ബാലന്‍ വക്കീലായി ദിലീപ്; പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

മീ ടൂ വിവാദങ്ങളും താരസംഘടനയും ഡബ്ല്യു.സി.സിയും തമ്മിലുള്ള പോരും മുറുകുന്നതിനിടയില്‍ ദിലീപ് – ബി.ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

dileep

ഇതാദ്യമായാണ് ദിലീപും ബി ഉണ്ണിക്യഷണനും ഒന്നിക്കുന്നത്. ഇരുവരും നീതി എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ വന്നിരുന്നത്. മംമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.പ്രിയ ആനന്ദ് ആദ്യമായിട്ടാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുയാണ്. ദിലീപ്- മംമ്ത കൂട്ടുകെട്ടിലെ അവസാന ചിത്രം ടൂ കണ്‍ട്രീസ് വലിയ വിജയം നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top