വളര്‍ന്ന മാണി വീണ്ടും പിളര്‍ന്നു;ജോസഫില്ലാതെ ജോസഫ് ഗ്രൂപ്പ് പുറത്തേക്ക്,കെഎം മാണി പാര്‍ട്ടിയെ ബിജെപിയുടെ തൊഴുത്തില്‍ കൊണ്ടു കെട്ടുമെന്ന് ആന്റണി രാജു,പാര്‍ട്ടി വിട്ടവരില്‍ ഫ്രാന്‍സിസ് ജോര്‍ജും,കെസി ജോസഫും.

തിരുവനന്തപുരം:വളരും തോറും പിളരുന്ന ബ്രാക്കറ്റ് പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് (മാണി) വീണ്ടും പിളര്‍ന്നു.ജോസഫ് ഗ്രൂപ്പിലെ പ്രമുഖരായ ആന്റണി രാജു,ഫ്രാന്‍സിസ് ജോര്‍ജ്.കെസി ജോസഫ് എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു.പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ തങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുകയാണെന്ന് ആന്റണി രാജുവാണ് മാധ്യമങ്ങളെ അറിയിച്ചത്.പി ജെ ജോസഫ് മാനസികമായി തങ്ങളുടെ കൂടേയാണെന്നും,തങ്ങള്‍ എടുത്ത നിലപാട് തെറ്റാണെന്ന് പിജെ ജോസഫ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ധേഹം പറഞ്ഞു.

കെഎം മാണിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ആന്റണി രാജു ഉന്നയിച്ചത്.കഴിവ് കെട്ട മകന് വേണ്ടി പാര്‍ട്ടിയില്‍ തഴക്കം വന്ന നേതാക്കളെ ഒതുക്കുകയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍നടക്കുന്നത്.മാണി കോഴ വാങ്ങിയിട്ടില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും നിയമപരമായി കേസെടുക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞതെന്നും ആന്റണി രാജു വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങളാരും സീറ്റ് മോഹിച്ചല്ല പുറത്ത് പോകുന്നത്.ബിജെപിയുമായി ഉള്‍പ്പെടെ സഹകരിച്ച് പോകാന്‍ തയ്യാറുള്ള മാണിയുടെ നേതൃത്വം അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് രാജി വെയ്ക്കുന്നത്.സീറ്റ് വാഗ്ദാനം ഇപ്പോഴും തങ്ങള്‍ക്ക് മാണിയുടെ ഭാഗത്ത് നിന്നും ഉണ്ടെന്നും അത് സ്വീകരിക്കാന്‍ ഒരുക്കമല്ലെന്നും വിമതര്‍ വ്യക്തമാക്കുന്നു.തിരഞ്ഞെടുപ്പിന് ശേഷം മാണി ബിജെപിയുമായി സഹകരിക്കും.മാണിയുടെ മകന് കേന്ദ്രമന്ത്രി സ്ഥാനമാണ് ഇപ്പോള്‍ അദ്ധേഹത്തിന്റെ ആവശ്യം.
ഇടതുപക്ഷവുമായി ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം മാണിയെ കടന്നാക്രമിച്ച ആന്റണി രാജു പിജെ ജോസഫിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല.ജോസഫുമായി ആലോചിച്ചാണ് പുറത്തുപോകുന്നതെന്ന സൂചനയാണ് ആന്റണി രാജു നല്‍കിയത്.അടുത്ത ദിവസം തന്നെ ഇടതുപക്ഷവുമായി വിമതര്‍ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.കേരളകോണ്‍ഗ്രസ്സ് വിമതരുടെ നീക്കത്തെ ഇടതുപക്ഷവും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.കോണ്‍ഗ്രസ്സിന്റേയും, മാണിയുടേയും നിലപാടുകളെ തള്ളിപ്പറഞ്ഞ് പുറത്ത് വരാനാണ് സിപിഎമ്മും സിപിഐയും ഇവരോട് പറഞ്ഞതെന്നാണ് അറിയുന്നത്.ഇവര്‍ക്ക് നല്‍കേണ്ട സീറ്റുകളുടെ കാര്യത്തിലും ഉടന്‍ തന്നെ തീരുമാനമെടുത്തേക്കും.എന്തായാലും തിരഞ്ഞെടുപ്പിനോടടുത്ത സമയത്ത് കേരള കോണ്‍ഗ്രസ്സ് വീണ്ടും പിളര്‍ന്നത് യുഡിഎഫിനും കോണ്‍ഗ്രസ്സിനും വലിയ ക്ഷീണമായാണ് വിലയിരുത്തുന്നത്.

Top