ദിലീപേട്ടന് മാറ്റമൊന്നുമില്ല: കമ്മാര സംഭവത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍; ഉത്സാഹിയായി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം ദിലീപിനെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ കൂടുതലൊന്നും പുറത്ത് വന്നിരുന്നില്ല. ജാമ്യത്തിലിറങ്ങിയ ശേഷം ഒരിക്കലും മാധ്യമങ്ങളോട് മനസ് തുറക്കാന്‍ ദിലീപ് തയ്യാറായിട്ടില്ല. മാധ്യമങ്ങളെ മുഴുവന്‍ അവഗണിക്കുകയായിരുന്നു ദിലീപ്. അതുകൊണ്ട് തന്നെ ദിലീപിനെ കുറിച്ച് കൂടുതലൊന്നും അറിയാനും മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും കഴിയുന്നില്ല.

രണ്ട് ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ് ഇപ്പോള്‍. കമ്മാരസംഭവത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നമിത പ്രമോദ് ആണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചു. അക്കൂട്ടത്തില്‍ ദിലീപിനെക്കുറിച്ചും സംസാരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയിലിലേക്ക് പോകുന്നതിന് മുന്‍പും ജയിലില്‍ പോയി വന്ന ശേഷവും ഞാന്‍ ദിലീപേട്ടനൊപ്പം അഭിനയിക്കുന്നു. സെറ്റില്‍ ദിലീപേട്ടന്‍ യാതൊരു തരത്തിലുള്ള നിരുത്സാഹവും കാണിക്കുന്നില്ല. എന്നും സാധാരണ പോലെ തന്നെയാണ് എന്നും നമിത പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് തുടങ്ങിയിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം വീണ്ടും ഷൂട്ടിങ് തുടങ്ങുകയായിരുന്നു.

ദിലീപിനൊപ്പം നമിത അഭിനയിക്കുന്ന അഞ്ചാമത്തെ സിനിമയാണ് കമ്മാരസംഭവം. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. പ്രൊഫസര്‍ ഡിങ്കനിലും നായിക നമിത തന്നെയാണ്.

Top