എറണാകുളം : സിപിഐഎം വിട്ട് കോൺഗ്രസിൽ എത്തിയ ഐഷാ പോറ്റി തങ്ങളുടെ പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തിയെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തി.മുൻ സിപിഐഎം എംഎൽഎ കൂടിയായ ഐഷാ പോറ്റിക്കെതിരെ ഗുരുതര ആരോപണവുമായിട്ടാണ് ബിജെപി രംഗത്ത് എത്തിയത് . ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുരുതര ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നാണ് വയക്കല്‍ സോമന്റെ അവകാശവാദം.
ഒരുമാസം മുമ്പാണ് ഐഷാ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിലെത്തിയത്. മൂന്നു തവണ കൊട്ടാരക്കര എംഎൽഎ ആയിരുന്ന ഐഷാ പോറ്റി അഞ്ചു വർഷത്തോളമായി സിപിഐഎമ്മുമായി അകൽച്ചയിലായിരുന്നു.കോണ്‍ഗ്രസില്‍ ചേര്‍ന്ന സിപിഐഎം മുന്‍ എംഎല്‍എ ഐഷാ പോറ്റി ബിജെപിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയതായി ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയക്കല്‍ സോമന്‍. ഐഷാ പോറ്റി തിരുവനന്തപുരത്തുവച്ച് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഗുരുതര ആരോപണം. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ തന്റെ കൈവശമുണ്ടെന്നാണ് വയക്കല്‍ സോമന്റെ അവകാശവാദം.










