കോൺഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമാകും !!പാലായില്‍ മത്സരിക്കാൻ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചേക്കും ?പാലായിൽ തിരിച്ചടി ഭയന്ന് യുഡിഎഫ്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് യുഡിഎഫ് !ഇത്തവണ ആര് മത്സരിച്ചാലും വിജയം ഉറപ്പില്ല എന്നതാണ് യുഡിഎഫ് ഭയക്കുന്നത് .പാലായില്‍ ഒരിക്കല്‍ പോലും കീഴടങ്ങിയിട്ടില്ലാത്ത കെ എം മാണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ മാണി സി കാപ്പനെതിരേ 5000 വോട്ടുകള്‍ക്കാണ് ജയിച്ചത്. മാണിയുടെ വിയോഗത്തിൽ ഈ 5000 വോട്ട് എന്നത് വളരെ എളുപ്പത്തിൽ മറികടക്കാം എന്നാണു ഇടതുപക്ഷം ചിന്തിക്കുന്നത് .

സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ചേരും. സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് കൊടുക്കാന്‍ തിരുമാനിച്ചാലും ഉപാധികളോടെ മതിയെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. മാത്രമല്ല സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചാല്‍ അംഗീകരിക്കില്ലെന്നും ജോസഫ് പക്ഷം വ്യക്തമാക്കുന്നു.
എന്നാൽ എന്നാല്‍ അതിന് പിന്നാലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് 33,000 വോട്ടുകള്‍ പാലാ കനിഞ്ഞു നല്‍കി. ഈ രണ്ടു സാഹചര്യം നില്‍ക്കുമ്പോള്‍ ജോസ് കെ മാണി മത്സരിക്കാന്‍ ഇറങ്ങിയാല്‍ ഭൂരിപക്ഷം അരലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. ജോസ് കെ മാണിക്ക് കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കിട്ടിയ ഭൂരിപക്ഷവും ജോസ് കെ മാണിയെ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.

2009 ല്‍ 73,000 ഭൂരിപക്ഷം കിട്ടിയ ജോസ് കെ മാണി 2014 ല്‍ 1,15,000 ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ജോസ് കെ മാണിയുടെ ജനപിന്തുണ കൂടിയതിന്റെ സൂചനയായും അവര്‍ ഈ വിജയത്തെ കരുതുന്നു. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ സിപിഎം വോട്ടുകള്‍ കൂടി കിട്ടുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്. ജോസ് വിജയിച്ചാല്‍ വരുന്ന രാജ്യസഭാ സീറ്റ് ലക്ഷ്യമിടുന്ന സിപിഎം ജോസിനെ വിജയിപ്പിക്കാന്‍ വോട്ടു ചെയ്യുമെന്നും കണക്കു കൂട്ടുന്നു. ഇടതുപക്ഷത്ത് എന്‍സിപിയാണ് മത്സരിക്കുന്നതെന്നതിനാല്‍ സിപിഎം വോട്ടര്‍മാരുടെ സമ്മതിദാനം കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിശ്ചയിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തിന് ശേഷം പിജെ ജോസഫ് അഭിപ്രായപ്പെട്ടത്. പലായിലെ സ്ഥാനാര്‍ത്ഥിയെ സമവായത്തിലൂടെ യുഡിഎഫ് തീരുമാനിക്കണം. ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചാലും പിന്തുണയ്ക്കുമെന്നായിരുന്നു പിജെ ജോസഫ് പരസ്യമായി അഭിപ്രായപ്പെട്ടത്. ഇതോടെ യുഡിഎഫ് നിഷയെ തന്നെ രംഗത്ത് ഇറക്കാനുള്ള സാധ്യതയേറിയിരുന്നു.

എന്നാല്‍ സീറ്റ് സംബന്ധിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചും പിജെ ജോസഫ് നിലപാട് മാറ്റിയതോടെ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഇപ്പോള്‍ മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്. ഇതോടെ ജോസ് കെ മാണി തന്‍റെ രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സിറ്റിങ്ങ് എംഎല്‍എമാരെയാണ് മത്സരിപ്പിച്ചത്. ഈ മാതൃക പിന്തുടര്‍ന്ന് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണെന്നതാണ് മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്.

അതേസമയം ജോസ് കെ മാണി തന്നെ മത്സരിച്ചാല്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി കാര്യത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് നീങ്ങില്ലെന്നാണ് കണക്ക് കൂട്ടല്‍. ജോസ് കെ മാണിയെ മത്സരിപ്പിക്കുന്നതിന് മുസ്ലീം ലീഗിന്‍റെ പിന്തുണയും ഉണ്ട്.

Top