ഡോ. ബിജുവിന്റെ ചിത്രത്തില്‍ അഭിനയിക്കാതിരുന്നാല്‍ എനിക്കൊന്നുമില്ല; പ്രതികരണവുമായി മോഹന്‍ലാല്‍

സംവിധാകന്‍ ഡോ. ബിജുപിന്റെ ചിത്രത്തിന് ഡേറ്റ് നല്‍കാത്തതില്‍ മോഹന്‍ലാലിന്റെ പ്രതികരണം പുറത്ത്. നേരത്തെ മോഹന്‍ലാലിനെ തന്റെ ചിത്ത്രതില്‍ അഭിനയിപ്പിക്കാന്‍ ഡോ. ബിജു ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് തന്റെ പ്രതികരണം സോഷ്യമീഡിയിയില്‍ ഡോ. ബിജു നടത്തിയിരുന്നു. ഇതിന് മറുപടിയുമായി മോഹന്‍ലാല്‍ രംഗത്തെത്തി. കന്യകയില്‍ മോഹനരാഗങ്ങള്‍ എന്ന് അഭിമുഖത്തിലാണ് ലാല്‍ ഇതിന് മറുപടി നല്‍കിയത്.

അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്: മോഹന്‍ലാലിനെ നേരില്‍ കണ്ടു കഥയവതരിപ്പിക്കാനായില്ല എന്നു പരാതിപ്പെടുന്ന സംവിധായകര്‍ അനവധിയാണ്. രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട യുവ സംവിധായകന്‍ ഡോ. ബിജു കഥ പറയാന്‍ വന്നിട്ട് താങ്കളെ കാണാന്‍ കഴിയാതെ പോന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പരസ്യമാക്കിയിട്ടുണ്ട്. പുതുതലമുറ സിനിമയില്‍ ആര്, എന്ത് എന്നൊക്കെ മഹാമേരു അറിയാതെ പോവുന്നുണ്ടെന്നുണ്ടോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹം പറഞ്ഞുപരത്തുന്നതിനെയൊന്നും നമ്മള്‍ ചലഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ അദ്ദേഹം വന്നു കഥ പറഞ്ഞിട്ടുണ്ട്. അതു സത്യം. ഞാന്‍ പറഞ്ഞതുപോലെ കഥ കേള്‍ക്കുമ്പോള്‍ എനിക്കെന്റേതായ ചില ചോദ്യങ്ങളുണ്ട്. അതിനു മറുപടി തരാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ആ ഒരു സിനിമയില്‍ അഭിനയിച്ചില്ല എന്നു വച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല. അതിലഭിനിയിച്ചു എന്നുവച്ചും ഒന്നും സംഭവിക്കില്ല. അങ്ങനൊരു സിനിമയായിരുന്നു. എനിക്കതില്‍ ത്രില്ലിങായി യാതൊന്നും തോന്നിയില്ല.

അതദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫിലിമാണ്. തീര്‍ച്ചയായും അത്തരം സിനിമകള്‍ നമുക്കു ചെയ്യാം. മുമ്പ് ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും. പക്ഷേ അതത്രയ്ക്കു ബ്രില്ല്യന്റായിരിക്കണം. ഒരു വാസ്തുഹാരയോ ഒരു വാനപ്രസ്ഥമോ. അല്ലാതെ മനഃപൂര്‍വം ഒരു ആര്‍ട്ട്ഹൗസ് സനിമയില്‍ അഭിനയിച്ചു കളയാം എന്നുവച്ച് അഭിനയിക്കേണ്ട കാര്യം ഇന്നത്തെ നിലയ്ക്ക് എനിക്കില്ല.

നേരത്തെ, മോഹന്‍ലാല്‍ സിനിമകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ സംവിധായകനാണ് ഡോ. ബിജു. പെരുച്ചാഴി എന്ന സിനിമയ്‌ക്കെതിരായ വിമര്‍ശനം മോഹന്‍ലാല്‍ ആരാധകരുടെ രൂക്ഷ പ്രതികരണം ക്ഷണിച്ച് വരുത്തിയിരുന്നു

Top