ജോസ് കെ മാണിക്ക് പെണ്ണെന്ന് പറഞ്ഞാല്‍ ഭ്രാന്ത്: പിസി ജോര്‍ജ്ജ്; പൊതുപ്രവര്‍ത്തകന്‍ കാര്യസാധ്യത്തിന് ശരീരം ആവശ്യപ്പെടുന്നത് പാപം

കൊച്ചി: പെണ്ണെന്ന് പറഞ്ഞാല്‍ ജോസ് കെ മാണിക്ക് ഭ്രാന്താണെന്ന് പിസി ജോര്‍ജ്ജ്. സോളാര്‍ കേസില്‍ ജോസ് കെ മാണി വേണ്ടാതീനം കാണിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ്. മംഗളത്തിനോടാണ് പിസി ജോര്‍ജ്ജ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മാണിയുമായി തെറ്റിപ്പരിഞ്ഞതിനാല്‍ പിസി ജോര്‍ജ്ജ് കേരളാ കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചിരുന്നു. കോട്ടയത്തെ സമ്മേളനത്തില്‍ പതിനയ്യായിരം പേരെ പങ്കെടുപ്പിച്ചാല്‍ പട്ടിക്ക് കൊടുക്കുന്ന ചോറ് കഴിക്കാമെന്നായിരുന്നു വെല്ലുവിളി. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പ്രസ്താവന ഉണ്ടായിരിക്കുന്നത്.

മകനെന്ന് പറഞ്ഞാല്‍ ഇതു പോലെ പൊരിഞ്ഞവന്‍. പെണ്ണെന്ന് പറഞ്ഞാല്‍ ഭ്രാന്താണ്. സരിത അസാധ്യ കഴിവുള്ള പെണ്‍കുട്ടിയാണ്. സോളാര്‍ ലൈസന്‍സിന് വേണ്ടി ഇറങ്ങി പുറപ്പെട്ടതാണ് പെട്ടത്. ആദ്യം വിമാനത്താവളത്തില്‍ വച്ചാണ് പീഡിപ്പിച്ചത്. അത് എന്താണെന്ന് പറയാന്‍ കഴിയില്ല. എംപി ക്വാട്ടേഴ്സില്‍ കൊണ്ടു പോയി ആവശ്യത്തിന് വ്യഭിചാരം നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജോസ് കെ മാണി പീഡിപ്പിച്ചെന്ന് ആദ്യം പറഞ്ഞപ്പോള്‍ സരിതയെ കൊണ്ട് തനിക്കെതിരെ പറയിച്ചു- പിസി ജോര്‍ജ് വൃത്തികേട് പറയുന്നു. ജോസ് കെ മാണിയെ അറിയില്ലെന്ന് പറഞ്ഞു. ജോസ് കെ മാണി ഡിജിപിക്ക് പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 21 വയസ്സുകാരനായ പ്രായപൂര്‍ത്തിയായ ആള്‍ 18 വയസ്സുകാരിയുമായി ബന്ധപ്പെട്ടാല്‍ ആര്‍ക്കും പ്രശ്നമല്ല. പക്ഷേ ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.-പിസി ജോര്‍ജ് പറയുന്നു.

കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മഹാ സമ്മേളനത്തില്‍ 15000 പേര്‍ തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എയുടെ വെല്ലുവിളി. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനു വേണ്ടി നായയ്ക്ക് ചോറ് നല്‍കി പ്രതിഷേധിച്ചു. കോട്ടയം നഗരത്തിലായിരുന്നു പ്രതിഷേധം. കേരളാ കോണ്‍ഗ്രസ് സമ്മേളനത്തെ വെല്ലുവിളിച്ച ജോര്‍ജ്ജ് ജനപക്ഷ സമ്മേളനം നടത്തി 15,000 പേരെ പങ്കെടുപ്പിച്ച് കാണിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ ചെലവില്‍ പി.സി. ജോര്‍ജ്ജിന്റെ പൂര്‍ണ്ണകായ പ്രതിമ കോട്ടയത്ത് സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്നും ചോറുവിളമ്പല്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ജോസ് കെ മാണിയെ കടന്നാക്രമിച്ച് പിസി ജോര്‍ജ് എത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കേരളാ കോണ്‍ഗ്രസ് സജീവമായി തന്നെ രംഗത്തു വരും. എന്നാല്‍ വ്യക്തിപരമായ ആരോപണങ്ങളോട് തല്‍കാലം ജോസ് കെ മാണി പ്രതികരിക്കില്ല.

Top