ദിലീപിനെ വിമര്‍ശിച്ച റായ് ലക്ഷ്മിക്കെതിരെ അണിയറ പ്രവര്‍ത്തകര്‍; ഉയര്‍ന്ന പ്രതിഫലം ചോദിച്ച് ഐറ്റം ഡാന്‍സ് കളിക്കാം, എന്നിട്ട് കുറ്റം പറയുന്നോ?

ദിലീപിനും കാവ്യയ്ക്കും കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞ് ജനിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സിനിമയ്ക്കുള്ളില്‍ നിന്ന് തന്നെ നിരവധി താരങ്ങള്‍ വിമര്‍ശിച്ച് പോസ്റ്റുകളുമായി എത്തിയിരുന്നു. തപ്സി പാനു, റായ് ലക്ഷ്മി തുടങ്ങിയ പ്രമുഖ നടിമാരാണ് ദിലീപിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇപ്പോള്‍ ദിലീപിനെ വിമര്‍ശിച്ചതില്‍ പ്രകോപിതരായി ദിലീപിന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അണിയറ പ്രവര്‍ത്തകരാണ് റായ് ലക്ഷ്മിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ദിലീപിന്റെ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ തയാറായ നടിയാണ് ഇപ്പോള്‍ അദ്ദേഹത്തെ തന്നെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാനാണ് റായ് ലക്ഷ്മിയെ പരിഗണിച്ചിരുന്നത്. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാനാണ് റായ് ലക്ഷ്മിയെ പരിഗണിച്ചിരുന്നത്. ഇതിനായി വന്‍ പ്രതിഫലമാണ് നടി ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ ഷൂട്ടിന് പത്ത് ലക്ഷം രൂപയാണ് നടി ആവശ്യപ്പെട്ടത്. ഇത്ര ഉയര്‍ന്ന പ്രതിഫലം നല്‍കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയാറായില്ല. നടി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഓഫറിനു വേണ്ടി റായി ലക്ഷ്മി നിരന്തരം അണിയറപ്രവര്‍ത്തകരെ വിളിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് റായി ലക്ഷ്മിയെ ഒഴിവാക്കി നേഹ അയ്യരെ തെരഞ്ഞെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആശംസ നേര്‍ന്ന വനിത മാധ്യമപ്രവര്‍ത്തകയെ വിമര്‍ശിച്ച് തെലുങ്ക് നടി ലക്ഷ്മി മഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്തുണയുമായാണ് റായ് ലക്ഷ്മി പോസ്റ്റിട്ടത്. ദിലീപിന് ആശംസകള്‍ നേര്‍ന്നതോടെ എന്തുതരം സ്ത്രീയാണ് അവരെന്ന് മനസിലാക്കാനായി എന്നായിരുന്നു നടി കുറിച്ചത്.

Top