തന്റെ ശരീരത്തില്‍ ബോധപൂര്‍വ്വം സ്പര്‍ശിച്ചു; സംവിധായകനെതിരെ മലയാള നടി ഇഷാരാ നായര്‍

Ishaara

സംവിധായകനെതിരെ ആരോപണവുമായി മലയാള നടി ഇഷാരാ നായര്‍ രംഗത്തെത്തി. തന്നോട് വളരെ മോശമായി സംവിധായകന്‍ പെരുമാറിയെന്നാണ് താരത്തിന്റെ പരാതി. തന്റെ ശരീരത്തില്‍ ബോധപൂര്‍വ്വം സ്പര്‍ശിച്ചു. ഷൂട്ടിങിനിടെ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ഇഷാര പറയുന്നു.

എങ്കടാ ഇരുന്തിരിങ്ക ഇവ്വളവ് നാളാ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനെതിരെയാണ് ഇഷാരയുടെ ആരോപണം. ഷൂട്ടിങ്ങിനിടെ സംവിധായകന്‍ കെവിന്‍ ജോസഫിന്റെ പെരുമാറ്റം അതിരു വിടുന്ന തരത്തിലായിരുന്നു താരം വെളിപ്പെടുത്തുകയായിരുന്നു. സീനുകള്‍ വിശദീകരിക്കുന്നതിനിടെ ബോധപൂര്‍വ്വം തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചതായി ഇഷാരാ വെളിപ്പെടുത്തി. എന്നാല്‍ 20 ദിവസത്തെ കോള്‍ഷീറ്റ് നല്‍കിയ ഇഷാരാ രണ്ട് ദിവസം അഭിനയിച്ച ശേഷം മുങ്ങിയെന്നും ഇഷാരാ ഷൂട്ടിംഗിന് വരാത്തതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണെന്നും നിര്‍മ്മതാവ് ജോസഫ് ലോറന്‍സ് ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംവിധായകനും നിര്‍മ്മാതാക്കളും നായികയെ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു.സീനുകള്‍ വിശദീകരിക്കുന്നതിനായുളള സംവിധായകന്റെ സമീപനം തീര്‍ത്തും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഒട്ടും ബഹുമാനത്തോടെയല്ല സംവിധായകന്‍ കെവിന്‍ ജോസഫ് പെരുമാറിയിരുന്നതെന്നും ഇഷാരാ ആരോപിക്കുന്നു. എടീ,പോടീ എന്നൊക്കെയാണ് സംവിധായകന്‍ സെറ്റില്‍ വച്ച് വിളിച്ചിരുന്നത്. എല്ലാവരുടെ മുന്നില്‍ വച്ച് വൃത്തികെട്ട രീതിയിലാണ് സംവിധായകന്‍ സീനുകള്‍ പറഞ്ഞുതന്നിരുന്നതെന്നും ഇഷാരാ ആരോപിച്ചു.

isharanair759

ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സിനിമ താന്‍ ഉപേക്ഷിച്ചതെന്നും ചില രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകൊണ്ട് ഭിത്തിയിലേക്ക് ശരീരം കൊണ്ട് തള്ളാറുണ്ടെന്നും ഇഷാര ആരോപിക്കുന്നു. ചിത്രത്തിലെ ഒരു കാര്‍ ചെയ്സിങ്ങ് രംഗത്തില്‍ സംവിധായകനാണ് കാര്‍ ഓടിച്ചിരുന്നത്. അദ്ദേഹം ബ്രേക്ക് ചവിട്ടാതെ തന്നെ കാര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇത്തരമൊരു സെറ്റില്‍ സുരക്ഷിതത്വം ഇല്ലെന്നും താരം ആരോപിച്ചു.

എന്നാല്‍ ഇഷാരയുടെ എല്ലാ ആരോപണങ്ങളും സംവിധായകന്‍ നിഷേധിച്ചു. ചിത്രത്തില്‍ ഒരു തരത്തിലുളള അശ്ലീല രംഗങ്ങളും ഉണ്ടായിരുന്നില്ലെന്നും ശാരീരീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെവിന്‍ ജോസഫ് പറഞ്ഞു. അത്തരത്തില്‍ ഇഷാരയ്ക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ താന്‍ മാപ്പു ചോദിക്കുന്നതായും സംവിധായകന്‍ പ്രതികരിച്ചു. നാല് ലക്ഷം രൂപ പ്രതിഫല തുകയില്‍ 75000 രൂപ മുന്‍കൂര്‍ നല്‍കിയാണ് താരത്തെ അഭിനയിക്കാന്‍ വിളിച്ചതെന്നും സെറ്റില്‍ സുരക്ഷിതത്വമില്ലെന്ന് തോന്നുന്നുവെങ്കില്‍ സ്വന്തം ആളുകളെ കൂടെ കൊണ്ടുവരട്ടെയെന്നും കെവിന്‍ ജോസഫ് പറഞ്ഞു. വിവാദങ്ങള്‍ക്ക് ഇല്ലെന്നും എത്രയും പെട്ടെന്ന് ചിത്രം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും സംവിധായകന്‍ പറഞ്ഞു.

Top