നടിയെ ആക്രമിച്ച കേസ് ; ദിലീപുമായി ബന്ധമുണ്ടെന്ന്‌ കരുതുന്ന വിഐപി കോട്ടയം സ്വദേശിയായ വ്യവസായി

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വി ഐ പിയെ തിരിച്ചറിഞ്ഞു. ദിലീപുമായി ബന്ധമുള്ള വി ഐ പി കോട്ടയം സ്വദേശിയായ വ്യവസായിയാണെന്നാണ് സൂചന.

ക്രൈം ബ്രാഞ്ച് സംഘം കാണിച്ച ഫോട്ടോകളിൽ നിന്ന് ബാലചന്ദ്ര കുമാർ വി ഐ പിയെ തിരിച്ചറിഞ്ഞു. വ്യക്തിയെ സ്ഥിരീകരിക്കാൻ ശബ്ദ സാമ്പിൾ പരിശോധന നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലചന്ദ്ര കുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ പൊലീസ് 6 ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാനായി നൽകിയത്. ഇതിൽ ഒരാളാണ് ഈ വിഐപി എന്ന് ഇപ്പോൾ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കോട്ടയം സ്വദേശിയായ രാഷ്ട്രീയക്കാരനായ പ്രവാസി വ്യവസായിയെ കേന്ദ്രീകരിച്ചാവും ഇനി അന്വേഷണം നടക്കുക. താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തിയെന്നും ദിലീപിന് അദ്ദേഹം ഒരു പെൻഡ്രൈവ് കൈമാറിയെന്നുമാണ് ബാലചന്ദ്ര കുമാറിന്‍റെ ആരോപണം.

ഈ പെൻഡ്രൈവ് ലാപ്ടോപിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാർ പറയുന്നു. ഒരു വിഐപിയെ പോലെയാണ് ഇയാൾ പെരുമാറിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.

സംവിധായകൻ ബാലചന്ദ്രകുമാറിൻറെ മൊഴി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിട്ടുമുണ്ട്.

Top