നിര്‍ണായക തെളിവുകള്‍.. കാവ്യാ മാധവന്റെ ഓഫീസില്‍നിന്ന് സിസിടിവി പിടിച്ചെടുത്തു

കൊച്ചി: ദിലീപും കാവ്യയും കൂടുതൽ പരുങ്ങലിലേക്ക് .പൾസർ സുനിയുടെ ദിലീപിന് പങ്കെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനിടെ തന്നെ നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസിടിവി പിടിച്ചെടുത്തു എന്ന റിപ്പോർട്ടും പുറത്തായി . കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്ക് തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. കടയില്‍ അന്നുണ്ടായ ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്.കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കാവ്യയുടെ സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ സ്ഥാപനത്തില്‍ ചെന്നതായി പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തതവരുത്താനാണ് സിസിടിവി പിടിച്ചെടുത്തത്. എന്നാല്‍, ഒരുമാസംവരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ആറുമാസം മുമ്ബുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും. നാലഞ്ചു തവണവരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സി-ഡിറ്റ് വൃത്തങ്ങള്‍ പറഞ്ഞു.

Top