എന്‍ഡിഎയ്‌ക്കെതിരെ വാളെടുത്ത് പിസി.എന്‍ഡിഎ യോഗങ്ങളില്‍ ഇനി പങ്കെടുക്കില്ല; തുറന്നടിച്ച്‌ പിസി ജോര്‍ജ്

കോട്ടയം: എന്‍ഡിഎ യോഗങ്ങളില്‍ ഇനി മുതല്‍ താന്‍ പങ്കെടുക്കില്ലെന്ന് ജനപക്ഷം സെക്യുലര്‍ രക്ഷാധികാരി കൂടിയായ പിസി ജോര്‍ജ് പറഞ്ഞു. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. എന്‍ഡിഎ വെറുമൊരു തട്ടിക്കൂട്ട് സംവിധാനമാണ്. പാലായിലും കോന്നിയിലും തോല്‍ക്കാന്‍ വേണ്ടിയാണ് ബിജെപി മത്സരിച്ചതെന്ന് പിസി കുറ്റപ്പെടുത്തി.എന്നാല്‍ ജനപക്ഷം ഭാരവാഹികള്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് നേതാവിന്റെ വിമര്‍ശനം. ബിജെപി മുന്നണി മര്യാദ കാണിക്കുന്നില്ല. എന്‍ഡിഎ തട്ടിക്കൂട്ടു സംവിധാനമാണെന്ന് പിസി ജോര്‍ജ് തുറന്നടിച്ച്‌ പറഞ്ഞു. എന്‍ഡിഎ മുന്നണിക്കൊപ്പം എത്രകാലം ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ബിജെപി കേരള ഘടകത്തിന്റെ പ്രശ്നമെന്താണെന്ന് മനസിലാകുന്നില്ല. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവര്‍ പരാജയപ്പെടാന്‍ വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂപരിഷ്‌കരണ നിയമത്തിലെ 87 എ കരിനിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു നവംബര്‍ ഒന്നിനു 10ന് തിരുനക്കരയില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കേരള ജനപക്ഷം (സെക്കുലര്‍) സംസ്ഥാന കമ്മിറ്റി യോഗം പിസി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭൂപരിഷ്‌കരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയ 87എ എന്ന കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നെങ്കില്‍ ജയിച്ചേനെ. തോല്‍പ്പിക്കാന്‍ വേണ്ടിയാണ് കോന്നിയില്‍ നിര്‍ത്തിയത്. എന്‍ഡിഎ ഒരു മുന്നണിയാണോ എന്ന് വ്യക്തമാക്കണം. ബിജെപിക്കൊപ്പം എത്ര കാലം ഉണ്ടാകുമെന്ന് പറയാന്‍ വയ്യെന്നും പിസി തുറന്നടിച്ചു. വട്ടിയൂര്‍ക്കാവില്‍ മൂന്ന് ദിവസം കുമ്മനത്തിന് വേണ്ടി പാര്‍ട്ടി പ്രചാരണം നടത്തി. പിന്നെ സ്ഥാനാര്‍ത്ഥിയെ മാറ്റി. ഗ്രൂപ്പിസത്തിന്റെ അതിപ്രസരമാണ് പാര്‍ട്ടിയിലെന്നും പിസി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ബിജെപി നേരിടുന്ന അപചയം വളരെ വലുതാണ്. ഇത് ഒരു മുന്നണിയാമോ. അതുകൊണ്ട് തന്നെ എത്ര നാള്‍ ബിജെപിയില്‍ തുടരാനാവുമെന്ന് പറയാനാവില്ലെന്നും ജോര്‍ജ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായ വീഴ്ച്ചയാണ് കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും യുഡിഎഫിന്റെ തോല്‍വിക്ക് കാരണം. ഇത് കണ്ടറിഞ്ഞ പിണറായി വിജയന്‍ നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിച്ചെന്നും, അദ്ദേഹത്തിന്റെ ബുദ്ധിയെ അഭിനന്ദിക്കണമെന്നും പിസി പറഞ്ഞു. അതേസമയം ഉപതിരഞ്ഞെടുപ്പിന്റെ കനത്ത തോല്‍വിയില്‍ നില്‍ക്കുമ്പോള്‍ ഒളിച്ചോടുന്നത് ശരിയല്ല. മരണം നടന്നാല്‍ ചടങ്ങുകള്‍ കഴിഞ്ഞ ശേഷമല്ലേ മറ്റ് കാര്യങ്ങള്‍ സംസാരിക്കൂ. അതുകൊണ്ട് കുറച്ച് സാവകാശം വേണം. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറുന്നു. കോന്നിയില്‍ സുരേന്ദ്രനെ നിര്‍ത്തിയത് തോല്‍പ്പിക്കാന്‍ തന്നെയാണ്. പാലായിലും ഇത് തന്നെയായിരുന്നു ലക്ഷ്യം. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

Top