും സൂചനകളുണ്ട്.കേരള കോണ്‍ഗ്രസി(എം)ന്റെ ഉറച്ച സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ ജയരാജിനെ പരാജയപ്പെടുത്താന്‍ അതുപോലെ ജനപ്രിയനായ ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന കണക്കുകൂട്ടലിലാണ് മുകേഷിനെ രംഗത്തിറക്കാന്‍ സി.പി.ഐ തീരുമാനിച്ചിരിക്കുന്നത്.

 

കഴിഞ്ഞ കുറേനാളുകളായി സജീവമായി രാഷ്ട്രീയരംഗത്ത് ഇടപെടുന്ന വ്യക്തിയാണ് മുകേഷ്. ഒരു ചലച്ചിത്രനടന്‍ എന്നതിലുപരി, രാഷ്ട്രീയത്തിന്റെ ഒരു പശ്ചാത്തലവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പിതാവുള്‍പ്പെടെ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗവും ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സംഗീതനാടക അക്കാദമിയുടെ അമരക്കാരനായും മറ്റും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.എ. ബേബിക്ക് വേണ്ടി ശക്തമായി പ്രചരണരംഗത്തുണ്ടായിരുന്ന വ്യക്തിയുമാണ് മുകേഷ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നിരവധി ചലച്ചിത്രതാരങ്ങള്‍ മത്സരരംഗത്തുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മുകേഷിന്റേതൊഴികെ മറ്റാരുടെ കാര്യവും ഇതുവരെ അന്തിമമമായി തീരുമാനിച്ചിട്ടില്ല. മോഹന്‍ലാലും മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ജയരാജാണ് മോഹന്‍ലാലിനെ മുന്നോട്ടുകൊണ്ടുവന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതിനൊന്നും ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജഗദീഷും സുരേഷ് ഗോപിയുമടക്കം രാഷ്ട്രീയ മോഹം മനസ്സിലിട്ട് നടക്കുന്ന താരങ്ങള്‍ വേറെയുമുണ്ട്. നിലവില്‍ കെ.ബി ഗണേഷ്കുമാറിനും ഇന്നസെന്റിനും മാത്രമാണ് ജനവിധി അനുകൂലമാക്കാന്‍ കഴിഞ്ഞത്.കാഞ്ഞിരപ്പളളി സീറ്റ് ഇടതുമുന്നണിയില്‍ സി.പി.ഐയ്ക്കുളളതാണ്. സി.പി.ഐ സ്ഥാനാര്‍ത്ഥിയായിട്ടാണ് മുകേഷ് ഇവിടെ ജനവിധി തേടുന്നതെന്നും സൂചന

Top