കാവ്യമാധവന്‍ രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല; വാര്‍ത്തകള്‍ വ്യാജമെന്ന് പിതാവ്

വീണ്ടും വിവാഹം കഴിക്കുമെന്ന് മകള്‍ കാവ്യാ ഒരു മാധ്യമത്തോടും പറഞ്ഞിട്ടില്ലെന്നു കാവ്യയുടെ പിതാവ് പി. മാധവന്‍. താന്‍ വീണ്ടും വിവാഹിതയാകുമെന്നും ഇനിയൊരിക്കലും അറേഞ്ച്ഡ് മാര്യേജിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞു എന്നായിരുന്നു വാര്‍ത്ത. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയില്‍ ഏത് മാധ്യമാണെന്ന് പോലും വ്യക്തമാക്കിയിരുന്നില്ല.

തനിക്ക് അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. എന്നെ താരമായി കാണുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല. ഞാനുമായി പരിചയപ്പെട്ട് സൗഹൃദമാകുന്ന ഒരാളെ മാത്രമായിരിക്കും ഞാന്‍ വിവാഹം ചെയ്യുക. അതുമാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളു എന്നൊക്കെ കാവ്യ പറഞ്ഞെന്നായിരുന്നു വാര്‍ത്ത

എന്നാല്‍ ഈ വാര്‍ത്തയെല്ലാം കാവ്യയുടെ പിതാവ് നിഷേധിച്ചു. കാവ്യ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പലതവണ പുറത്തു വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ വര്‍ത്തകള്‍ തട്ടിപ്പാണെന്നു ജനങ്ങള്‍ക്കും ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. വിവാഹവാര്‍ത്തയില്‍ ഒരു സത്യവുമില്ല. തിരുവനന്തപുരത്തു നടക്കുന്ന നൃത്തപരിപാടിയുടെ പരിശീലനത്തിനു പോയിരിക്കുകയാണ് കാവ്യയെന്നും അദ്ദേഹം പറഞ്ഞു.

Top