ആയിരക്കണക്കിനു ജെഡിയു പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്; കോട്ടയത് 500ഓളം പേര്‍ ജെഡിഎസിലേക്കും

cpm

തൊടുപുഴ: ഇടുക്കിയിലും കോട്ടയത്തും ജെഡിയുവില്‍ വന്‍ കൊഴിഞ്ഞുപോക്ക്. ആയിരക്കണക്കിനു ജെഡിയു പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് ചേരുമെന്നാണ് റിപ്പോര്‍ട്ട്. ജെഡിയു ഇടുക്കി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതോടെയാണ് ഈ മാറ്റം.

അഞ്ഞൂറോളം പേര്‍ ജെഡിഎസില്‍ ചേരാന്‍ തീരുമാനിച്ചു. ജെഡിയുവിന്റെ പ്രവര്‍ത്തനം പ്രവര്‍ത്തകര്‍ക്കു സംതൃപ്തി പകരാത്ത സാഹചര്യത്തിലാണു തീരുമാനമെന്നും ജെഡിയു ഇടുക്കി ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലും രാജ്യത്തും വളര്‍ന്നുവരുന്ന വര്‍ഗീയ ഭീകരതയെ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു സാധിക്കുന്നില്ലെന്നും വളരുന്ന വര്‍ഗീയ ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനേ കഴിയൂവെന്നും കാലം തെളിയിച്ചതാണ്. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയിലേക്കു പോകണമെന്നാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ വികാരം പ്രകടിപ്പിച്ചത്. ഇടതുമുന്നണി പാര്‍ട്ടിയെ സ്വീകരിക്കാന്‍ തയാറായ സാഹചര്യം ഉണ്ടായിട്ടുപോലും ചില വ്യക്തിതാല്‍പര്യങ്ങള്‍ നോക്കി പ്രവര്‍ത്തകരുടെ അഭിപ്രായം അട്ടമറിക്കപ്പെടുകയായിരുന്നെന്നും ഈ സാഹചര്യത്തിലാണു സിപിഐഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നതെന്നും കോയ അമ്പാട്ട് പറഞ്ഞു.

തൊടുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട്, സംസ്ഥാന എക്സിക്യൂട്ടൂവ് അംഗം കെ മോഹനന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ജിംസണ്‍ സി വടകര, കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് എ ജെ റോയി, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി ബിജു ചേലമല, പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റുമാരായ അന്ത്രു അടിമാലി, ജെയിംസ് പാലപ്പുറം, ജില്ലാ ഭാരവാഹികളായ ബേക്കര്‍ ജോസഫ്, പി ജി പുരുഷോത്തമന്‍, സാംസണ്‍ മാമ്പിള്ളഇ, സുനില്‍, ബേബി ഒലിക്കല്‍, ബേബി പാതിരക്കാട്ട്, യുവജനതാദള്‍ നേതാകകളായ അന്‍സാര്‍, ജിജോ തോമസ്, വിദ്യാര്‍ഥി ജനതാ ജില്ലാ പ്രസിഡന്റ് അമല്‍ദാസ്, സജി ദേവരാജന്‍ പീരുമേട്, മൈക്കിള്‍ തുടങ്ങിയവരും ജില്ലാ കമ്മിറ്റി അംഗങ്ങളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പാര്‍ട്ടി നേതൃത്വത്തിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ചണു കോട്ടയത്തു പ്രവര്‍ത്തകര്‍ ജെഡിയു വിട്ടത്. പാര്‍ട്ടി സംസ്ഥാന എക്സിക്യുട്ടീവ് ഇംഗം രാജീവ് നെല്ലിക്കുന്നേല്‍, യുവജനതാദള്‍ വൈസ് പ്രസിഡന്റ് വി പി സെല്‍വര്‍, ജനതാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ കോട്ടയം ജില്ലാ സെക്രട്ടറി കെ എന്‍ കരുണാകന്‍, കിസാന്‍ ജനത സംസ്ഥാന കമ്മിറ്റി അംഗം വി എം സുല്‍ത്താന്‍ ഇബ്രാഹിം, ജനതാദള്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ ആന്‍ഡ്രൂസ് രാമപുരം, ഏബ്രഹാം പുതുമ, രവീന്ദ്രന്‍ നായര്‍ കല്ലറ, യുവജനതാള്‍ കോട്ടയം ജില്ലാ ഭാരവാഹികളായ അബ്ദുള്‍ ഷുക്കൂര്‍, അജി വേണുഗോപാലന്‍, ജിബിന്‍ വഞ്ചിയില്‍, ദീപു മാടപ്പാട്, സജീവ് കാണക്കാരി, ജോസഫ് ഏറ്റുമാനൂര്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ വി എന്‍ വിജയന്‍, ഹരി വൈക്കം, സജീവ് കുമാര്‍,ബിനു മൈക്കിള്‍, ഷാജി കടനാട്, അന്‍ഷാദ് റഹീം, സനല്‍കുമാര്‍, മഹിളാ ജനതാ നേതാക്കളായ വി എന്‍ കനകമ്മ, പ്രസീത കൈപ്പുഴ, യുവജനതാദള്‍ ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എന്‍ വേലായുധന്‍, കെ എം കബീര്‍, യുവജനതാദള്‍ സംസ്ഥാന കമ്മിറ്റിയംഗം കെ എ ഇര്‍ഷാദ്, മണ്ഡലം പ്രസിഡന്റുമാരായ ഷിജു തൂങ്ങുല, ഗിരീഷ് ഇടുക്കി, അനുജന്‍ ചെറുതോണി എന്നിവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പ്രവര്‍ത്തകരാണ് കോട്ടയത്ത് ജെഡിയുവില്‍നിന്നു രാജിവച്ചത്.

Top