സുനിയുടെ നിർണായക വെളിപ്പെടുത്തൽ ;ദിലീപ് കുടുങ്ങി !നടിക്കെതിരായ ആക്രമണം ദിലീപ്‌ അറിഞ്ഞിരുന്നെന്ന് മൊഴി

കൊച്ചി: നടിക്കെതിരായ ആക്രമണം ദിലീപ്‌ മുന്‍കൂട്ടി അറിഞ്ഞിരുന്നെന്നു സുനി അന്വേഷണ സംഘത്തിന്‌ മൊഴി നല്‍കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരേ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിനിർണായകമാകും .ദിലീപിന്‌ സുനി എഴുതിയതെന്ന്‌ പറയപ്പെടുന്ന കത്തിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ജയിലില്‍വച്ച്‌ ചോദ്യം ചെയ്യുമ്പോഴായിരുന്നു ഈ മൊഴി. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നാലു തവണയാണ്‌ ഇയാളെ ചോദ്യം ചെയ്‌തത്‌. കത്തിലെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തോടും സുനി ആവര്‍ത്തിച്ചു.

പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന വിഷ്‌ണു, സനല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്‌തതിനു ശേഷം ഞായറാഴ്‌ച രാത്രിയില്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. നടന്‍ ദിലീപിന്റെ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും ദിലീപിന്റെ മൊഴി എടുക്കുമോ എന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും റൂറല്‍ എസ്‌.പി. എ.വി. ജോര്‍ജ്‌ പറഞ്ഞു. ചോദ്യം ചെയ്യലും അന്വേഷണവും നടന്നു വരികയാണെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന പെരുമ്പാവൂര്‍ സി.ഐ. പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top