ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മൂന്നു സ്ത്രീകൾ ..ആ ത്രിവേണി സംഗമത്തില്‍ സംഭവിച്ചതെന്ത് ?അവര്‍ മൂവരും അന്ന് ഒന്നിച്ചപ്പോള്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ദൈവം പോലും മനസില്‍ കണ്ടു കാണില്ല

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്തിൽ നടന്‍ ദിലീപിനെ അറസ്റ്റു ചെയ്തു . ദിലീപിനെ ഈ അവസ്ഥയിലേക്കെത്തിച്ചത് മൂന്നു സ്ത്രീകളാണെന്നു പറയാം. മഞ്ജു, കാവ്യ, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ ഒരിക്കലും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല. എങ്കിലും ദിലീപിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയവരായിരുന്നു ഇവര്‍. ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളേപ്പറ്റി ചിന്തിക്കുമ്പോള്‍ 2010ല്‍ ഇവര്‍ മൂവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടിനെ വിധിയുടെ വിളയാട്ടം എന്നേ വിശേഷിപ്പിക്കാനാവൂ.

2010ല്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നാനയുടെ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രം കഴിഞ്ഞ ഒരു മാസമായി സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്. അന്ന് മഹിളാരത്‌നം മാസികയ്ക്ക് ഇവര്‍ മൂവരുമൊന്നിച്ച് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ആ അഭിമുഖം തുടങ്ങുന്നത് കാവ്യയില്‍ നിന്നാണ്. നിങ്ങള്‍ മൂന്നുപേരും പരസ്പരം അറിഞ്ഞു തുടങ്ങിയത് എവിടെ വച്ചാണ് എന്നായിരുന്നു ആദ്യ ചോദ്യം. മഞ്ജു സിനിമയില്‍ വരുന്നതിനു മുമ്പേ തനിക്ക് മഞ്ജുവിനെ അറിയാമായിരുന്നെന്ന് കാവ്യ മറുപടി പറയുന്നു. മഞ്ജു ആദ്യമായി കലാതിലകമായിരുന്നപ്പോള്‍ താന്‍ ബാല നടിയായിരുന്നെന്ന് കാവ്യ പറയുന്നു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മഞ്ജു ചേച്ചി സിനിമയില്‍ വന്നു. ഞാനും മഞ്ജുചേച്ചിയും അഭിനയത്തിലും നൃത്തരംഗത്തും സജീവമായതും പരസ്പരം അറിഞ്ഞു കൊണ്ടായിരുന്നു. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമ തങ്ങളെ കൂടുതല്‍ അടുപ്പിച്ചെന്നും കാവ്യ പറയുന്നു. പിന്നെ മഞ്ജുചേച്ചിയുടെ കല്യാണം കഴിഞ്ഞെങ്കിലും തങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്ന് കാവ്യ പറയുന്നു. മഞ്ജു നല്ല നടിയാണെന്നും ജാഡകളൊന്നുമില്ലാതെ മനസു തുറന്നു സംസാരിക്കാറുണ്ടെന്നും കാവ്യ അന്നു പറഞ്ഞിരുന്നു.manju-dileep-kavya-05

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്തത് അക്രമിക്കപ്പെട്ട നടിയുടെ ഊഴമായിരുന്നു. താന്‍ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മഞ്ജു വാര്യരുടെ ഫാന്‍ ആകുന്നതെന്നും ആറാം തമ്പുരാന്‍ കണ്ടതോടെയായിരുന്നു ഇതെന്നും നടി പറഞ്ഞു. ‘ദിലീപേട്ടനോട് മഞ്ജുചേച്ചിയെക്കുറിച്ച് എപ്പോഴും അന്വേഷിക്കുമായിരുന്നെന്നും അവര്‍ പറയുന്നു. കാവ്യയുടെ കല്യാണത്തോടു കൂടിയാണ് തങ്ങള്‍ കൂടുതല്‍ അടുത്തതെന്നും നടി അന്നു പറഞ്ഞിരുന്നു. മഞ്ജു വാര്യരും സംയുക്താ വര്‍മയും തനിക്കും ആ നടിക്കും ചേച്ചിമാരായിരുന്നെന്നും അവരുടെ മുമ്പില്‍ വച്ച് പരദൂഷണം പറയാറില്ലെന്നുമായിരുന്നു ഒരു ചോദ്യത്തിന്റെ മറുപടിയായി കാവ്യ പറഞ്ഞത്. പല വിഷമ സന്ദര്‍ഭങ്ങളിലും മഞ്ജു വാര്യര്‍ ഒരു ആശ്വാസമായിരുന്നെന്നും കാവ്യ പറയുന്നു. മഞ്ജു എന്ന നടിയേക്കാള്‍ മഞ്ജു എന്ന വ്യക്തിയെയാണ് താന്‍ ആദരിക്കുന്നതെന്നും അന്ന് കാവ്യ പറഞ്ഞിരുന്നു.

ഇടയ്ക്ക് ആ നടിയെയും തന്നെയും തെറ്റിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നും കാവ്യ പറയുന്നു. കുറേ നാള്‍ മുഖം കറുപ്പിച്ച് നടന്നതിനു ശേഷം ഒരു സ്റ്റേജ് ഷോയില്‍ വച്ച് പരസ്പരം എല്ലാം തുറന്നു പറഞ്ഞപ്പോള്‍ അഭിപ്രായ വ്യത്യാസം നീങ്ങിയെന്നും കാവ്യ ഓര്‍ക്കുന്നു. അന്ന് ഞാനും നടിയും കൂടി ഒരു തീരുമാനമെടുത്തു. ഇനി ആരെങ്കിലും നമ്മള്‍ക്കിടയില്‍ ശത്രുതയുമായി വന്നാല്‍ സംസാരിച്ച് അത് ശുദ്ധീകരിക്കുക. മനസില്‍ വച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും ഞങ്ങള്‍ക്ക് മനസിലായി കാവ്യ പറയുന്നു. പിന്നീട് തങ്ങളുടെ ഇടയില്‍ യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നു പറഞ്ഞായിരുന്നു കാവ്യ അഭിമുഖം അവസാനിപ്പിക്കുന്നത്.ഈ അഭിമുഖം ഇപ്പോള്‍ വായിക്കുന്നവര്‍ക്ക് എന്താണ് തോന്നുക. ഒരു യുഗം മാറി മറിയുന്നതുപോലെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അന്ന് മൂവരും സുഹൃത്തുക്കളായിരുന്നെങ്കില്‍ ഇന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഇര, ഗൂഢാലോചക, സംരക്ഷക എന്ന നിലയിലാകും. അതുമല്ലെങ്കില്‍ ഒരു പുരുഷന്റെ ജീവിതത്തെ ഒരുപോലെ സ്വാധീനിച്ചവര്‍ എന്നും. സിനിമയില്‍ പോലുമില്ലാത്ത ട്വിസ്റ്റ് നമ്മള്‍ക്ക് ചിന്തിക്കാന്‍ പോലുമാവാത്തതായിരുന്നു എന്നത് പരമാര്‍ഥം.

Top