എതിർപ്പുകൾ വകവയ്ക്കാതെ റവന്യൂ വകുപ്പ് മുന്നോട്ട് ; മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകും

മൂന്നാറിലെ രവീന്ദ്രൻപട്ടയങ്ങളെല്ലാം റദ്ദാക്കി അർഹർക്ക് പുതിയ പട്ടയം നൽകാനുള്ള തീരുമാനത്തിൽ നിന്നു പിന്നോട്ടു പോകേണ്ടതില്ലെന്ന് സർക്കാരും എൽഡിഎഫും തീരുമാനിച്ചു.

എം.എം.മണി എംഎൽഎയും സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിരാണെങ്കിലും സിപിഎം, സിപിഐ സംസ്ഥാന നേതൃത്വങ്ങൾ റവന്യു വകുപ്പിന്റെ തീരുമാനത്തിന് ഒപ്പമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ഇടുക്കി കലക്ടർക്കു സർക്കാർ ഇതിനോടകം നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ കലക്ടറുടെയും മറ്റു റവന്യു, സർവേ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാകും പട്ടയം റദ്ദാക്കൽ നടപടി ആരംഭിക്കുക.

അതേസമയം രവീന്ദ്രൻ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയത്തിന് അപേക്ഷിക്കാത്തവ4ക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അ4ഹരായവ4 പുതിയ പട്ടയം ലഭിക്കാനുള്ള അവസരം ഉപയോഗിക്കുന്നുല്ലെങ്കിൽ ഭാവിയിൽ ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് റവന്യൂ വകുപ്പ് പറയുന്നു.

 

രണ്ടു മാസത്തിനകം നിയമാനുസൃതമായ പട്ടയം കിട്ടുമെന്നിരിക്കെ അനധികൃത പട്ടയമെന്ന് സർക്കാർ തീരുമാനിച്ച രവീന്ദ്രൻ പട്ടയം കൈയിൽവെയ്ക്കുന്നത് കൊണ്ടു ഭാവിയിൽ യാതൊരു വിധ പ്രയോജനവുമില്ലെന്നും റവന്യൂ വകുപ്പ് പറയുന്നു.

രവീന്ദ്രൻ പട്ടയം നിയമവിരുദ്ധവുമാണെന്ന് തീരുമാനിച്ച സാഹചര്യത്തിൽ അതു കൈയിൽവെയ്ക്കുന്നത് ഭൂവുടമകൾക്ക് തിരിച്ചടിയാകും. ഡപ്യൂട്ടി തഹസീൽദാർ ആയിരുന്ന എം ഐ രവീന്ദ്രൻ അനുവദിച്ച പട്ടയങ്ങൾ നിയപരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പട്ടയത്തിന് സർക്കാർ തീരുമാനമെടുത്തത്.

പട്ടയം അസാധുവായ ഭൂമിയിൽ നിന്നു ആരെയും ഇറക്കിവിടില്ല. എന്നാൽ നിയമനടപടികളിലേക്ക് ആരെങ്കിലും നീങ്ങിയാൽ അവരെ ഒഴിവാക്കി മറ്റുള്ളവ4ക്ക് പുതിയ പട്ടയം നൽകും.

530 പട്ടയങ്ങൾ അസാധുവാകുമ്പോൾ അ4ഹയുള്ളവ4ക്കെല്ലാം രണ്ടുമാസത്തിനകം പട്ടയം ലഭിക്കുമെന്ന് റവന്യൂ വകുപ്പ് പറയുന്നു. 45 ദിവസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂ4ത്തിയാക്കാനുള്ള ഫയലുകൾ നീങ്ങി തുടങ്ങിയിട്ടുമുണ്ട്.

Top