നടിയുടെ പരാതിയെ ഭയപ്പെടുന്നില്ല.സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റു ചെയ്യുമോ: പി.സി ജോര്‍ജ്

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്കെതിരായ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി ജോര്‍ജ്. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവെന്നും പി.സി പറഞ്ഞു.പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുതെന്നും സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റു ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു.വനിത കമ്മിഷന്റെ തലപ്പത്തും യോഗ്യതയള്ളവര്‍ വരണമെന്നും പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്‌ഥാനത്ത് ഇരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ലെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പി.സി. ജോര്‍ജ് പറഞ്ഞു.തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ് രംഗത്ത് വന്നത്. നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് അറിയില്ലെന്നും അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതിയെന്നും പി.സി. ജോര്‍ജ് പറഞ്ഞു.മാത്രമല്ല നതിക്കെതിരെ പരാമര്‍ശം നടത്തിയ വനിതാ കമ്മീഷനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പി. സി ജോര്‍ജ് നടത്തിയത്. വനിതാ കമ്മിഷന്റെ തലപ്പത്ത് യോഗ്യതയുള്ളവര്‍ വരണം. പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ പി.സി. ജോര്‍ജ് എംഎല്‍എ അടക്കമുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ ആക്രമണത്തിനിരയായ നടി ഇന്നലെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു.

Top