കാവ്യ മാധവൻ ജഡ്ജിയമ്മാവനെ കൈവിട്ടു !നീതിയുടെ പക്ഷത്തു നില്‍ക്കുന്ന മൂര്‍ത്തിയും ദിലീപിനെ രക്ഷിക്കില്ലേ !

കൊച്ചി :നിയമത്തിന്റെ കുരുക്കിൽ നിന്നും മൂർത്തികൾ രക്ഷിക്കുമോ …ദിലീപിനായി പ്രാര്തഥനയും വഴിപാടുകളിലും മൂർത്തികൾ രക്ഷപ്പെടുത്തുമോ .എന്തായാലും ജഡ്ജി അമ്മാവന്റെ അടുത്തുപോയി ദിലീപിനായി മനമുരുകി  പ്രാര്‍ത്ഥിക്കാൻ കാവ്യ മാധവൻ തയ്യാറായില്ല .കാവ്യയെ ജഡ്ജിയമ്മാവന്റെ സന്നിധിയില്‍ എത്തി മനമുരുകി പ്രാര്‍ത്ഥിക്കും. അങ്ങനെ ദിലീപിന് ജാമ്യം കിട്ടുമെന്നാണ് കാവ്യാ മാധവന്റെ വരവു പ്രതീക്ഷിച്ചു വെള്ളിയാഴ്ച അര്‍ധരാത്രിവരെ നില്‍പ്പായിരുന്നു ചാനല്‍ പ്രവര്‍ത്തകരും പത്രലേഖകരും. കഴിഞ്ഞദിവസം ദിലീപിന്റെ അനിയന്‍ അനൂപ് വഴിപാടു നടത്താന്‍ എത്തിയതിന് പിന്നാലെയാണ് കാവ്യ എത്തുമെന്ന പ്രചാരണം ശക്തമായത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ കാവ്യയും എത്തുമെന്നു പ്രതീക്ഷിച്ചാണ് മാധ്യമസംഘമെത്തിയത്. പക്ഷേ, ഇതൊന്നും ബാധിക്കാതെ നൂറുകണക്കിനു ഭക്തര്‍ തങ്ങളുടെ പ്രിയ മൂര്‍ത്തിക്കുമുമ്പില്‍ പ്രാര്‍ഥനാനിരതരായുണ്ടായിരുന്നു. കാവ്യ എത്തില്ലെന്ന് ഉറപ്പായതോടെയാണ് മാധ്യമസംഘം മടങ്ങിയത്

നീതി തേടിയെത്തുന്നവരുടെ തിരക്ക് അനുദിനമേറുകയാണ് ജഡ്ജിയമ്മാവന്റെ സന്നിധിയില്‍. ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്റെ കോവിലില്‍ എന്നുമുണ്ടാവും തീര്‍പ്പിനായി നൂറിലേറെ ഹര്‍ജികള്‍.തര്‍ക്കങ്ങളിലും കോടതിവ്യവഹാരങ്ങളിലും പെട്ടുഴലുന്നവരാണ് അനുഗ്രഹം തേടി തിരുവിതാംകൂര്‍ രാജ്യത്ത് സദര്‍കോടതി ജഡ്ജിയായിരുന്ന ജഡ്ജിയമ്മാവന്റെ സന്നിധിയിലെത്തുന്നത്. ദേശഭേദമില്ലാതെ ഭക്തര്‍ രാത്രി ഇവിടെ നടക്കുന്ന പൂജയില്‍ പങ്കുകൊള്ളാനെത്തുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീതിയും നിയമവും നടപ്പാക്കുന്നതില്‍ അണുവിട വ്യതിചലിക്കാതിരുന്ന ജഡ്ജി തിരുവല്ല തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയാണ് ചെറുവള്ളി ദേവീക്ഷേത്ര സന്നിധിയില്‍ അനുഗ്രഹം ചൊരിയുന്ന ജഡ്ജിയമ്മാവനായത്. ഒരിക്കല്‍ നീതി നടപ്പാക്കിയതില്‍ വീഴ്ചപറ്റിയ ഇദ്ദേഹം സ്വയം മരണശിക്ഷയേറ്റുവാങ്ങിയ ആളാണ്. 18ാം നൂറ്റാണ്ടില്‍ ധര്‍മരാജാ കാര്‍ത്തികതിരുനാളിന്റെ ഭരണകാലത്തായിരുന്നു അത്. പിന്നീട് ഗോവിന്ദപ്പിള്ളയുടെ കുടുംബത്തില്‍ അനര്‍ഥങ്ങളുണ്ടായപ്പോള്‍ പ്രശ്‌നവിധിപ്രകാരം കുടുംബത്തിന്റെ മൂലക്ഷേത്രമായ ചെറുവള്ളി ദേവിക്ഷേത്രത്തില്‍ ആത്മാവിനെ കുടിയിരുത്തുകയായിരുന്നു. കുടുംബത്തില്‍ ജഡ്ജിയമ്മാവനെന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനായി നിര്‍മിച്ച കോവിലില്‍ കുടിയിരുത്തിയപ്പോള്‍ പ്രതിഷ്ഠയ്ക്കും ഭക്തര്‍ ജഡ്ജിയമ്മാവന്‍ എന്ന വിശേഷണം നല്‍കുകയായിരുന്നു. Dileep & Kavya Madhavan (7)ഗോവിന്ദപ്പിള്ള വധശിക്ഷക്കു വിധിച്ചത് അനന്തരവന്‍ പത്മനാഭപിള്ളയെയായിരുന്നു. ഇദ്ദേഹത്തിന്റെ ആത്മാവിനെ പിന്നീട് തിരുവല്ല പനയാര്‍കാവില്‍ കുടിയിരുത്തി. ശബരിമല സ്ത്രീ പ്രവേശ വിഷയത്തില്‍ അനുകൂലവിധിക്കായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ഥനായജ്ഞം നടത്തിയത് ശ്രദ്ധ നേടിയിരുന്നു. ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലാണീ ക്ഷേത്രം. രാത്രി എട്ടുമണിക്കു ശേഷമാണ് നടതുറപ്പ്. പ്രധാനക്ഷേത്രമായ ചെറുവള്ളീലമ്മയുടെയും ഉപദേവാലയങ്ങളിലെയും പൂജാചടങ്ങുകള്‍ തീര്‍ന്ന് നടയടച്ച ശേഷമാണ് ജഡ്ജിയമ്മാവനു പൂജ. അടയാണ് വഴിപാട്. ഭക്തര്‍ വെറ്റിലയും പാക്കും സമര്‍പ്പിക്കും. ചിലര്‍ കരിക്കും ചന്ദനത്തിരിയും എണ്ണയും സമര്‍പ്പിക്കും. എങ്കിലും അടവഴിപാടും വെറ്റിലപാക്കു സമര്‍പ്പണവുമാണ് പ്രധാന ആചാരം.ഒരുലിറ്റര്‍ അരിയുടെ അടയ്ക്ക് 160 രൂപയാണ് ദേവസ്വം നിരക്ക്. കാല്‍ലിറ്റര്‍, അര ലിറ്റര്‍ തുടങ്ങി ഭക്തര്‍ക്ക് ഇഷ്ടാനുസരണം വഴിപാടു നടത്താം. ചിലര്‍ പേരും നാളും നല്‍കി വഴിപാടു ചീട്ടു കുറിപ്പിക്കുമ്പോള്‍ കോടതിയില്‍ നിലവിലുള്ള കേസിന്റെ ഫയല്‍നമ്പരും കുറിപ്പിക്കാറുണ്ട്. ചിലര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പുതന്നെ ജഡ്ജിയമ്മാവനു മുമ്പില്‍ സമര്‍പ്പിക്കും. നീതിയുടെ പക്ഷത്തു നില്‍ക്കുന്ന മൂര്‍ത്തി തങ്ങളെ തുണയ്ക്കുമെന്നാണവരുടെ ഉറച്ച വിശ്വാസം.

Top