21മിനിട്ടുള്ള പ്രസംഗം 35മിനിട്ടാക്കി മാറ്റി; വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ തന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് ബാലകൃഷ്ണപിള്ള

29VBG_PILLAI_260155e

തിരുവനന്തപുരം: ഇത്രയും പറഞ്ഞു കൂട്ടിയിട്ട് ഇപ്പോള്‍ താനൊന്ന് പറഞ്ഞിട്ടില്ലേ രാമനാരായണ എന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. എല്ലാ തെറ്റും മാധ്യമങ്ങള്‍ ചെയ്തുവെന്നാണ് ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത്. മുസ്ലീങ്ങളോട് ബഹുമാനം മാത്രമെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.

തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് ആര്‍.ബാലകൃഷ്ണപിള്ള പറയുന്നു. ഒരു മണിക്കൂര്‍ 21 മിനിട്ടാണ് താന്‍ പ്രസംഗിച്ചത്. എന്നാല്‍ അതു വെട്ടി 35 മിനിറ്റാക്കി ചുരുക്കി. വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ തന്റെ പ്രസംഗം വളച്ചൊടിച്ചു. വിവാദത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.

ഇതിനു പിന്നില്‍ ആരാണെന്ന് അറിയാം. ആളുകളുടെ പേരുകള്‍ വ്യക്തിപരമായി ചോദിച്ചാല്‍ പറഞ്ഞുതരാമെന്നും പിള്ള പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കിലും താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top