പള്‍സര്‍ സുനിക്ക് നടിയോട് പകയില്ല; ആക്രമിക്കാനുണ്ടായ ഒരേഒരു കാരണം ദിലീപിന്റെ പക; പഴുതുകളടച്ച് കുറ്റപത്രം

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരികയാണ്. നടിയുമായി നേരിട്ട് ബന്ധമില്ലാത്ത പള്‍സര്‍ സുനി നടിയോട് ഇത്തരത്തില്‍ പെരുമാറുന്നതിനുള്ള ഒരു വൈര്യാഗ്യവും ഇല്ല എന്നത് നിര്‍ണ്ണായകമാണ്. ഇതാണ് ദിലീപിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്.

ദിലീപിന്റെ പ്രകോപനപരമായ ഒരു ചോദ്യത്തിന് പിന്നാലെയാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി അശ്ലീദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കുറ്റപത്രം പറയുന്നു. 2013ല്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത സുനിക്ക് പറഞ്ഞ സമയത്തൊന്നും ദൗത്യം പൂര്‍ത്തിയാക്കാനായില്ല. പിന്നീടൊരിക്കല്‍ നേരിട്ട് കണ്ടപ്പോഴാണ് ദിലീപ് ക്വട്ടേഷന്റെ കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ച് ഇങ്ങനെ പൊട്ടിത്തെറിച്ചത്. ‘നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ..’ ദിലീപിന്റെ ഈ പൊട്ടിത്തെറി ചോദ്യത്തിന് പിന്നാലെയാണ് നടിയെ സുനിയും സംഘവും ആക്രമിച്ചത്.

ഹണി ബീ ടു എന്ന ചിത്രത്തിന്റെ ഗോവയിലെ ലൊക്കേഷനില്‍വച്ചും നടിയെ ആക്രമിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു. നടി ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതാണ് കുറ്റപത്രം.

പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ്. കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

ബന്ധത്തിന്റെ തെളിവായ ദിലീപ്-കാവ്യ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ ആക്രമിക്കപ്പെട്ട നടി മഞ്ജുവാര്യര്‍ക്കു കൈമാറിയിരുന്നു. ഇതാണ് ദിലീപില്‍ പക വളര്‍ത്തിയതെന്നും, തുടര്‍ന്നാണ് ക്രൂരമായി നടിയെ ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ 34ാം സാക്ഷിയാണ്. മുന്‍ഭാര്യ മഞ്ജു 11ാം സാക്ഷിയും

Top