ഗ്ലാമറും ദ്വയാര്‍ത്ഥ പ്രയോഗവും; വീരേ ദി വെഡ്ഡിങിന് എ സര്‍ട്ടിഫിക്കറ്റ്; അതീവ സന്തോഷത്തില്‍ നായികമാര്‍

മുംബൈ: ബോളിവുഡില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് വീരേ ദി വെഡ്ഡിങ്. യുവതികളുടെ ആഘോഷത്തിന്റെ കഥപറയുന്ന സിനിമ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. സ്ത്രീപക്ഷ സിനിമയെന്ന വിധത്തില്‍ എത്തുന്ന സിനിമക്ക് എ സര്‍ട്ടിഫിക്കറ്റാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍, ഇതില്‍ പരാതി പറയാനൊന്നും സെന്‍സര്‍ ബോര്‍ഡിനെ കുറ്റം പറയുകയും ചെയ്യുന്നവരാണ് സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ. പക്ഷേ കരീന, സോനം, സ്വരാ ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് റിപ്പോര്‍ട്ടുകള്‍. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കുടുംബ പ്രേക്ഷകര്‍ കയറില്ലയെന്നതാണ് സാധാരണ നിര്‍മ്മാതാക്കളെ നിരാശരാക്കുന്ന കാര്യം പക്ഷേ ഇവിടെ തങ്ങള്‍ ലക്ഷ്യമിടുന്നത് ഇന്നത്തെ യുവ തലമുറയെയാണെന്ന് സോനത്തിന്റെ സഹോദരിയും നിര്‍മ്മാതാവുമായ റിയ കപൂറും എക്താ കപൂറും വ്യക്തമാക്കി.

‘എ’സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സീനുകള്‍ക്ക് കത്രിക വെയ്ക്കുന്നത് കുറയുമെന്നതു തന്നെയാണ് സന്തോഷത്തിന്റെ കാരണം. ഇതോടെ തങ്ങളുടെ സിനിമ അതുപോലെ പ്രേക്ഷകരിലേക്കെത്തിക്കാമെന്ന് ഇവര്‍ പറയുന്നു. നാലു നായികമാരുടെയും ഗ്ലാമര്‍ രംഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകളുമാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടില്ല. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 1ന് തിയേറ്ററുകളിലെത്തും.

Top