നിഷയെ വെട്ടാൻ പി.ജെ. ജോസഫിന്റെ കിടിലൻ തന്ത്രം..ചിഹ്നവും വിപ്പും ഉറപ്പാക്കി ആദ്യ നീക്കം, ഉന്നതാധികാര സമിതിയില്‍നിന്ന് 27 നേതാക്കളെ പുറത്താക്കി

കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ്‌ കെ. മാണിയെ വെട്ടി പി ജെ ജോസഫിന്റെ കിട്ടില്ല തന്ത്രം .മാണി ഉണ്ടാക്കിയ കേര കോൺഗ്രസ് ( മാണി )ഇപ്പോൾ മൊത്തമായി പി ജെ ജോസഫിന്റെ കൈവശം ആയി പാര്‍ട്ടിയുടെ വിപ്പ്‌ നല്‍കുന്നതിനും ചിഹ്നം അനുവദിക്കുന്നതിനും ജില്ലാ പ്രസിഡന്റുമാര്‍ക്കു നല്‍കിയിരുന്ന പ്രത്യേക അധികാരം ഭരണഘടനപരമായി തിരിച്ചെടുത്തു.ആ അധികാരം പാര്‍ട്ടി ചെയര്‍മാനില്‍ നിക്ഷിപ്‌തമാക്കി.ആ നടപടിക്ക്‌ ഇന്നലെ ചേര്‍ന്ന സ്‌റ്റിയറിങ്‌ കമ്മിറ്റി അംഗികാരം നല്‍കി. ഇതനുസരിച്ച്‌ പാലാ ഉപതെരഞ്ഞെടുപ്പിലടക്കം സ്‌ഥാനാര്‍ഥിക്കു ചിഹ്നം നല്‍കേണ്ട ചുമതല ഔദ്യോഗിക പാര്‍ട്ടിയുടെ ആക്‌ടിങ്‌ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്കായിരിക്കും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‌ ഉന്നതാധികാര സമിതിയില്‍നിന്നടക്കം 27 നേതാക്കളെ പുറത്താക്കിയ നടപടി സ്‌റ്റിയറിങ്‌ കമ്മിറ്റി ശരിവച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ സമവായത്തിലൂടെ യു.ഡി.എഫ്‌. തീരുമാനിക്കുന്ന സ്‌ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുമെന്നും അതു നിഷ ജോസ്‌ കെ. മാണിയാണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നുമാണ് കേരള കോണ്‍ഗ്രസ്‌ (എം) വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ തൊടുപുഴയില്‍ പറഞ്ഞത്. കൂട്ടായ തീരുമാനത്തിലൂടെ വിജയസാധ്യതയുള്ള സ്‌ഥാനാര്‍ഥിക്കായിരിക്കും മുന്‍ഗണന-തൊടുപുഴ മാടപറമ്പ്‌ റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടി സ്‌റ്റിയറിങ്‌ കമ്മിറ്റിക്കുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പാലായില്‍ യു.ഡി.എഫ്‌. തീരുമാനിക്കുന്ന സ്‌ഥാനാര്‍ഥിയെ പിന്തുണയ്‌ക്കും, നിഷയെ മത്സരിപ്പിക്കാനാണ്‌ യു.ഡി.എഫ്‌. തീരുമാനിക്കുന്നതെങ്കിലും പിന്തുണയ്‌ക്കും” എന്നാണ്‌ പരസ്യമായ പ്രഖ്യാപനം. എന്നാല്‍, തീരുമാനമെടുക്കുന്ന യു.ഡി.എഫ്‌. തങ്ങള്‍കൂടി ഉള്‍പ്പെടുന്നതാണെന്നും തങ്ങള്‍ക്കും സ്വീകാര്യരായവരെയേ സ്‌ഥാനാര്‍ഥിയായി അംഗീകരിക്കൂ എന്നും ഉള്ള സന്ദേശം ബന്ധപ്പെട്ടവര്‍ക്കു ജോസഫ്‌ പക്ഷം നല്‍കിയിട്ടുണ്ട്‌.
വിജയസാധ്യതയാണ്‌ സ്‌ഥാനാര്‍ഥിയെ തീരുമാനിക്കേണ്ട മാനദണ്ഡമെന്നും മികച്ച സ്‌ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന്‌ നേതാക്കളെ ചുമതലപ്പെടുത്തിയെന്നും അവര്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ജോസഫ്‌ പറയുന്നതിലൂടെ നിഷയുടെ സ്‌ഥാനാര്‍ഥിത്വം എളുപ്പമാകില്ലെന്ന സന്ദേശമാണ്‌ നല്‍കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ വിപ്പ്‌ നല്‍കുന്നതിനും ചിഹ്നം അനുവദിക്കുന്നതിനും ജില്ലാ പ്രസിഡന്റുമാര്‍ക്കു നല്‍കിയിരുന്ന പ്രത്യേക അധികാരം ഭരണഘടനാപരമായി തിരിച്ചെടുത്തു പാര്‍ട്ടി ചെയര്‍മാനില്‍ നിക്ഷിപ്‌തമാക്കിയ നടപടിക്ക്‌ സ്‌റ്റിയറിങ്‌ കമ്മിറ്റി അംഗികാരം നല്‍കിയതു പാലായിലെ സമ്മര്‍ദ തന്ത്രത്തിനു ബലം നല്‍കുന്ന ആദ്യ നീക്കമാണ്‌.

സ്‌റ്റിയറിങ്‌ കമ്മിറ്റിയിലേക്കു വിളിച്ച 70 പേരില്‍ 50 പേര്‍ പങ്കെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ എം.എല്‍.എമാരായ സി.എഫ്‌. തോമസ്‌, മോന്‍സ്‌ ജോസഫ്‌ എന്നിവരും ജോയ്‌ ഏബ്രഹാം, തോമസ്‌ ഉണ്ണിയാടന്‍, അറയ്‌ക്കല്‍ ബാലകൃഷ്‌ണപിള്ള, ടി.യു. കുരുവിള, എം.ജെ. ജേക്കബ്‌, സജി മഞ്ഞക്കടമ്പന്‍ എന്നിവരും പങ്കെടുത്തു.

Top