കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തില്‍ മഞ്ജു വാര്യര്‍ ശകുന്തളയാകുന്നു

7b1a45a516860a3c5f4f19404590888e

മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ ശകുന്തളയാകുന്നു. സിനിമയില്‍ അല്ല കെട്ടോ, നാടകത്തിലാണ് മഞ്ജു ശകുന്തളയായി വേഷമിടുന്നത്. കാവാലം നാരായണപ്പണിക്കര്‍ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന്തളം സംസ്‌കൃത നാടകത്തിലാണ് മഞ്ജു വാര്യര്‍ ശകുന്തളയായി എത്തുന്നത്.

കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയായാണ് നാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ചാണ് അരങ്ങിലെത്തിക്കുന്നത്. 18ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാവതരണം ഉദ്ഘാടനം ചെയ്യും.

കാവാലം സാറിന്റെ ഐതിഹാസിക ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. കാവാലം സാറാണ് നാടകത്തില്‍ പരിശീലനം നല്‍കിയത്. കാവാലം സാറിന്റെ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതുകൊണ്ടാണ് സംസ്‌കൃതത്തിലുള്ള അഭിജ്ഞാന ശാകുന്തളം നാടകം അവതരിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ സാധിച്ചതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

Top