നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന;മാഡം പ്രമുഖ നടിയുടെ അമ്മ..ഉടന്‍ പിടിയിലാകും അമ്മയുടെ ചരിത്രവും ചീഞ്ഞത്

കൊച്ചി :കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ പൊലീസ് അന്വേഷിക്കുന്ന മാഡം പ്രമുഖ നടിയുടെ അമ്മ. ചില നടന്‍മാരുടെ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളുടെ പണം കൈകാര്യം ചെയ്തിരുന്നത് ഈ മാഡമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ക്രോസ് ചെക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. മുമ്പും ബിസിനസ് നടത്തി പരിചയമുള്ള കുടുംബമാണ് നടിയുടേത്. എന്നാല്‍ മകള്‍ സിനിമയിലെത്തിയ ശേഷമാണ് കോടികള്‍ സമ്പാദ്യമായത്. തുടര്‍ന്ന് പലയിടത്തും ഭൂമികള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിരുന്നു. അത് മനസിലാക്കിയ ബിസിനസുകാരനായ ഒരു നായക നടന്‍ നികുതി വെട്ടിച്ച് സമ്പാദിച്ച തുക മാഡത്തെ ഏല്‍പ്പിച്ചു.

ആദ്യമൊക്കെ മാഡത്തിന്റെ ഇടപാടുകള്‍ കാര്യക്ഷമമായിരുന്നു. എന്നാല്‍ ഇതിനിടെ ബിസിനസ് നടന്റെ ഭാര്യ ഈ ഇടപാടുകളെ കുറിച്ച് അറിഞ്ഞു. അതോടെ വീട്ടില്‍ കലിപ്പായി. സിനിമയുടെയും മറ്റ് ബിസിനസുകളുടെയും തിരക്കുമായി നടക്കുന്ന നടന് പണമിടപാടുകള്‍ കൃത്യമായി പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് മനസിലാക്കിയ മാഡം പണവും സ്വര്‍ണവും അടക്കവുമുള്ള കാര്യങ്ങള്‍ നടനില്‍ നിന്ന് തട്ടിയെടുത്തിരുന്നു. സിനിമയിലുള്ള മറ്റ് ചിലര്‍ വഴിയാണ് ബിസിനസുകാരന്‍ നായകന്റെ ഭാര്യ ഇക്കാര്യം അറിഞ്ഞത്. ഇതോടെ ചില നടന്‍മാര്‍ തങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ കാര്‍ക്കശ്യമാക്കി.

ഇതിനിടെ മാഡത്തിന്റെ മകള്‍ക്ക് സിനിമയില്‍ അവസരം കുറയുകയും മകള്‍ ബിസിനസിലേക്ക് ഇറങ്ങുകയും ചെയ്തു. ഇതോടെ കൂടുതല്‍ താരങ്ങള്‍ തങ്ങളുടെ പലവിധത്തിലുള്ള പണം ഇവരുടെ പക്കല്‍ ബിസിനസ് ചെയ്യാന്‍ കൊടുത്തു. അവരെല്ലാം ഇന്ന് ആശങ്കയിലാണ്. കാരണം തങ്ങളെയും ഈ കേസിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്യാനോ, മൊഴി എടുപ്പിക്കാനോ വിളിപ്പിക്കുമെന്ന തയ്യാറായേക്കും. ഇതുവരെ ഈ മാഡത്തെ കുറിച്ച് ആരും എങ്ങും മോശം അഭിപ്രായം പറഞ്ഞിട്ടുമില്ല.

Top