പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി.ജോർജ് രാജിവെക്കേണ്ടി വരും!..

കൊച്ചി:പൂഞ്ഞാര്‍ എംഎല്‍എ പി.സി  ജോർജ് രാജി വെയ്ക്കേക്കേണ്ടി വരും.   ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മാനഹാനിയുണ്ടാക്കിയെന്ന് നടി മൊഴി കൊടുത്തു. സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിനിടയാക്കി. നെടുമ്പാശേരി പൊലീസിനാണ് നടി മൊഴി നല്‍കിയത്. സിഐ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനും സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തിയതിനും പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഐപിസി 228എ പ്രകാരം നെടുമ്പാശേരി പൊലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എ ചോദിച്ചത്. കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും ആദ്യം മുതല്‍ തന്നെ ദിലീപിന് അനുകൂലമായിട്ടായിരുന്നു പി.സി ജോര്‍ജ് എംഎല്‍എയുടെ നിലപാട്. വനിതാ കമ്മീഷന്‍ ജോര്‍ജിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ സ്പീക്കര്‍ക്ക് ലഭിച്ച പരാതികള്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

Top