കെ.എം.മാണിയ്ക്കെതിരെയുള്ള മൂന്ന് കോടി രൂപയുടെ അഴിമതി കേസ് ഫെബ്രുവരി 24 ന്.

തിരുവനന്തപുരം :എൽഡിഎഫിൽ മുന്നണി വിപുലീകരണം അനിവാര്യമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട് വരുകയും മാണിയുടെ ഇടതുമുന്നണി പ്രവേശനം അടുത്തവരുകയും ചെയ്യുന്ന അവസരത്തിൽ പ്രതിസന്ധിയിലാക്കി കെ.എം മാണി വീണ്ടും അഴിമതിക്കുരുക്കിൽ എത്തിയിരിക്കയാണ് . ആദ്യ ബാർകോഴ ഒരുകോടിയാണെങ്കിൽ, ഇപ്പോൾ 3 കോടിയാണ് കെ.എം.മാണിയും ,ജോസ് കെ മാണിയും എർണാകുളത്തെ ഒരു റിസോട്ടിൽ വെച്ച് വാങ്ങിയതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി കഴിഞ്ഞ മാസം 19-ന് ഫയൽ ചെയ്തിരുന്നത്.

ഈ അഴിമതിയുടെ വെളിപ്പെടുത്തൽ നടത്തിയത് മറ്റാരുമല്ല, ഒരു സമയം കെ.എം. മാണിയുടെ വലംകൈയ്യും, വളർത്തുപുത്രനുമായ സാക്ഷാൽ പി.സി. ജോർജാണ്. ആയതിനാൽ ഇത്രയും നാൾ അഴിമതി നേരിട്ട് ബോധ്യമുണ്ടായിട്ടും ബോധപൂർവം മറച്ച് വെച്ചതിനാൾ അഴിമതി നിരോധന നിയമപ്രകാരം പി.സി.ജോർജും ഹർജിയിൽ മൂന്നാം പ്രതിയാണ്. രണ്ടാം പ്രതി മൂന്ന് കോടി രൂപ മാണിയോടൊപ്പം ചേർന്ന് കൈപ്പറ്റിയ മകനും എം.പി-യുമായ ജോസ് .കെ മാണിയാണ്. യു.ഡി.എഫ് ഭരണകാലത്ത് മന്ത്രിമാരായിരുന്ന കെ.എം മാണി, കെ. ബാബു എന്നിവരംടെ പേരിൽ ബാർക്കോഴക്കേസ് നടന്നപ്പോൾ താൻ ഈ
മൂന്ന് കോടിരൂപയുടെ കോഴയെ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും, എന്നാൽ അന്വേഷണസംഘം അത് മുഖവിലയ്ക്ക് എടുത്തില്ലെന്ന് അടുത്തിടെ ബാർ മുതലാളിയായ ബിജു രമേശും വെളിപ്പെടുത്തിയിരുന്നു.mani1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കേസിലെയും പരാതിക്കാരനായ ഇതേ പായ്ച്ചിറ നവാസ് തന്നെയാണ് ആദ്യ ബാർക്കോഴ കേസുകൾ ഉൾപ്പടെ സുപ്രധാനമായ മുന്നൂറോളം വിജിലൻസ് കേസുകളും, മറ്റും കേരളത്തിലെ വിവിധ കോടതികളിലും, അധികാരസ്ഥാനങ്ങളിലും നൽകിയിരിക്കുന്നത്.ഇവയിലേറെയും മന്ത്രിമാർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, ഉന്നത ഐ.എ.സ്, ഐ.പി.സ്‌ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ്. ഇവരുടെ പുറംലോകമറിയാത്ത പല അഴിമതികളുടെയും, ക്രമക്കേടുകളുടെയും രഹസ്യങ്ങൾ പുറത്ത് കൊണ്ട് വന്നത് ഇദ്ദേഹമാണ്. പല പ്രാവശ്യവും ഹൈക്കോടതി പോലും സർക്കാരിനോട് ഈ പായ്ച്ചിറ നവാസ് ആരാണെന്നും, ഇയാൾക്ക് ഇത്രയും ഉന്നതർക്കെതിരെയുള്ള രഹസ്യരേഖകളും, തെളിവുകളും കിട്ടുന്നത് എവിടെ നിന്നാണെന്നും, ഇത് അന്വേഷിക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും – പുറത്തുമുള്ള പല ഉന്നത ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുമായും ഇയാൾക്കു് ബന്ധമുണ്ടന്നും, ഇയാൾ ഇവരുടെയെല്ലാം വിശ്വസ്തനാണെന്നും ശത്രുക്കൾ ആരോപിക്കുന്നു. ആരും ശ്രദ്ധിക്കാത്ത കേരളത്തിലെ നിർണ്ണായകമായ പല കേസുകളിലും പായ്ച്ചിറ നവാസ് ധീരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കേരളത്തിലെ വിവിധ കോടതികളിൽ താൻ നൽകിയ മുന്നൂറോളം കേസുകളിൽ ഒരെണ്ണത്തിന് പോലും മൊഴി കൊടുക്കാതിരിക്കുകയോ, തെളിവുകൾ നൽകാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അത് കൊണ്ട് തന്നെയാണ് ഇത്രയും ഉന്നതർക്കെതിരെയുള്ള, പലർക്കുമറിയാത്ത, പലരും പുറത്ത് പറയാൻ ഭയക്കുന്ന പൊതുതാൽപര്യ ഹർജികളുമായി മുന്നോട് പോകുന്നതെന്നും പായ്ച്ചിറ നവാസ് ഡെയ്ലി ഇന്ത്യൻ ഹെറാൾഡിനോട് പറഞ്ഞു.

Top