ചെന്നിത്തല അയച്ചുവെന്ന് പറയുന്ന കത്തിന് പിതൃത്വം ഇല്ലെന്ന് കെ എം മാണി

കോട്ടയം: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ കത്ത് വിവാദത്തില്‍ മൗനം വെടിഞ്ഞ് കേരളകോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെഎം മാണി രംഗത്ത്. ചെന്നിത്തല അയച്ചുവെന്ന് പറയുന്ന കത്തിന് പിതൃത്വം ഇല്ലെന്ന് കെ എം മാണി അഭിപ്രായപ്പെട്ടു. കത്ത് യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നുംകെഎം മാണി പറഞ്ഞു. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ കേരളകോണ്‍ഗ്രസ് ഇടപെടില്ല. താന്‍ രാജിവെച്ച ഒഴിവില്‍ പുതിയ മന്ത്രി വരുന്നതില്‍ എതിര്‍പ്പില്ളെന്ന് മുന്‍ ധനകാര്യമന്ത്രി കെ.എം.മാണി. ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാതിരിക്കുകയും ചെയ്തതില്‍ പരിഭവം ഇല്ളെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കത്തുമായി തനിക്ക് ബന്ധമില്ലെന്ന് കെപിസിസി യോഗത്തില്‍ രമേശ് ചെന്നിത്തല വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു കെഎം മാണിയുടെ പ്രതികരണം. കത്ത് അയച്ച കാര്യം രമേശ് ചെന്നിത്തല ശക്തമായി നിഷേധിച്ചിരുന്നു. ഹൈക്കമാന്‍ഡിനെ ഒരുകാര്യം അറിയിക്കണമെങ്കില്‍ ഇത്തരം രീതി തെരഞ്ഞെടുക്കേണ്ട കാര്യം തനിക്കില്ല. മാധ്യമങ്ങളിലൂടെ അലക്കേണ്ട ആവശ്യം തനിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊതുനിരത്തില്‍ കാര്യങ്ങള്‍ വിളിച്ചു പറയേണ്ട കാര്യമില്ലെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ വ്യക്തമാക്കി. അഭിപ്രായ വ്യത്യാസമുണ്ട് അത് പറയേണ്ട വേദിയില്‍ പറയും.ഹൈക്കമാന്‍ഡിനെ ഒരു കാര്യം അറിയിക്കണമെങ്കില്‍ ഇത്തരമൊരു രീതി സ്വീകരിക്കേണ്ടി കാര്യമില്ല. 9 വര്‍ഷത്തോളം കെപിസിസി പ്രസിഡന്റും 16 വര്‍ഷത്തോളം എഐസിസി ഭാരാവാഹിയുമായിരുന്ന തനിക്ക് ഒരു കാര്യം മാഡത്തോട് എങ്ങനെയാണ് പറയേണ്ടതെന്ന ബോധ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടത്തിലും തിക്താനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top