കെഎം മാണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി

orngdao6

ആലപ്പുഴ: കെഎം മാണി എങ്ങനെയെങ്കിലും പാര്‍ട്ടിയിലെത്തിക്കുക എന്നതാണ് ബിജെപിയുടെ ശ്രമം. പല വാഗ്ദാനങ്ങളും നല്‍കിയാണ് കെഎം മാണിയെ ബിജെപി സ്വാഗതം ചെയ്യുന്നത്. ഇതിനിടയില്‍ കെഎം മാണിയെ സ്വീകരിക്കാന്‍ തയാറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.

എന്‍ഡിഎ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിനെ എടുക്കുന്നതില്‍ ബിഡിജെഎസ് നേതൃത്വപരമായ പങ്ക് വഹിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കെഎം മാണിയെ അനുനയിപ്പിക്കാനുളള യുഡിഎഫ് ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍ അതീവ പ്രതീക്ഷയിലാണ് ബിജെപി. കേരളത്തില്‍ രാഷ്ട്രീയ ധ്രുവീകരണത്തിന് സമയമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാനത്ത്പ്രതിപക്ഷം ശിഥിലമാകുമെന്നും കാത്തിരുന്ന് കാണാമെന്നും ബിജെപി മുഖ്യപ്രതിപക്ഷമായി കേരളത്തില്‍ മാറുമെന്നും കുമ്മനം പ്രത്യാശ പ്രകടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി നിലപാട് ചരല്‍ക്കുന്നില്‍ ചേര്‍ന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് മാണി യോഗത്തില്‍ നേതാക്കളെ അറിയിച്ചിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കാന്‍ തത്വത്തില്‍ കേരള കോണ്‍ഗ്രസ് തീരുമാനം എടുത്തിരുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന് നിലപാടിലാണ് കെഎം മാണി. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫുമായി ചര്‍ച്ച നടത്തി. ജോസഫ് വിഭാഗത്തിന്റെ പിന്തുണയുളളതും കെഎം മാണിക്ക് ആശ്വാസമാകുന്നുണ്ട്.

പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഏകാഭിപ്രായമാണുള്ളതെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടത്തിയ യോഗത്തിന് ശേഷമായിരുന്നു മാണിയുടെ പ്രതികരണം. ചരല്‍ക്കുന്ന് ക്യാമ്പില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മാണി വ്യക്തമാക്കി.

കെഎം മാണി യുഡിഎഫ് വിടുമെന്ന വാര്‍ത്തകളെ തളളി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു. കെഎം മാണി യുഡിഎഫിലെ മുതിര്‍ന്ന നേതാവാണ്.മാണി യുഡിഎഫ് വിടുമെന്ന് താന്‍ ഒരിക്കിലും കരുതുന്നില്ലെന്നും യുഡിഎഫിനെ ശകതിപ്പെടുത്താനാണ് എക്കാലത്തും മാണി ശ്രമിച്ചിട്ടുളളതെന്നും വിഎം സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴയില്‍ കെഎം മാണിയെ കുടുക്കുകയല്ല കുറ്റവിമുക്തനാക്കുകയാണ് ചെയ്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. കെഎം മാണി ഒരു കുറ്റവും ചെയ്തിട്ടില്ല. ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലത്തില്‍ മാണി കുറ്റകാരനല്ലെന്ന് തെളിയിക്കുകയാണ് ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാര്‍ കോഴ വിവാദത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്തു വന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഉമ്മന്‍ചാണ്ടിയും സുധീരനും രംഗത്തു വന്നത്.

കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ രംഗത്ത് എത്തിയിരുന്നു അന്ന് പി ടി ചാക്കോ, ഇന്ന് കെഎം മാണി എന്ന ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുളളത്. ബാര്‍ വിവാദങ്ങളില്‍ മാണിയെ വലിച്ചിഴച്ചത് ചില ദൈവങ്ങളുടെ ഐഡിയയാണെന്നും ബാര്‍ ലൈസന്‍സ് വിഷയത്തിലെ ഫയലുകള്‍ നിയമമന്ത്രിയെ കാണിച്ചില്ലെന്ന ഗുരുതര ആരോപണവും പ്രതിച്ഛായ മുന്നോട്ടു വെക്കുന്നു. നിയമ വകുപ്പ് അറിയാതെ എജിയില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഈ നിയമോപദേശം മാണിയെ കാണിക്കാത്തത് ദുരൂഹമാണെന്നും പ്രതിച്ഛായ കുറ്റപ്പെടുത്തുന്നു. ബാറുകള്‍ പൂട്ടാന്‍ കെ എം മാണി ഫയലില്‍ എഴുതുമെന്ന് ഭയപ്പെട്ടുവെന്നും പ്രതിച്ഛായ പറയുന്നു.

Top