കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്: മത്സരിക്കാന്‍ ജോസ് കെ മാണി ?

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കും.യു ഡി എഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചുകൊണ്ടിരിക്കുന്ന ലോക്സഭ സീറ്റാണ് കോട്ടയം. സംസ്ഥാനത്ത് പാർട്ടി മത്സരിക്കുന്ന ഏക സീറ്റും ഇത് തന്നെ. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ പോവുമ്പോള്‍ കോട്ടയം സീറ്റ് തങ്ങള്‍ക്ക് വിട്ട് തരണമെന്ന ആവശ്യം നേരത്തെ തന്നെ മുന്നണിയില്‍ ഉന്നയിക്കാനാണ് കേരള കോണ്‍ഗ്രസ് എം ശ്രമിക്കുന്നത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ അധികം പ്രശ്നങ്ങളില്ലാതെ തന്നെ സീറ്റ് നേടിയെടുക്കാന്‍ സാധിക്കുമെന്നും കേരള കോണ്‍ഗ്രസ് എം കണക്ക് കൂട്ടുന്നു.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍ ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്. എന്‍ ഡി എയ്ക്ക് വേണ്ടി കേരള കോണ്‍ഗ്ര എന്‍ ഡി എയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പിസി തോമസായിരുന്നു മണ്ഡലത്തില്‍ പോരിനിറങ്ങിയത്. 154658 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനും അദ്ദേഹത്തിന് സാധിച്ചു. 2014 ല്‍ കോട്ടയത്ത് മത്സരിച്ച എന്‍ ഡി എ സ്ഥാനാർത്ഥി നോബിള്‍ മാത്യുവിന് 44357 വോട്ടുകള്‍ മാത്രമായിരുന്നു നേടാന്‍ സാധിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കുകയാണെങ്കില്‍ ആര് മത്സരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. തോമസ് ചാഴിക്കാടന്‍ നിലവിലെ എംപിയാണെങ്കിലും ജോസ് കെ മാണി മത്സര രംഗത്തേക്ക് വരാനുള്ള സാധ്യത ഏറെയാണ്. ജോസ് മത്സരിക്കുന്നതിനായിരിക്കും സി പി എമ്മിനും താല്‍പര്യം.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി തട്ടകമായ പാലായില്‍ തോറ്റതിന്റെ ക്ഷീണം ലോക്സഭ തിരഞ്ഞെടുപ്പില്‍ തീർക്കാന്‍ സാധിച്ചാല്‍ അത് ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ശക്തമായ തിരിച്ച് വരവാകും. സീറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പിച്ചതിന് ശേഷം സംസ്ഥാനത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് 2026 ല്‍ പാലാ പിടിക്കുകയെന്ന ലക്ഷ്യമാണ് ജോസ് കെ മാണിക്കെങ്കില്‍ കേരള കോണ്‍ഗ്രസ് പകരം സ്ഥാനാർത്ഥികളെ തേടുകയോ നിലവിലെ എംപി ചാഴിക്കാടന് വീണ്ടും അവസരം നല്‍കുകയോ ചെയ്യും. സീറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പിച്ചതിന് ശേഷം വളരെ നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രവർത്തനം ശക്തമാക്കാനാണ് കേരള കോണ്‍ഗ്രസ് എം നീക്കം.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി 2020 ന്റെ തുടക്കത്തില്‍ കേരള കോണ്‍ഗ്രസില്‍ ആരംഭിച്ച തർക്കം കേവലം ആ പാർട്ടിക്കുള്ളിലെ അധികാര വടംവലിയുടെ ഭാഗം മാത്രമാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാല്‍ കാലക്രമേണെ ജോസ് – ജോസഫ് വിഭാഗങ്ങള്‍ക്കിടയിലെ ഈ തർക്കം അതിരൂക്ഷമാവുകയും കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി വിടലിലേക്കും നയിച്ചു. പാർട്ടിക്കുള്ളിലെ തർക്കത്തില്‍ കോണ്‍ഗ്രസ് പിജെ ജോസഫിനൊപ്പം നിന്നതായിരുന്നു ജോസിനേയും കൂട്ടരേയും ചൊടിപ്പിച്ചത്.

അവസരം മുതലെടുത്ത എല്‍ ഡി എഫ് കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെത്തിക്കുകയും ചെയ്തു. എല്‍ ഡി എഫ് ഘടകകക്ഷിയായി കേരള കോണ്‍ഗ്രസ് എത്തിയത് ഇരുകൂട്ടർക്കും ഗുണമായി മാറുന്നതാണ് പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ കണ്ടത്.

കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ ഡി എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ ഡി എഫില്‍ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിലടക്കം കേരള കോണ്‍ഗ്രസിന്റെ നിർബന്ധത്തിന് സി പി എം വഴങ്ങിയത് ഇതിന് ഉദാഹരണമാണ്. ക്രിസ്ത്യന്‍ വോട്ടുബാങ്കുള്ള പാർട്ടിയെ കൂടെ നിർത്തേണ്ടതിന്റെ പ്രാധാന്യം അറിയുന്നത് കൊണ്ട് തന്നെയാണ് മറ്റാരോടും നടത്താത്ത വിട്ടുവീഴ്ചകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണ്ടി എല്‍ ഡി എഫ് നടത്തുന്നത്.

Top