സെക്‌സി ലുക്കാണ് തന്റെ തുറുപ്പ്ചീട്ട് ;അഭിനയം നിര്‍ത്തുന്ന കാര്യം ചിന്തയില്‍ പോലുമില്ലെന്ന് നടി ജെന്നിഫര്‍ ആന്റണി

കൊച്ചി:ജെന്നിഫര്‍ ആന്റണി പേര് അത്ര പരിചിതമല്ലെങ്കിലും, മമ്മുട്ടി ചിത്രമായ കസബയിലെ പവിഴത്തെ അറിയാത്തവരുണ്ടാവിജല്ല.. പക്ഷേ, പുള്ളിക്കാരിയെ സ്‌ക്രീനില്‍ കണ്ടാല്‍ പെട്ടെന്നൊരു ഫ്‌ളാഷ് അടിക്കും. എവിടെയോ കണ്ടിട്ടുണ്ടല്ലോ…! ചെറുതാണെങ്കലും മലയാള സിനിമയില്‍ ചെയ്ത ചില വേഷങ്ങള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുഖത്തെ പ്രസന്നതയും സെക്‌സി ലുക്കുമെല്ലാം ഈ നടിയുടെ പ്ലസ് പോയിന്റുകളാണ്.

ഏതുതരം വേഷവുമായിക്കൊള്ളട്ടെ, ചെയ്യാന്‍ ഞാന്‍ റെഡിയാണെന്ന് ജെന്നിഫര്‍ ചുറുചുറുക്കോടെ പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. ജെന്നിഫര്‍ സിനിമാ മേഖലയിലേക്ക് കടന്നുവന്നത് കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായ ശേഷമാണ്. പല നടിമാരും കല്യാണത്തോടെ സിനിമ മേഖലയോട് ഗുഡ്‌ബൈ പറഞ്ഞുപോയത് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ആ ഒരു ഇടത്തേക്കാണ് സ്‌കൂള്‍ കാലഘട്ടം മുതല്‍ കൊണ്ടുനടന്ന തന്റെ അഭിനയ സ്വപ്നങ്ങളുമായി ജെന്നിഫര്‍ ചുവടുറപ്പിക്കുന്നത്. 2013-ല്‍ 10.30 എഎം ലോക്കല്‍ കോള്‍ എന്ന സിനിമ മുതല്‍ ചെറിയചെറിയ വേഷങ്ങളില്‍ മലയാള സിനിമയില്‍ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും മമ്മൂട്ടിക്കൊപ്പമുള്ള കസബയിലെ വേഷമാണ് ജെന്നിഫറിനെ പ്രേക്ഷകരുടെ ഇടയില്‍ പ്രിയങ്കരിയാക്കിയത്.സഹനടിയില്‍ നിന്നും കുതിച്ച് ചാടി ഈ ആഴ്ച റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ഒമ്പതാം വളവിനപ്പുറം എന്ന സിനിമയിലൂടെ നായിക പദവിയിലേക്ക് സധൈര്യം മുന്നേറുകയാണ് ജെന്നിഫര്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top