ഇങ്ങനെയാണ് പോക്കെങ്കില്‍ മോഹന്‍ലാല്‍ രാജിവച്ചേക്കുമെന്ന് ലിബര്‍ട്ടി ബഷീര്‍

തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ വിവാദങ്ങളില്‍ പ്രതികരണവുമായി നിര്‍മാതാവും സിനി എക്സിബിറ്റേഴ്‌സ് അസോസിയേഷന്‍ അദ്ധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. നിരവധി പേര്‍ക്ക് കൈനീട്ടം കൊടുക്കുന്ന സംഘടനയായ അമ്മ പൊളിഞ്ഞു പോകാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്നും നിലനില്‍ക്കേണ്ട സംഘടനയാണ് അമ്മയെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ദിലീപിന് വേണ്ടി വാദിക്കുമ്പോള്‍ മോഹന്‍ലാല്‍ നിസാരനായി പോകുകയാണെന്നും ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം അധികം വൈകാതെ അദ്ദേഹം രാജി വയ്ക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”ഒരു ഉത്തരവാദിത്വം ഏറ്റെടുത്താല്‍ അത് നല്ല രീതിയില്‍ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിനെ എനിക്ക് വ്യക്തിപരമായിട്ട് അറിയാം. അദ്ദേഹം ഇങ്ങനെ ഒരു വൃത്തികേടിന് കൂട്ടുനില്‍ക്കില്ല”- ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി. ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ക്ക് തന്റെ എല്ലാ പിന്തുണയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top