പി.ജെ ജോസഫിന് ജോസ് അനുകൂലികളുടെ കൂവൽ…പാല നാടകം തുടരുന്നു !!പിജെ ജോസഫ് ഗോ ബാക്ക് ജോസ് വിഭാഗം വിളിച്ച് പ്രവര്‍ത്തകര്‍

കോട്ടയം :യുഡിഎഫ് നേതാക്കൾക്കൊപ്പം വേദിയിലെത്തിയ പി ജെ ജോസഫിനെ കണ്ടപ്പോൾ ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ കൂവിവിളിച്ചു. ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകര്‍ ആണ് പി.ജെ ജോസഫിനെ കൂക്കിവിളിച്ചത് . പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സദസില്‍ നിന്നും കൂവലുയര്‍ന്നത്. സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില അനുവദിക്കാന്‍ ജോസഫ് തയാറാകാത്തതിനായിരുന്നു ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം കെ. മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്.

ജോസ് കെ മാണിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് കൺവെൻഷനിൽ ജോസഫ് പ്രഖ്യാപിച്ചു. യു.ഡി.എഫ് സംവിധാനം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത എല്ലാവരും മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയും യോഗത്തെ അഭിസംബോധന ചെയ്തു.

കേരള കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ നല്കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ജോസഫ് വിഭാഗം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഈ പത്രിക തള്ളിയത്. അതേസമയം സ്വതന്ത്രനായി നല്കിയ രണ്ട് പത്രികകളും അംഗീകരിച്ചു. നാടകീയ രംഗങ്ങളാണ് പത്രികയുടെ സൂക്ഷപരിശോധനയ്ക്കിടയില്‍ നടന്നത്.വ്യക്തിപരമായ വിരോധം ആരുമായും ഇല്ല. തര്‍ക്കം പാര്‍ട്ടിക്ക് അകത്താണ്. ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫ് പ്രസംഗത്തിൽ പറഞ്ഞു. രണ്ട് പാര്‍ട്ടിയായി നിന്നപ്പോൾ കെഎം മാണി വിളിച്ചപ്പോൾ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണെന്ന് മറക്കരുതെന്നും പിജെ ജോസഫ് ഓര്‍മ്മിപ്പിച്ചു.

Top