ജയസൂര്യ ക്രൈം ത്രില്ലര്‍ പടവുമായെത്തുന്നു; ‘ഇടി’ മാസ് ഇടിയായിരിക്കും

Idi

പ്രേതത്തിലെ വ്യത്യസ്ത കഥാപാത്രത്തിനു പിന്നാലെ ജയസൂര്യയുടെ ക്രൈം ത്രില്ലര്‍ മൂവിയുമെത്തി. ഇനി ജയസൂര്യയുടെ ‘ഇടി’ ആയിരിക്കും. ചിത്രത്തിന്റെ പേരാണ് ‘ഇടി’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത്. പോലീസ് വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.

മീശപിരിച്ച മാസ്സ് ലുക്കിലാണ് ചിത്രത്തില്‍ ജയസൂര്യയുടെ വേഷം. എസ്ഐ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഇടിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. പരമാവധി തീയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ ശ്രമം. അങ്ങനെയെങ്കില്‍ ഏറ്റവും അധികം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്ന ജയസൂര്യയുടെ ആദ്യ ചിത്രമാകും ഇടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുസു സുധി വാല്‍മീകത്തില്‍ ജയസൂര്യയുടെ നായികയായിരുന്ന ശിവദയാണ് ഇടിയിലെയും നായിക. അറൗസ് ഇര്‍ഫാനും സാജിദ് യഹിയായും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കേരള, കര്‍ണാടക അതിര്‍ത്തിയില്‍ പോസ്റ്റിംഗ് ലഭിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ ആയാണ് ജയസൂര്യ എത്തുന്നത്. നവാഗതനായ സാജിദ് യഹിയയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇറോസ് ഇന്റര്‍നാഷനലാണ് ചിത്രത്തിന്റെ വിതരണക്കാര്‍. മാജിക് ലാന്റേണ്‍ ഫിലിംസ് ആണ് നിര്‍മ്മാണം. രാഹുല്‍ രാജാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ഓഗസ്റ്റ് 12നാണ് ഇടി തിയേറ്ററുകളിലെത്തുന്നത്.

Top