അറുക്കുന്നതിനുമുന്പ് പിടക്കരുത് ! പാലാ സീറ്റിൽ ആരും അവകാശവാദം ഉന്നയിക്കേണ്ടന്ന് എം.എം മണി.

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല.അറുക്കുന്നതിനുമുൻപ് പിടക്കാറില്ല.പാലാ സീറ്റ് സംബന്ധിച്ച് ഇടതു മുന്നണിയിൽ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സ്ഥലം എം.എൽ.എ കൂടിയായ മാണി സി. കാപ്പനെ വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്ത് എത്തിയിരിക്കുന്നത് . പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് മന്ത്രി പറഞ്ഞത്. പാലായില്‍ കെ.എം. മാണി സ്മൃതി സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജോസ് കെ. മാണിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം.

“നിയമസഭാ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലാ സീറ്റിന്റെ കാര്യത്തില്‍ ആരും അവകാശവാദം ഉന്നയിക്കേണ്ടതില്ല. കൃത്യമായ നിലപാടെടുക്കാന്‍ മുന്നണിക്ക് സാധിക്കും”- മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് വിഭാഗം ഇടതു മുന്നണിയിൽ എത്തിയതിനു പിന്നാലെ പാലാ സീറ്റില്‍ മാണി സി. കാപ്പന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇടതു മുന്നണിയിൽ തർക്കം നിലനിൽക്കുന്നതിനിടയിലാണ് മന്ത്രി എം.എം മണിയുടെ പ്രതികരണം.
അതേസമയം പാലാ സീറ്റ് തനിക്ക് തരില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മാണി സി കാപ്പൻ അടുത്തിടെ പ്രതികരിച്ചിരുന്നു. എന്നാൽ “സീറ്റ് ചോദിച്ച് ആരുടെയും പിന്നാലെ എപ്പോഴും നടക്കാൻ വയ്യ, പാലായിൽ താൻ തന്നെ മത്സരിക്കും” പാലാ സീറ്റ് കിട്ടാതെ ഇനി ഒരു ചർച്ചക്കും പ്രസക്തിയില്ല എന്നാണ് മാണി സി കാപ്പൻ പറയുന്നത്.

Top